Wednesday 4 March 2015

ചിറ്റമൃത്-പ്രമേഹത്തിനു സിദ്ധൌഷധം





ചിറ്റമൃതിനൊരു മുഖവുര

ജീവിത ശൈലീ രോഗങ്ങളിൽ പ്രധാനിയായ പ്രമേഹം കേരളത്തിൽ സർവസാധാരണമാണല്ലോ. നാട്ടിൽ സുലഭമായി കിട്ടുന്ന ചിറ്റമൃത് പ്രമേഹം നിയന്ത്രിക്കാനുള്ള ദിവ്യൌഷധമാണെന്ന കാര്യം എത്രപേർക്കറിയാം? പരമ്പരാഗതമായി പ്രമേഹ ചികിത്സക്ക് ഉപയോഗിച്ച് വരുന്ന ഈ ഔഷധത്തെ മറന്ന് വിലകൂടിയതും പാർശ്വ  ഫലങ്ങലേറെയുള്ളതുമായ മരുന്നുകളെ  മാത്രം അശ്രയിക്കുന്നത് നാം ശീലമാക്കി മാറ്റിയിരിക്കുന്നു.

ഹൃദയാകൃതിയിലുള്ള ഇലകളുളള  ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്. വേലികളിലും മരങ്ങളിലും പടർന്ന് വളരുന്ന  ചിറ്റമൃതിന്റെ ശാസ്ത്രീയ നാമം ടിനൊസ്പോറ കാർഡിഫോളിയ  എന്നാണ്. കയ്പ്പ് രസമുള്ള വള്ളികൾ മൂപ്പെത്തുമ്പോൾ കൈവിരലിന്റെ വണ്ണമുണ്ടാകും. ചുവട്ടിൽ   നിന്നും മുറിച്ചു വിട്ടാൽപ്പോലും  തണ്ടിൽ  നിന്നും പുതിയ വേരുകൾ താഴേക്ക്‌ വിട്ട് മണ്ണിലിറക്കി വളരുവാനുള്ള അത്ഭുതസിദ്ധിയുള്ളൊരു സസ്യമാണിത്.  ആയുർവേദ ഔഷധ കൂട്ടുകളിലെ സ്ഥിര സാന്നിദ്ധ്യമായ ഈ ഔഷധച്ചെടി പ്രമേഹത്തിനുള്ള പ്രതിവിധിയായി ആചാര്യന്മാർ നിർദ്ദേ ശിച്ചി ട്ടുള്ളതാണ്.

ചിറ്റമൃത് ഇംഗ്ലീഷിൽ അംബ്രോസിയയെന്നും  ഹിന്ദിയിൽ ഗിലോയിയെന്നും സംസ്കൃതത്തിൽ അമൃത വള്ളിയെന്നും തമി ഴിൽ ശിന്തിലക്കൊടിയെന്നും അറിയപ്പെടുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ അപാര കഴിവാണീ വള്ളിച്ചെടിക്കുള്ളത്. പ്രമേഹം നിയന്ത്രിക്കുന്നതിന് പുറമെ എല്ലാത്തരം പനികൾ, മൂത്രാശയ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ മുതലായവയുടെ ചികിത്സക്കും ധാതുപുഷ്ടി വർദ്ധി പ്പിക്കാനും പണ്ട് മുതലെ ആയുർവ്വേദം ചിറ്റമൃതിനെ ഉപയോഗപ്പെടുത്തി വരുന്നു.

എൻറെ അന്വേഷണം 

ഞാൻ കേരളപോണിക്സ്‌ ബ്ലോഗിൽ 2015 ജനുവരിയിൽ പ്രസിദ്ധീകരിച്ച ചിറ്റമൃത് (Tippa Teega) എന്ന പോസ്റ്റിനു വേണ്ടി വിവരങ്ങൾ ശേഖരിക്കുമ്പോളാണ് ചിറ്റമൃത് പ്രമേഹത്തിന് ഉത്തമ പ്രതിവിധിയാണെന്ന കാര്യം മനസ്സിലാക്കിയത്.എന്നാൽ ഞാൻ തിരഞ്ഞ ആധികാരിക പ്രസിദ്ധീകരണളിലൊന്നും ഇതിന്റെ ഉപയോഗക്രമത്തെ പറ്റിയൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല.

