Showing posts with label Water Spinach. Show all posts
Showing posts with label Water Spinach. Show all posts

Sunday, 10 July 2016

Water Spinach (വയൽച്ചീര)





“വയൽച്ചീര-പോക്ഷക പ്രദാനമായൊരു ഔഷധച്ചീര”

ലോകത്തിൻറെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഇലക്കറിയായി വയൽച്ചീര കൃഷി ചെയ്തുപയോഗിച്ചുവരുന്നു. Ipomoea aquatica എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന വയൽച്ചീര വെള്ളക്കെട്ടുകളിലും ചതുപ്പ് നിലങ്ങളിലും നന്നായി വളരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ വയൽച്ചീരയുടെ ഉപയോഗം കൊണ്ട് സാധിക്കുമെന്ന് ശാസ്ത്രീയ പരീക്ഷങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഔഷധ ഗുണത്തിന്റെ കാര്യത്തിലും മുമ്പനായ വയൽച്ചീര പോക്ഷക സമൃദ്ധമായൊരു കറിയിലയിനമാണ്. പ്രധാനമായി രണ്ടു തരം വയൽച്ചീരകൾ കണ്ടു വരുന്നുണ്ട് പച്ച തന്ടുള്ളതും വെള്ള തന്ടുള്ളതും.
വീതി കുറഞ്ഞ ഇലകളും വെള്ള പൂക്കളുമുള്ള, ഈർപ്പമുള്ള മണ്ണിൽ പടർന്ന് വളരുന്നയിനമാണ് പച്ച തന്ടുള്ള വയൽച്ചീര. അമ്പിന്റെ ആകൃതിയിലുള്ള ഇലകളും പിങ്ക് പൂക്കളും നെല്ലിനെപ്പോലെ വെള്ളത്തിൽ വളരുന്നതുമാണ് വെള്ള തന്ടുള്ള വയൽച്ചീര. ഇവിടെ  ചിത്രത്തിൽ കാണിച്ചിട്ടുള്ളത്  വിദേശത്ത്നിന്നുമെത്തിയ പച്ച തണ്ടുള്ള വയൽച്ചീരയാണ്.

വയൽച്ചീര വിവിധ ഭാഷകളിൽ
 
ഇൻഗ്ളീഷ് - വാട്ടർ മോണിംഗ് ഗ്ലോറി
മലയാളം - വയൽച്ചീര
വിയറ്റ്നാമീസ് - കാങ് കുങ്.
ജാപ്പനീസ് - യൂ-സായീ
തായ് - പാക് ബങ്
ഹിന്ദി - കാൽമി സാഗ്
ആസ്സാമീസ് - കൊൽമൗ സാക്ക്
ബംഗാളി - കൽമി ഷാക്ക്
തെലുങ്ക് - തൂട്ടി കൂര

വിളവെടുപ്പും ഉപയോഗവും

വയൽച്ചീരയുടെ ഇളം ശാഖകൾ മുറിച്ചെടുത്തു ഇലയും തണ്ടും കൂടി ചെറുതായിട്ടരിഞ്ഞെടുത്തു പാചകത്തിനുപയോഗിക്കാം . ചീരയെപ്പോലെ കറിവയ്ക്കാവുന്ന വയൽച്ചീര വേവിച്ചു ചപ്പാത്തി, ദോശ എന്നിവയുടെ മാവിൽ ചേർത്തു ചുട്ടെടുത്തുമുപയോഗിക്കാം. ചീരയുടെ മണ്ടയിലകളും ഇളന്തണ്ടും പച്ചയ്ക്ക് ചവച്ചു തിന്നാനും മറ്റു പച്ചക്കറികളുടെയും മാംസങ്ങളുടെയും കൂടെ ചേർത്തു പാകം ചെയ്തുമുപയോഗിക്കാവുന്നതാണ്.

കൃഷി രീതികൾ

തണ്ട് മുറിച്ചു നട്ടും വിത്തുകൾ വഴിയും പുതിയ തൈകളുണ്ടാക്കാം. തറയിലും ഗ്രോ ബാഗിലും വളർത്താൻ യോജിച്ച ചീരയിനമാണിത്. ഗ്രോ ബാഗിൽ നടുമ്പോൾ വള്ളികൾ പടരാൻ അനുവദിക്കാതെ നാമ്പുകൾ മുറിച്ചെടുത്താൽ ധാരാളം ശാഖകളുണ്ടായി കുറ്റിച്ചെടി മാതിരി വളർന്നു കിട്ടും 
.
വയൽച്ചീര കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യപരമായ നേട്ടങ്ങൾ.

