Showing posts with label ചായ മൻസ. Show all posts
Showing posts with label ചായ മൻസ. Show all posts

Wednesday, 20 June 2018

Mayan Spinach (മായൻചീര)





"മായൻചീര അഥവാ ചായമൻസ; ഭാവിയിലെ സൂപ്പർ ഫുഡും അതിശയകരമായ രോഗനിവാരണ ശേഷിയുള്ളൊരു ഔഷധവും"

വിദേശത്തു നിന്നുമെത്തി മലയാളിയുടെ മനം കവരുകയും വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് നമ്മുടെ അടുക്കളത്തോട്ടങ്ങളിലെല്ലാം സ്ഥാനം പിടിക്കുകയും ചെയ്ത നിത്യഹരിത കറിയിലയിനമാണ് ചായ മൻസയെന്ന മായൻ ചീര. 2014-ൽ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ആദ്യമായി ചായ മൻസയെന്ന പേര് കേരളത്തിന് പരിചയപ്പെടുത്താൻ കഴിഞ്ഞ കേരളപോണിക്സിന് അഭിമാനിക്കാൻ വക നൽകുന്നതായി പൊടുന്നനെ ഈ ചീരയ്ക്ക് കിട്ടിയ വിപുലമായ പ്രചാരം. കേരളപോണിക്‌സിന്റെ വളർച്ചയുടെ വേഗം കൂടി കൂട്ടിയ മായൻചീരയുടെ ഇപ്പോഴത്തെ സ്വീകാര്യത നേടിയെടുക്കുന്നതിൽ ഫേസ്‌ബുക്ക് കാർഷിക കൂട്ടായ്‌മകളും പത്രമാധ്യമങ്ങളും വഹിച്ച പങ്കും ചെറുതായിക്കാണാൻ പറ്റില്ല. 
മെക്സിക്കോയിലെ മായൻ വർഗ്ഗക്കാരുടെ ക്ഷേതങ്ങളിൽ മാത്രം കാണപ്പെട്ടിരുന്നതും പ്രസ്തുത വിഭാഗക്കാരുടെ ഔഷധത്തിലെയും ആഹാരത്തിലെയും പ്രധാന ഘടകവുമായിരുന്നു  മരച്ചീരയെന്നും ചായ മൻസായെന്നും കൂടി അറിയപ്പെടുന്ന മായൻ ചീര. ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും എത്തിയിട്ടുണ്ടെങ്കിലും മായന്മാരുടെയീ അത്ഭുത ചീരയെക്കുറിച്ചു കാര്യമായ അറിവുള്ളവർ മദ്ധ്യ-വടക്കേ അമേരിക്കകൾക്കു പുറത്ത് കുറവായാണ് കാണുന്നത്.


100 ഗ്രാം മായൻചീരയിലെ പോക്ഷക നില.
1. പ്രോട്ടീൻ    6.2-7 4g
2. കാത്സ്യം    200-330 mg
3. പൊട്ടാസ്യം  217.2 mg
4. ഇരുമ്പ്     9.3-11.4 mg
5. വിറ്റാമിൻ A 1357 IU
6. വിറ്റാമിൻ C 165-2005 IU


മായൻചീര കഴിക്കുന്നത്‌ കൊണ്ടുള്ള പ്രയോജനങ്ങൾ.
 
1. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കും.
2. ദഹനത്തെ സഹായിക്കുന്നു.
3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.
4. വെരികോസ് വെയിൻ എന്ന രോഗത്തെ തടയുന്നു.
5. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.
6. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
7. ചുമയെ തടയുന്നു.
8. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു.
9. ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും 10. വിളർച്ച തടയുന്നു.
11. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കും.
12. വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു.
13. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം ഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
14. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം
15. മൂലക്കുരു നിയന്ത്രിക്കുന്നു.
!6. മുഖക്കുരുക്കളെ തടയുന്നു.

നിത്യഹരിത ഇലവിളയായ മായൻചീരയ്ക്കിവിടെ ഇത്രയും നല്ല പരിഗണന ലഭിച്ച തിന് പ്രധാന കാരണങ്ങൾ  സാധാരണ ചീരവർഗ്ഗങ്ങളുടെ മൂന്നിരട്ടിയോളം പോക്ഷക-ഔഷധ ഗുണങ്ങളുണ്ടെന്നുള്ളതും  കേരളത്തിലെ കാലാവസ്ഥയിൽ വളരെ നല്ല വളർച്ച കാണിക്കുമെന്നതും  ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ കാലങ്ങളോളം വിളവെടുക്കാമെന്നുള്ളതുമാണ്.

സൂപ്പർ ഫുഡെന്നതിലുപരി മുന്തിയ ഔഷധ ഗുണങ്ങളുമുള്ള അത്ഭുത മരച്ചീരയായ മായൻ ചീരയെ സ്വന്തം തോട്ടത്തിലെത്തിക്കുവാനീ കുറിപ്പൊരു നിമിത്തമാകുമെന്നു പ്രതീക്ഷിക്കട്ടെ.

ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ  കേരളപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com

Monday, 8 June 2015

ചായ മൻസ (Chaya mansa)







“പോക്ഷക-ഔഷധ ഗുണ സമൃദ്ധമായ നിത്യഹരിത ഇലക്കറിയിനം”.

മായൻ ചീരയെന്നും മെക്സിക്കൻ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മൻസ(Cnidoscolus aconitifolius) പോക്ഷക-ഔഷധ ഗുണങ്ങളിൽ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്. മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത്‌ ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്നയീ ചീരയിനം മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസ്സരങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായ മൻസ. സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാൾ മൂന്നിരട്ടിയോളം പോക്ഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ്ചായ മൻസയെ വ്യത്യസ്തമാക്കുന്നത്.

ചായ മൻസയിലെ പോക്ഷക നിലവാരം

പ്രോട്ടീൻ- 5.7%
നാരുകൾ- 1.9%
കാത്സിയം- 199.4 mg/100g
പൊട്ടാസ്യം- 217.2 mg/100g
ഇരുമ്പ്- 11.4 mg/100g
വിറ്റാമിൻ C- 164.7 mg/100g
കരോട്ടിൻ- 0.085 mg/100g

ചായ മൻസയുടെ ഉപയോഗം കൊണ്ടുള്ള ആരോഗ്യപരമായ നേട്ടങ്ങൾ

രുചികരമായ ചായ മൻസ ചീര കഴിക്കുന്നത്‌ കൊണ്ടുള്ള പ്രയോജനങ്ങൾ  താഴെപ്പറയുന്നവയണ്.

1. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കും.
2. ദഹനത്തെ സഹായിക്കുന്നു.
3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.
4. വെരികോസ് വെയിൻ എന്ന രോഗത്തെ തടയുന്നു.
5. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.
6. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
7. ചുമയെ തടയുന്നു.
8. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു.
9. ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും 10. വിളർച്ച തടയുന്നു.
11. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കും.
12. വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു.
13. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം ഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
14. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം
15. മൂലക്കുരു നിയന്ത്രിക്കുന്നു.
!6. മുഖക്കുരുക്കളെ തടയുന്നു.

ചായ മൻസ കൃഷിരീതി
ധാരാളമായുണ്ടാകുന്ന ശാഖകൾ 6”-8” നീളത്തിൽ മുറിച്ചതോ  വിത്തുകളോ നടീൽ വസ്തുവായിട്ടുപയോഗിക്കാം. മായൻ ചീര 6 മീറ്ററോളം ഉയരത്തിൽ വളരുന്ന മരമാണ്.  ഇലകൾ പറിച്ചെടുക്കാനുള്ള സൌകര്യത്തിന് 2 മീറ്ററിൽ കൂടുതൽ വളരാനനുവദിക്കാതെ കോതി നിർത്തുകയാണ് സാധാരണ രീതി.
കേരളത്തിൽ നന്നായി വളരുന്നതാണ് ചായ മൻസ. ഈ അത്ഭുത മരച്ചീര വീട്ടിലൊരെണ്ണം നട്ടുപിടിപ്പിച്ചാൽ പോക്ഷക സമ്പുഷ്ടവും ഔഷധ ഗുണപ്രധാനവുമായ ഇലക്കറി കാലങ്ങളോളം ലഭിക്കാൻ    സഹായിക്കും.

ചായ മൻസ പാചക വിധികൾ

ചായ മൻസ ഇലകളിൽ അടങ്ങിയിട്ടുള്ള  വളരെ കുറഞ്ഞ അളവിലുള്ള കട്ട് പാകം ചെയ്യുമ്പോൾ ഇല്ലാതാകുന്നതാണ്. അതിനാൽ ഈ ഇലകൾ പാകം ചെയ്തു മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ. പാകം ചെയ്യാൻ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ചില ചായ മൻസ പാചക വിധികൾ ചുവടെ കൊടുക്കുന്നു.

1.ചായ മൻസ ടീ

ചായ മൻസ ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരൾ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ലിറ്റർ വെളളം ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിക്കണം. തണുക്കുമ്പോൾ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്താൽ ചായ മൻസ ടീ തയ്യാർ. ദിവസ്സവും മൂന്ന് ഗ്ലാസ്‌ വരെ കുടിക്കാം.

2. സാലഡ്

ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് കുറച്ചു വെളളം (ഇലകൾ വേവുന്നതിനു വേണ്ടത് മാത്രം) കൂടി ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിച്ചെടുക്കണം. ഈ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന എല്ലാവിധ സലാഡുകളുമു ണ്ടാക്കാവുന്നതാണ്.

3. തോരനും മറ്റും

ചായ മൻസ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന തോരനും മറ്റെല്ലായിനം  കറികളും ഉണ്ടാക്കാവുന്നതാണ്. കറികൾ 15 മുതൽ 20 മിനിട്ട് വരെ സമയം വേവിക്കണമെന്നുള്ളതാണൊരു പ്രത്യേകത. 
  

ചായ മൻസ ഉൾപ്പെടെയുള്ള നിത്യഹരിത ഇലക്കറിയിനങ്ങളുടെ  തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. 09387735697എന്ന നമ്പരിലോ keralaponics ലോ ബന്ധപ്പെടുക.