Friday 29 January 2016

Aquaponics(അക്വാപോണിക്സ്)





അക്വാപോണിക്സ്‌ കൃഷി രീതി-ഒരു അവലോകനം.

എന്താണ് അക്വാപോണിക്സ്‌ ?

മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണ്ണമായി  ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ജൈവരീതിയിൽ  ഉത്പാദിപ്പിക്കാൻ സഹായിക്കുന്നൊരു നൂതന  കൃഷി സാങ്കേതമാണ് അക്വാപോണിക്സ്. മത്സ്യ കൃഷിയും മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചൊരു കൃഷി രീതിയാണിത്‌.  അക്വാപോണിക്സ്‌ രീതിയിൽ വളരുന്ന ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമി ല്ലാത്തതു കൊണ്ട്  ആയാസരഹിതമായൊരു കൃഷിസമ്പ്രദായമാണിതെന്നു പറയാം.

അക്വാപോണിക്സ്‌ സിസ്റ്റത്തിലെ പ്രധാന ഭാഗങ്ങൾ

മത്സ്യം വളർത്താനുള്ള ടാങ്കും മത്സ്യവും, ചെടികൾ വളർത്താനുള്ള ഗ്രോ ബെഡും ചെടികളും, വെള്ളം ഒഴുക്കി സംക്രമണം ചെയ്യിക്കുന്നതിനാവശ്യമായ പമ്പ്‌ എന്നിവയാണ് അക്വാപോണിക്സ്‌ സിസ്റ്റത്തിൻറെ അടിസ്ഥാന ഘടകങ്ങൾ.

അക്വാപോണിക്സ്‌ സിസ്റ്റത്തി ൻറെ പ്രവർത്തനം

മത്സ്യം വളർത്തുന്ന ടാങ്കിലടിയുന്ന മത്സ്യ വിസർജ്യങ്ങൾ തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്ക് ഹാനികരമാകാതെ അക്വാപോണിക്സ്‌ സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിങ്ങ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ഈ നൈട്രേററ് ചെടികൾ വളമായി ട്ടുപയോഗിച്ചു വളരുന്നു.
മത്സ്യ ടാങ്കിലെ ജലം പമ്പുപയോഗിച്ച് ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുമ്പോഴേക്കും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടതും ഒക്സിജൻ സമ്പുഷ്ടവുമായിരിക്കും.

വിവിധ തരം അക്വാപോണിക്സ്‌ ഗ്രോ ബെഡുകൾ

ഉപയോഗിക്കുന്ന ഗ്രോ ബെഡിനെ അടിസ്ഥാനമാക്കി മീഡിയ ബേസ്ഡ്, നൂട്രിയന്റ് ഫിലിം ടെക്നിക് (NFT), ഡീപ് വാട്ടർ കൾച്ചർ(DWC) എന്നീ മൂന്ന് തരം അക്വാപോണിക്സ് കൃഷിരീതികളാണ്  പ്രചാരത്തിലുള്ളത്.


അക്വാപോണിക്സ്‌ കൃഷി രീതി കൊണ്ടുള്ള പ്രധാന പ്രയോജനങ്ങൾ


  •        കുറച്ച് സ്ഥലത്ത് നിന്നും കൂടുതൽ ഉൽപ്പാദനം.
  •          ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ലാത്തതിനാൽ ധനലാഭവും സമയ ലാഭവും.
  •      തികച്ചും ജൈവ പച്ചക്കറികളും മത്സ്യവും ലഭിക്കുന്നു.
  •         കളകളും മണ്ണ് വഴിയുള്ള കീടങ്ങളുടെയും രോഗങ്ങളുടേയും  ആക്രമണവും ഒഴിവാകുന്നു.
  •      എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കാം.


ചിലവ് കുറഞ്ഞതും ഉത്പ്പാദനക്ഷമത കൂടിയതുമായൊരു ജൈവ ഭക്ഷ്യോത്പ്പാദന മാർഗ്ഗമാണ് അക്വാപോണിക്സ് കൃഷി രീതി.വളരെയേറെ പ്രയോജനങ്ങളുള്ള  ഈ സമ്പ്രദായം സ്ഥലപരിമിതിയുള്ളവർക്കും വീട്ടുവളപ്പിലോ ടെറസ്സിലോ സ്ഥാപിക്കാവുന്നതാണ്.



ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള, അനാബസ് എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

10 comments:

  1. മത്സ്യ കൃഷിയും മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചൊരു കൃഷി രീതിയാണ് അക്വാപോണിക്സ്. അക്വാപോണിക്സ് രീതിയിൽ വളരുന്ന ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമി ല്ലാത്തതു കൊണ്ട് ആയാസരഹിതമായൊരു കൃഷിസമ്പ്രദായമാണിതെന്നു പറയാം.

    ReplyDelete
  2. WANT TO KNOW MORE ABOUT GROWBED .WHAT IS THE COST OF DIFFERNT VARIETIES OF GROW BED .WHERE CAN WE GET IT

    ReplyDelete
  3. അക്ക്വാ പോണിക്ക്സ് കൃഷി രീതിയെപ്പറ്റി കൂടുതൽ അറിയുവാനും അവയുടെ വിവിധ മോഡൽ, വില എന്നിവ അറിയുവാൻ താൽപര്യം ഉണ്ട് . ദയവായി മറുപടി തരിക മൊബൈൽ നമ്പർ : 08938818001
    ജോൺ ബേബി ,

    ReplyDelete
    Replies
    1. I would like to learn more on aqua ponics system. My phone number is 9447913432. Dr.Gopakumar

      Delete
    2. This comment has been removed by the author.

      Delete
    3. You can contact me on ph. 9387735697.

      Delete
  4. I would like to know about cost of different varieties of growbed my number is 9495904203

    ReplyDelete
  5. ഈ ക്രിഷിരീതി അറിയാന്‍ താല്പര്യം ഉണ്ട് ഇതിനു വേണ്ട അനുബന്ധസാധനങ്ങൾ മോടോർ കുളം ഉണ്ടാക്കുന്നത് എന്നിവയെകുറിച്ച് പഠിക്കാന്‍ സൗകരൃം എവിടെ കിട്ടും 9061871913

    ReplyDelete
    Replies
    1. പേരൂർക്കടയിലുള്ള കേരളപോണിക്സ് അക്വാപോണിക്സ് പാർക്കിൽ ഈ സൗകര്യങ്ങളെല്ലാമുണ്ട്.ഫോൺ; 9387735697.

      Delete