കണ്ണൂരിലുള്ള സുധാകരൻ എന്നയാൾ പേരറിയാത്തൊരു വള്ളിച്ചെടിയുപയോഗിച്ചു പ്രമേഹം ഭേദമാക്കുകയും നൂറു കണക്കിനാൾക്കാർക്ക് സൗജന്യമായി ഈ മരുന്ന് നൽകി രോഗം ഭേദമാക്കുന്നതിനെയും കുറിച്ചു സുര്യ ടിവിയിൽ വന്നൊരു പ്രോഗ്രാമിന്റെ വിഡിയോയും പ്രസ്തുത പ്രോഗ്രാം തയ്യാറാക്കിയ രാമചന്ദ്രൻറെ ഒരു കുറിപ്പും കാണുവാനിടയായി. രാമചന്ദ്രൻറെകുറിപ്പിൽ സുധാകരൻ ഉപയോഗിക്കുന്നത് ചിറ്റമൃത് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കുറിപ്പിനെപ്പറ്റി അഭിപ്രായം പറഞ്ഞവർ ചിറ്റമൃതിന്റെ ഔഷധ ഗുണങ്ങളെയും ഉപയോഗ ക്രമത്തെയും കുറിച്ച് വളരെ വിലപ്പെട്ട വിവരണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻഫോ ക്രിയെച്ചർ എന്ന ഫേസ്ബുക്ക്‌ പേജിലും പ്രമേഹ ചികിത്സക്ക് ചിറ്റമൃത് ഉത്തമമാണെന്നും അതിൻറെ ഉപയോഗ രീതികളെയും കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

എൻറെ സ്വന്തം അനുഭവം

ചെറിയ ചൂടുള്ളതോ എരിവുള്ളതോ ആയ ആഹാര പദാർത്ഥങ്ങൾ കഴിക്കുമ്പോൾ എനിക്ക് വായിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെട്ടതിനെതുടർന്നു 9 / 02 / 2015 തിരുവനന്തപുരത്തെ പ്രശസ്തനായൊരു ഡോക്ടറെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ബ്ലഡ്‌ ഷുഗർ പരിശോധിക്കുകയുണ്ടായി. ആഹാരത്തിനു മുമ്പ് 178 ഉം ആഹാരത്തിനു ശേഷം 240 ഉം മി.ഗ്രാം കണ്ടതിനെത്തുടര്ന്നു ഒരു മാസ്സത്തേക്ക് പ്രമേഹത്തിനുള്ള മരുന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച മരുന്നിനു പകരം അഞ്ചു ദിവസ്സം ചിറ്റമൃത് കഴിച്ചിട്ട് പരിശോധിച്ചപ്പോൾ ഫലം ആശാവഹമായിരുന്നു. ആഹാരത്തിനു മുമ്പ് 133  ഉം ആഹാരത്തിനു ശേഷം 159  ഉം മി.ഗ്രാം. പതിനഞ്ച് ദിവസ്സത്തെ ഉപയോഗത്തിന് ശേഷം പരിശോധിച്ചപ്പോൾ പ്രമേഹം തീർത്തും നിയന്ത്രണ വിധേയമായിക്കഴിഞ്ഞിരുന്നു (ഫലം ആഹാരത്തിനു മുമ്പ് 97 ഉം ആഹാരത്തിനു ശേഷം 127ഉം മി.ഗ്രാം.)

ഉപയോഗക്രമം 

സാമാന്യം വിളഞ്ഞ ചിറ്റമൃത് വള്ളി രണ്ടിഞ്ച് നീളത്തിൽ മുറിച്ചെടുക്കുക. അതിൻറെ പുറം തോൽ നീക്കിയിട്ട്‌ ചതച്ചെടുത്ത് ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഒരു രാത്രി മുഴുവൻ ഇട്ടിരിക്കുക. രാവിലെ പ്രസ്തുത വെള്ളം അരിച്ചെടുത്ത് കുറച്ചു മഞ്ഞൾപ്പൊടി കൂടി ചേർത്ത് ആഹാരത്തിനു മുമ്പ് കുടിക്കണം. ഒരാഴ്ച മുതൽ ഒരു മാസം വരെ തുടർച്ചയായി കഴിച്ചാൽ പ്രമേഹം പൂര്ണമായും നിയന്തണത്തിലാക്കാം.
 
