Thursday 21 June 2018

Guava leaf tea (പേരയിലച്ചായ)


“പേരയിലച്ചായ; ചിലവില്ലാതെ വീട്ടിൽത്തന്നെ നിർമ്മിച്ചുപയോഗിക്കാവുന്ന ഔഷധക്കലവറയായ ആരോഗ്യ പാനീയം” 


പേരക്കയുടെ പോക്ഷക-ഔഷധ ഗുണങ്ങളെക്കുറിച്ചു നാം ബോധവാന്മാരെണെങ്കിലും പേരയിലയുടെ ഗുണങ്ങളെപ്പറ്റിയോ ഉപയോഗത്തെപ്പറ്റിയോ അറിയാവുന്നവർ നമ്മളിലെത്ര പേരുണ്ടാകും. 'മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന' പഴംചൊല്ല് അന്വർത്ഥമാക്കുന്ന രീതിയാണിക്കാര്യങ്ങളിൽ നാം പിന്തുടരുന്നത്. നമ്മുടെ വീട്ടുമുറ്റങ്ങളിൽ ഇപ്പോഴും പഴത്തിന് മാത്രമായി നട്ടുവളർത്തുന്ന പേരയുടെ ഇലകൾ ജീവിതശൈലീ രോഗങ്ങളുൾപ്പെടെ എത്രയോ രോഗങ്ങളെ പ്രതിരോധിക്കാനും ശമിപ്പിക്കാനും ഉത്തമമാണെന്ന കാര്യം നമ്മളറിഞ്ഞിരിക്കേണ്ടത് തന്നെയാണ്.

നമുക്കിവിടെ പേരയിലച്ചായ ഉണ്ടാക്കുന്നതെങ്ങനെയെന്നും അതിൻറെ ഗുണങ്ങളെന്തെന്നും ഉപയോഗക്രമമെങ്ങയെന്നുമൊക്കെ പരിശോധിക്കാം.

 

 

പേരയിലച്ചായ നിർമ്മാണം.

പേരയിലെ തളിരിലകൾ പച്ചക്കോ തണലിൽ ഉണക്കിയെടുത്തോ പേരയിലച്ചായയുണ്ടാക്കാനുപയോഗിക്കാം. രണ്ടു തരം പേരയിലച്ചായകളും ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

പച്ചയിലകൾ ഉപയോഗിച്ചുള്ള  പേരയിലച്ചായ നിർമ്മാണം

പേരയിൽ നിന്നും പുതുതായി പറിച്ചെടുത്ത 6 പേരയിലകൾ നല്ലവണ്ണം കഴുകി വൃത്തിയാക്കി തിളപ്പിക്കാനുള്ള പാത്രത്തിലിട്ട് ഒരു ലിറ്റർ വെള്ളം കൂടിച്ചേർത്തു പത്തു മിനിട്ടിൽ കുറയാതെ തിളപ്പിച്ചരിച്ചെടുത്താൽ പേരയിലച്ചായ റെഡിയായി. മധുരം വേണമെന്നുള്ളവർക്ക് കുറച്ചു തേൻ കൂടി ചേർത്തു കഴിക്കാം.

ഉണക്കിയെടുത്ത ഇലകളുപയോഗിച്ചുള്ള പേരയിലച്ചായ നിർമ്മാണം.

മൂപ്പ് കുറഞ്ഞ കുറെ പേരയിലകൾ പറിച്ചെടുത്ത് തണലിലുണക്കി പൊടിച്ചെടുക്കണം. അങ്ങിനെ തയ്യാറാക്കിയ പേരയിലപ്പൊടി ഒരു ടീ സ്പൂൺ നിറയെ ഒരു ഗ്ലാസ് വെള്ളത്തിൽ 5 മിനിട്ട് തിളപ്പിക്കണം. എന്നിട്ട് അരിച്ചെടുത്താൽ പേരയിലച്ചായയായി. മധുരത്തിന് തേൻ ചേർത്തും കുടിക്കാം. ഒരു ദിവസ്സം ഒരു ഗ്ലാസ്സ് എന്ന തോതിൽ കുടിക്കാം.

പേരയിലച്ചായ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ.

1. ശരീര ഭാരം കുറയ്ക്കും.

2. പ്രമേഹം നിയന്ത്രിക്കും

3. കൊളസ്ട്രോൾ കുറയ്ക്കും

4. ജലദോഷം, ചുമ എന്നിവ ശമിപ്പിക്കും.

5. ദഹന പ്രക്രിയയെ സഹായിക്കും

6. വയറിളക്കം, വയറുകടി എന്നിവയുടെ ശമനത്തിന്.

7. പല്ലുവേദന, തൊണ്ടയടപ്പ്, മോണരോഗങ്ങൾ എന്നിവയുടെ ചികിത്സക്ക്.

8. ബ്രോങ്കൈറ്റിസിന്റെ ചികിത്സക്ക്.

9. ഡെങ്കിപ്പനിയുടെ ചികിത്സക്ക്.

10. പ്രോസ്റ്റേറ്റ് ക്യാൻസർ പ്രതിരോധിക്കും.

11. അലർജി നിയന്ത്രിക്കും.

12. പുരുഷ ബീജം ഉത്പ്പാദനം വർദ്ധിപ്പിക്കും.

13. ചർമ്മ സംരക്ഷണത്തിന്.

14. യുവത്വം നിലനിർത്തും.

15. മുടികൊഴിച്ചിൽ തടയും.

16. നല്ല ഉറക്കം കിട്ടും.

17. രോഗപ്രതിരോധശേഷി  വർദ്ധിക്കും.

18. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

19. തലച്ചോറിന്റെ പ്രവർത്തനം  മെച്ചപ്പെടുത്തും.

 

പാഴ്വസ്തുക്കളെന്നു കരുതി നാം അവഗണിക്കുന്ന പേരയിലകൾക്ക് വിലമതിക്കാനാകാത്ത ഔഷധഗുണങ്ങളുണ്ടെന്നുമുള്ള അറിവ് വലിയ വില കൊടുത്തു വാങ്ങുന്ന സാധങ്ങൾക്ക് മാത്രമേ ഗുണമുണ്ടാകൂ എന്ന നമ്മുടെ മിഥ്യാധാരണക്ക് തെല്ലെങ്കിലും ഇളക്കം തട്ടാനിടവരുത്തുമെന്നു കരുതട്ടെ.  

"പതിവായി പേരയിലച്ചായ കുടിക്കൂ; ആരോഗ്യം നിലനിർത്തൂ" അതാകട്ടെ നമ്മുടെ മുദ്രാവാക്യം.

 

 
ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ  കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 -മെയിൽ; keralaponics@gmail.com

 

1 comment:

  1. നമ്മുടെ ചുറ്റുവട്ടത്ത് തന്നെ കിട്ടുന്ന പേരയിലയിട്ട് തിളപ്പിച്ച വെള്ളമായ പേരയിലച്ചായയുടെ ഔഷധഗുണങ്ങളും അത് തയ്യാറാക്കുന്ന രീതിയും ഉപയോഗക്രമവുമൊക്കെയാണിതിൽ പ്രതിപാദിക്കുന്നത്. വിഷമയമായ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗവും ജീവിതശൈലീ രോഗങ്ങളും അധികരിച്ചുകൊണ്ടിരിക്കുന്നയീ കാലഘട്ടത്തിൽ ഇത്തരം അറിവുകൾക്ക് വളരെയേറെ പ്രസക്തിയുണ്ടെന്നു കരുതുന്നു.

    ReplyDelete