Monday 8 June 2015

ചായ മൻസ (Chaya mansa)







പോക്ഷക-ഔഷധ ഗുണ സമൃദ്ധമായ നിത്യഹരിത ഇലക്കറിയിനം.

മായൻ ചീരയെന്നും മെക്സിക്കൻ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മൻസ(Cnidoscolus aconitifolius) പോക്ഷക-ഔഷധ ഗുണങ്ങളിൽ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്. മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത്‌ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്നയീ ചീരയിനം മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസ്സരങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായ മൻസ. സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാൾ മൂന്നിരട്ടിയോളം പോക്ഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്ചായ മൻസയെ വ്യത്യസ്തമാക്കുന്നത്.

ചായ മൻസയിലെ പോക്ഷക നിലവാരം

പ്രോട്ടീൻ- 5.7%
നാരുകൾ- 1.9%
കാത്സിയം- 199.4 mg/100g
പൊട്ടാസ്യം- 217.2 mg/100g
ഇരുമ്പ്- 11.4 mg/100g
വിറ്റാമിൻ C- 164.7 mg/100g
കരോട്ടിൻ- 0.085 mg/100g

ചായ മൻസയുടെ ഉപയോഗം കൊണ്ടുള്ള ആരോഗ്യപരമായ നേട്ടങ്ങൾ

രുചികരമായ ചായ മൻസ ചീര കഴിക്കുന്നത്‌ കൊണ്ടുള്ള പ്രയോജനങ്ങൾ  താഴെപ്പറയുന്നവയണ്.

1. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കും.
2. ദഹനത്തെ സഹായിക്കുന്നു.
3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.
4. വെരികോസ് വെയിൻ എന്ന രോഗത്തെ തടയുന്നു.
5. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.
6. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
7. ചുമയെ തടയുന്നു.
8. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു.
9. ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും 10. വിളർച്ച തടയുന്നു.
11. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കും.
12. വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു.
13. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം ഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
14. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം
15. മൂലക്കുരു നിയന്ത്രിക്കുന്നു.
!6. മുഖക്കുരുക്കളെ തടയുന്നു.

ചായ മൻസ കൃഷിരീതി
ധാരാളമായുണ്ടാകുന്ന ശാഖകൾ 6”-8” നീളത്തിൽ മുറിച്ചതോ  വിത്തുകളോ നടീൽ വസ്തുവായിട്ടുപയോഗിക്കാം. മായൻ ചീര 6 മീറ്ററോളം ഉയരത്തിൽ വളരുന്ന മരമാണ്.  ഇലകൾ പറിച്ചെടുക്കാനുള്ള സൌകര്യത്തിന് 2 മീറ്ററിൽ കൂടുതൽ വളരാനനുവദിക്കാതെ കോതി നിർത്തുകയാണ് സാധാരണ രീതി.
കേരളത്തിൽ നന്നായി വളരുന്നതാണ് ചായ മൻസ. ഈ അത്ഭുത മരച്ചീര വീട്ടിലൊരെണ്ണം നട്ടുപിടിപ്പിച്ചാൽ പോക്ഷക സമ്പുഷ്ടവും ഔഷധ ഗുണപ്രധാനവുമായ ഇലക്കറി കാലങ്ങളോളം ലഭിക്കാൻ    സഹായിക്കും.

ചായ മൻസ പാചക വിധികൾ

ചായ മൻസ ഇലകളിൽ അടങ്ങിയിട്ടുള്ള  വളരെ കുറഞ്ഞ അളവിലുള്ള കട്ട് പാകം ചെയ്യുമ്പോൾ ഇല്ലാതാകുന്നതാണ്. അതിനാൽ ഈ ഇലകൾ പാകം ചെയ്തു മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ. പാകം ചെയ്യാൻ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ചില ചായ മൻസ പാചക വിധികൾ ചുവടെ കൊടുക്കുന്നു.

1.ചായ മൻസ ടീ

ചായ മൻസ ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരൾ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ലിറ്റർ വെളളം ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിക്കണം. തണുക്കുമ്പോൾ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്താൽ ചായ മൻസ ടീ തയ്യാർ. ദിവസ്സവും മൂന്ന് ഗ്ലാസ്‌ വരെ കുടിക്കാം.

2. സാലഡ്

ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് കുറച്ചു വെളളം (ഇലകൾ വേവുന്നതിനു വേണ്ടത് മാത്രം) കൂടി ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിച്ചെടുക്കണം. ഈ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന എല്ലാവിധ സലാഡുകളുമു ണ്ടാക്കാവുന്നതാണ്.

3. തോരനും മറ്റും

ചായ മൻസ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന തോരനും മറ്റെല്ലായിനം  കറികളും ഉണ്ടാക്കാവുന്നതാണ്. കറികൾ 15 മുതൽ 20 മിനിട്ട് വരെ സമയം വേവിക്കണമെന്നുള്ളതാണൊരു പ്രത്യേകത. 
  

ചായ മൻസ ഉൾപ്പെടെയുള്ള നിത്യഹരിത ഇലക്കറിയിനങ്ങളുടെ  തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. 09387735697എന്ന നമ്പരിലോ keralaponics ലോ ബന്ധപ്പെടുക.

1 comment:

  1. ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കൻ മരച്ചീര സാധാരണ ചീരയിനങ്ങളിലുള്ളതിൻറെ മൂന്നിരട്ടിയോളം പോക്ഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്‌. ഒരിക്കൽ നട്ടാൽ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. രക്ത സമ്മർദ്ദം, പ്രമേഹം, കിഡ്നിയിലെ കല്ല്‌ തുടങ്ങി ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ചായ മൻസ.

    ReplyDelete