Friday, 8 June 2018

5 Tips for Best Kokedama Care(നല്ല കൊക്കെഡാമ പരിപാലനത്തിന് 5 ടിപ്സ്)




ജാപ്പനീസ് ഉദ്യാനകലയായ  കൊക്കെഡാമയ്ക്ക് കേരളത്തിലും പ്രചാരം വർദ്ധിച്ചു കൊണ്ടിരിക്കുകയാണല്ലോ. മാജിക് ബാളെന്നും ചെറിയൊരു പച്ചത്തുരുത്തെന്നുമൊക്കെ  വിശേഷിപ്പിക്കാവുന്ന കൊക്കെഡാമ ഒന്നിലധികം തൂക്കിയിട്ടാലതിനെയാണ് സ്ട്രിംഗ് ഗാർഡനെന്നു വിളിക്കുന്നത്. കുറെ കൊക്കെഡാമകൾ സ്വന്തമാക്കിയതു കൊണ്ട് മാത്രം കാര്യമില്ല, നമ്മളുദ്ദേശിക്കുന്ന തരത്തിലത് നിലനിൽക്കണമെങ്കിൽ നിർമ്മാണത്തിലും പരിപാലനത്തിലും നമ്മുടെ പ്രത്യേക ശ്രദ്ധയാവശ്യമാണ്. നിങ്ങളുടെ കൊക്കെഡാമക്ക്  ആരോഗ്യവും  ദീർഘായുസ്സും ലഭിക്കാൻ ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങളാണിവിടെ ചർച്ചചെയ്യപ്പെടുന്നത്.

കൊക്കെഡാമ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ

1 . ശരിയായ ചെടിയും യോജിച്ച മിശ്രിതവും തിരഞ്ഞെടുക്കുക.

ചെടികൾ തിരഞ്ഞെക്കുന്നത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണെങ്കിലും തുടക്കത്തിൽ ഭാഗികമായ തണലിൽ നല്ല വളർച്ച കാണിക്കുന്നതും  ആരോഗ്യമുള്ളതും ചെറുതുമായ ചെടികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നടുന്ന ചെടിയുടെ ജലാവശ്യം പരിഗണിച്ചു വേണം നടീൽ മിശ്രിതം തയ്യാറാക്കുന്നത്.

2 .  നന്നായി നനച്ച ശേഷം മാത്രം മോസ് ഉപയോഗിക്കുക.

പൊതിയുന്നതിന് മുമ്പ് ഉണങ്ങിയ മോസാണെങ്കിൽ വെള്ളത്തിൽ നല്ലതുപോലെ കുതിർത്തും പച്ചപുല്ലാണെങ്കിൽ വെള്ളം നനച്ചും ഉപയോഗിക്കണം.

3 . നല്ല രീതിയിൽ ചുറ്റി വരിയുക.

ചെടി നട്ട മിശ്രിത ബാളിൽ മോസ് ശരിക്കും പറ്റിപ്പിടിക്കത്തക്ക രീതിയിൽ ചരട് മുറുക്കി വരിയണം. തൂക്കിയിടാനാണെങ്കിൽ  അതിനുവേണ്ടി മൂന്നോ അതിലധികമോ ചരടുകൂടി ബന്ധിപ്പിക്കണം.

4 . നിർമ്മാണം പൂർത്തിയായ കൊക്കെഡാമ വെള്ളത്തിൽ മുക്കുക

നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ  കൊക്കെഡാമ  വായു കുമിളകൾ മുഴുവനും പോയിക്കഴിയുന്നതുവരെ വെള്ളത്തിൽ മുക്കി വയ്ക്കണം. എന്നിട്ടെടുത്തു വേണ്ട സ്ഥലത്തു സ്ഥാപിക്കാം 
.
5 . കൃത്യമായ ഇടവേളകളിൽ ജലസേചനം ഉറപ്പാക്കുക.

ചെടികളുടെ ജലാവശ്യം പരിഗണിച്ചാണ് കൊക്കെഡാമvയുടെ നനകൾ തമ്മിലുള്ള  ഇടവേള തീരുമാനിക്കുന്നത്. ബക്കറ്റിലെടുത്ത  വെള്ളത്തിൽ ചെടി മുകളിലായി വരത്തക്കവിധം പിടിച്ചു മോസ്ബാൾ മുഴുവനായി 15 മിനിട്ട് വരെ സമയം മുക്കി വയ്ക്കണം. എന്നിട്ടെടുത്ത് വെള്ളം തോരുന്നത് വരെ പുറത്ത് വച്ചിട്ട് യഥാസ്ഥാനത്തേക്ക് മാറ്റാം. ഇതിനു പുറമെ കൂടുതൽ വെള്ളം ആവശ്യമുള്ള ചില ചെടികൾക്ക് ദിവസവും കുറേശ്ശെ വെള്ളം തളിച്ചു കൊടുക്കേണ്ടിയും വരും.

ഇവിടെ പരാമർശിച്ചിട്ടുള്ള ടിപ്സ് മുഖവിലക്കെടുത്ത് പ്രവർത്തിക്കുന്നവർക്ക് കൊക്കെഡാമ സംരക്ഷിക്കുന്നതിൽ പശ്ചാത്തപിക്കേണ്ടി വരില്ലെന്നുറപ്പാണ്.

കൊക്കെഡാമ, ടെറേറിയം എന്നിവ ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്നതിന് പുറമെ  ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകളും  കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 -മെയിൽ; keralaponics@gmail.com

Wednesday, 6 June 2018

Kokedama(കൊക്കെഡാമ)



“കൊക്കെഡാമ; കേരളത്തിന് യോജിച്ചൊരു പുരാതന ജപ്പാൻ ചെടിവളർത്തൽ കല.”