  •    വയൽച്ചീരയിലുള്ള ആന്റിഓക്സിഡന്റുകൾ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കും.
  •      വയൽച്ചീരയിലുള്ള ബീറ്റാ-കരോട്ടിൻ കാഴ്ചശക്തി മെച്ചപ്പെടുത്തും
  •    രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വിളർച്ച ഒഴിവാക്കുകയും ചെയ്യും
  •  മഞ്ഞപ്പിത്തത്തിനും കരൾ സംബന്ധമായ മറ്റസുഖങ്ങളുടെ ചികിത്സക്കും ഉപയോഗിക്കുന്നു.
  •   ആർത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന വേദനയ്ക്ക് ശമനമുണ്ടാക്കുന്നു.
  • അൾസർ ചികിത്സയ്ക്ക് കൈകണ്ട ഔഷധമാണ്.
  • തലവേദനയ്ക്കും പല്ലുവേദനയ്ക്കും ശമനമുണ്ടാക്കുന്നു.
  •  ത്വക്ക് രോഗങ്ങളുടെയും താരന്റെയും ചികിത്സക്കും ഉപയോഗിക്കുന്നു.
  •  രക്ത ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
  •  ശരീരത്തിൻറെ ഗ്ലൂക്കോസ് ആഗിരണശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ശരീരത്തിലുണ്ടാകുന്ന വിഷപദാർതഥങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു.  

പോക്ഷക സമൃദ്ധമായ ധാരാളം കറിയിലകൾ നൽകുന്ന വയൽച്ചീര നിഷ്പ്രയാസം നട്ടുവളർത്താവുന്നൊരു ചീരയിനമാണ്. നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടാകും  വയൽച്ചീര. 

ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com

Thursday, 10 September 2015

Water Spinach (വയൽച്ചീര)




 

Water Spinach (Ipomoea aquatica) belongs to the Convolvulaceae plant family and includes in the same genus of sweet potato (Ipomoea batatas). Water spinach is a soft-stemmed aquatic or semi-aquatic perennial plant which develops in tropical and sub-tropical regions and is more commonly found in Southeast Asian Countries. It grows up to 12 inches height and reaches up to 70 feet.

Green stem and white stem are the major types of water spinach cultivated as leaf vegetable. Green stem water spinach has narrow leaves and white flowers and is usually grown in moist soils. White stem water spinach has arrow-shaped leaves and pink flowers and is grown in aquatic conditions.

The water spinach is a popular leaf vegetable and is used in most of Southeast Asian cuisines. The shoot tips and younger leaves of water spinach can be eaten raw and also cooked along with other vegetables, meats and spices.

Water spinach in various languages

Swamp cabbage, Water convolvulus, Water morning glory (English),Vayalcheera (Malayalam), Kang kung (Vietnamese), You-sai (Japaneese),Pak bung (Thai), Kalmi saag (Hindi), Kolmou xak (Assamese), Kalmi shak (Bengali) and Thooti koora (Telugu) are names of water spinach in various languages.

Nutrients in water spinach

Water spinach is a rich source of calcium, amino acids, vitamins B and C and iron. It is also a good source of carotenoids and alsolutein and pro-vitamin A.

Health benefits from consuming water spinach

 

 

  • Antioxidants in water spinach help to prevent cancer.
  • Beta-carotene in water spinach improves eyesight.
  • It prevents anemia
  • It strengthens the immune system.
  • Used to treat liver related issues and jaundice.
  • It is advised to people suffering from constipation
  • Water spinach is good to reduce menstrual pain
  • Water spinach is great to treat ulcers.
  • Water spinach is known to reduce toothache and headache.
  • Used in the treatment of skin problems dandruff.
  • Improve the nerve functions.
  • Help in glucose absorption in the body.
  • Help to eliminate the toxins from the body.

Saplings of evergreen vegetables including chaya mansa are available with Keralaponics. Contact us on 9387735697 or keralaponics@gmail.com