സാധാരണക്കാർക്ക് പണച്ചിലവില്ലാതെ പ്രമേഹം നിയന്ത്രിക്കാൻ  സഹായിക്കുന്ന തീർത്തും അപകടരഹിതമായൊരു മാർഗ്ഗം പരിചയപ്പെടുത്തുകയെന്നതാണെന്റെ ലക്‌ഷ്യം. നിങ്ങളുടെ പ്രതികരണ ങ്ങൾ കമന്റുകളായി ഇവിടെ രേഖപ്പെടുത്തണമെന്നഭ്യത്ഥിക്കുന്നു.


Visit Keralaponics or contact us on 09387735697 for learning more about Medicinal plants, fruit plants, vegetables, affordable gardening techniques including Aquaponics, Bottle gardening, Self watering planters, Terrariums and for purchasing plants and accessories for gardening.
 

20 comments:

  1. ചിറ്റമൃത് പ്രമേഹ നിയന്ത്രണത്തിനു അത്യുത്തമം.

    കേരളത്തിൽ സുലഭമായിക്കിട്ടുന്ന ചിറ്റമൃത് പ്രമേഹം നിയന്ത്രിക്കുന്നതിനു അത്ഭുത ശേഷിയുള്ള ഒരു വള്ളിച്ചെടിയാണ്‌. നാട്ടിൻപുറങ്ങളിൽ വേലികളിലും പടർന്ന് കയറി വളരുന്ന ചിറ്റമൃത് ഔഷധസസ്യമാണെന്ന് അറിയാമെങ്കിലും പ്രമേഹ ചികിത്സയിൽ അതിനുള്ള പങ്കിനെക്കുറിച്ച് നാമിന്നും ബോധാവാന്മാരല്ലെന്നുള്ളതാണ് സത്യം. പണച്ചില വില്ലാതെ ചിറ്റമൃത് ഉപയോഗിച്ച് പ്രമെഹമെന്ന രോഗത്തെ വരുതിയിലാക്കുന്ന മാര്ഗ്ഗമാണിവിടെ വിവരിക്കുന്നത്.

    ReplyDelete
  2. ചിറ്റമൃത് ന്‍റെ ടാബ്ലെറ്റ് നാട്ടില്‍ ലഭ്യമാണോ ?

    ReplyDelete
  3. താങ്ങളുടെ ലേഖനം ഉപയോഗപ്രദമായ ഒന്നാണ് ,നന്ദി ... പക്ഷെ ചിറ്റമൃത് ഗള്‍ഫില്‍ കൊണ്ട് വന്നു ഉപയോഗിക്കുനതിന്റെ ബുദ്ധിമുട്ട് ഞാന്‍ പറയാതെ തനെ മനസിലാകും എന്ന് കരുതുന്നു , ആയതിനാല്‍ ചിറ്റമൃത് ന്‍റെ ഗുളിക നാട്ടില്‍ ലഭ്യമാണോ ? എങ്കില്‍ അറിയിക്കുക hashkwt@gmail.com

    ReplyDelete
  4. EDAVA HASHIMI, ചിറ്റമൃത് ഗൾഫിൽ കൊണ്ട് പോയി ഉപയോഗിക്കുന്നത് വലിയ പ്രശ്നമുള്ള കാര്യമല്ല . നാട്ടിലെ അങ്ങാടി മരുന്ന് കടകളിൽ പച്ചയും ഉണങ്ങിയതുമായ ചിറ്റമൃത് വള്ളികൾ കിട്ടും. വള്ളികൾ ഉണങ്ങിയാലും ഗുണം വലുതായി കുറയില്ല.
    ഹിമാലയ ഡ്രഗ്സ് കമ്പനി ഗുഡിച്ചി എന്ന പേരിൽ പ്രമേഹത്തിനു വേണ്ടി ചിറ്റമൃത് കാപ്സൂൾ നിർമ്മിച്ച്‌ വില്ക്കുന്നുണ്ട്.