ലോകമെങ്ങും നല്ല പ്രചാരവും വലിയ സ്വീകാര്യതയുമുള്ള  ഒന്നാണ് ജപ്പാനിലെ പുരാതന ചെടിവളർത്തൽ കലയായ കൊക്കെഡാമ.  കൊക്കെഡാമയെന്ന ജാപ്പനീസ് വാക്കിനർത്ഥം മോസ് ബാളെന്നാണ്. മോസ് ബാൾ ഗാർഡനെന്നും സ്ട്രിങ്ഗാർഡനെന്നും പാവങ്ങളുടെ ബൊൺസായി എന്നും  കൊക്കെഡാമ അറിയപ്പെടുന്നു. കേരളത്തിലീ കലക്കുള്ള വലിയ സാധ്യതകൾ മുന്നിൽക്കണ്ട് കൊക്കെഡാമ നിർമ്മാണവും പ്രചരണവും ഏറ്റെടുത്തിട്ടുള്ള തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളപോണിക്സിന് വളരെ നല്ല പ്രോത്സാഹനമാണ് എല്ലാ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിക്കുന്നത്.

കൊക്കെഡാമ നിർമ്മാണം.

ബാൾ രൂപത്തിലാക്കിയ നടീൽ മിശ്രിതത്തിൽ ചെടികൾ നടുകയും പുല്ലോ പായലോ ഉപയോഗിച്ച് അതിനൊരാവരണം തീർത്ത് ആകൃതി നഷ്ടപ്പെടാതെ  നൂലോ, ചരടോ, നാടകളോ ഉപയോഗിച്ചു വരിഞ്ഞു മുറുക്കി കെട്ടിത്തൂക്കിയിട്ട് വളർത്തുന്നതാണ് കൊക്കെഡാമ രീതി. കെട്ടിത്തൂക്കുന്നതിനു പകരം അനുയോജ്യമായ പാത്രങ്ങളിൽ സ്ഥാപിച്ച കൊക്കെഡാമകൾ അകത്തളമലങ്കരിക്കാൻ ഉപയോഗിക്കാം. ഇലച്ചെടികൾ, ഓർക്കിഡ്, ആന്തൂറിയം ഉൾപ്പെടെയുള്ള പൂച്ചെടികൾ, സക്കലന്റുകൾ, ഫലവർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ  തുടങ്ങി ഒട്ടുമിക്ക സസ്യങ്ങളും കൊക്കെഡാമ രീതിയിൽ വളർത്താവുന്നതാണ്.




കൊക്കെഡാമ പരിചരണം.

പതിവായുള്ള നനയൊഴികെ വലിയ പരിചരണമൊന്നും കൊക്കെഡാമയ്ക്ക് ആവശ്യമില്ല. ചെടികളുടെ ഇനമനുസരിച്ചു നനയുടെ തോതും രീതിയും വ്യത്യാസപ്പെടുത്തേണ്ടിവരും. ആഴ്ചയിലൊരിക്കൽ പാത്രത്തിലെടുത്ത വെള്ളത്തിൽ മോസ്ബോൾ മുഴുവനായി  പത്തു മിനിട്ട് മുക്കിവച്ചിട്ടെടുത്താൽ നന കഴിയും. ചെടികൾക്ക് വളർച്ച കുറവായിക്കാണുന്നെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ  രണ്ടു ഗ്രാം 19 :19 :19 (NPK) മി ക്സ്ച്ചർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കാം. ഭാഗികമായ പ്രകാശം  കിട്ടുന്ന വീടിനകത്തും  വരാന്തയിലും ജനലിനരികിലും  കാർ ഷെഡ്‌ഡിലുമൊക്കെ   കൊക്കെഡാമ സ്ഥാപിക്കാം. കൊക്കെഡാമകൾ പുറത്ത് സ്ഥാപിക്കുമ്പോൾ സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത രീതിയിൽ വയ്ക്കാൻ ശ്രദ്ധിക്കണം.

നല്ല വിപണി സാധ്യതയും 

വീട്ടിനകവും പുറവും അലങ്കരിക്കാനുത്തമമാണെന്നതും വളരെക്കാലം നിലനിൽക്കുമെന്നതും നിർമ്മാണച്ചിലവുകുറവുള്ളതുമായ കൊക്കെഡാമകൾക്ക്  കേരളത്തിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഗൃഹാലങ്കാര സാമഗ്രികളുടെ വിപണിയിൽ നല്ലൊരു സ്ഥാനം നേടാൻ  കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

കൊക്കെഡാമ, ടെറേറിയം എന്നിവ ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്നതിന് പുറമെ  ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകളും  കേരളാപോണിക്സി ലഭ്യമാണ്. ഫോൺ; 9387735697 -മെയിൽ; keralaponics@gmail.com

Tuesday, 17 April 2018

aquaponics-tips: Aquaponics; A Soil-less Culture Practice (അക്വാപോണ...

aquaponics-tips: Aquaponics; A Soil-less Culture Practice (അക്വാപോണ...:







അക്വാപോണിക്സ് കർഷകർക്കാവശ്യമായ
വിവരങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന കേരളപോണിക്സ് ബ്ലോഗ്പോസ്റ്റുകൾ അക്വാപോണിക്സിനൊരു
നല്ല വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. കേരളപോണിക്സ് ബ്ലോഗിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച
12 ബ്ലോഗ്‌പോസ്റ്റുകൾ ഉൾക്കൊള്ളുന്നയീ പോസ്റ്റ് അക്വാപോണിക്സ് കർഷകർക്കെല്ലാം പ്രയോജനപ്പെടുമെന്ന
പ്രതീക്ഷയോടെ നിങ്ങൾക്ക് മുന്നിലെത്തിക്കുകയാണ്.