    ReplyDelete
  5. മറുപടിക്ക് നന്ദി ..... , ഹിമാലയ യുടെ ഗുടിച്ചി ഉപയോഗിച്ച ആരെയെങ്ങിലും പരിചയം ഉണ്ടോ ? താങ്ങളുടെ മൊബൈല്‍ നമ്പര്‍ തനാല്‍ നേരിട്ട് വിളിച്ചു സംസാരിക്കാം ,വിരോധം ഇല്ലെങ്കില്‍

    ReplyDelete
  6. ഹിമാലയ ഫാർമസിക്ക് ഇങ്ങനെയൊരു ഉല്പ്പന്നം ഉണ്ടെന്നുള്ള വിവരം മാത്രമാണ് ഞാൻ പറഞ്ഞത്. അതിൻറെ ഫല സിദ്ധിയെപ്പറ്റിയോ ഉപഗിച്ചവരെ കുറിച്ചോ എനിക്കൊരറിവുമില്ല.

    ReplyDelete
  7. Good can use safely..use Syzygium jambolanum homoeopathic medicine to reduce blood sugar

    ReplyDelete
  8. dear sir, i am mahesh iyer - trivandrum - need an appointment - would like to provide a herbal garden : 9287087092

    ReplyDelete
  9. എല്ലാ മരങ്ങളിലും അമൃതവള്ളി വളരും, ഗുണവും ഉണ്ട് എന്നാലും വേപ്പ്‌ മരത്തിൽ വളരുന്ന ചെടികൾ ആണ് അത്യുത്തമം എന്ന് ആചാര്യ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. കാരണം അന്തരീക്ഷത്തിൽ നിന്നും ആഹാരം ശേഖരിക്കാൻ ഈ ചെടിക്കു സാധിക്കും.

    ReplyDelete
  10. എല്ലാ മരങ്ങളിലും അമൃതവള്ളി വളരും, ഗുണവും ഉണ്ട് എന്നാലും വേപ്പ്‌ മരത്തിൽ വളരുന്ന ചെടികൾ ആണ് അത്യുത്തമം എന്ന് ആചാര്യ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. കാരണം അന്തരീക്ഷത്തിൽ നിന്നും ആഹാരം ശേഖരിക്കാൻ ഈ ചെടിക്കു സാധിക്കും.

    ReplyDelete
  11. വളരെ സന്തോഷമുണ്ട് ഇതിന്റെ തൈ കിട്ടുമോ ഒരു ചെറിയ സഹായം എന്റെ വീട്ടിന്റെ അടുത്തുള്ളവർക് കൊടുക്കാൻ ഞാൻ കണ്ണൂർ ൽ നിന്നും വാഴ്ത്തി കഴിക്കുകയാണ് തിരുവനന്തപുരത്തു kittumo. ഇതിന്റെ പേര് പറഞ്ഞുതന്നതിൽ ഒരുപാട് സന്തോഷം thanks a lot for ur service

    ReplyDelete
  12. വളരെ സന്തോഷമുണ്ട് ഇതിന്റെ തൈ കിട്ടുമോ ഒരു ചെറിയ സഹായം എന്റെ വീട്ടിന്റെ അടുത്തുള്ളവർക് കൊടുക്കാൻ ഞാൻ കണ്ണൂർ ൽ നിന്നും വാഴ്ത്തി കഴിക്കുകയാണ് തിരുവനന്തപുരത്തു kittumo. ഇതിന്റെ പേര് പറഞ്ഞുതന്നതിൽ ഒരുപാട് സന്തോഷം thanks a lot for ur service

    ReplyDelete
  13. ചിറ്റമൃത് രാത്രിയിൽ നനക്കാമോ?

    ReplyDelete
  14. അമൃത്, ചിത്യമൃത് ഇവ രണ്ടും ഒന്നാണോ ??

    ReplyDelete
  15. ചിറ്റ മ്യത് വെറുതെ മണ്ണിൽ ഇട്ടാൽ മതി. താനേ വളർന്നു വരും.

    ReplyDelete
  16. ചിറ്റമൃതിൻറെഗുണങൾ,മനസ്സിലാക്കി യതതിൽ നന്ദി

    ReplyDelete
  17. Thanks for your good initiative. God bless you

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ചിറ്റമൃതിന്റെ ഔഷധഗുണങ്ങൾ -
    https://www.ayurvedavoice.in/2021/09/Medicinal-use-of-chittamruthu.html


    ReplyDelete
  20. ലോക നന്മയ്ക്ക് ഉതകുന്ന ഇത്തരം അറിവുകൾ പ്രസിദ്ധീകരിക്കുന്നതിന് നന്ദി.

    ReplyDelete