Sunday 18 October 2015

Moringa Leaves (മുരിങ്ങയില)





മുരിങ്ങയില കഴിക്കൂ രോഗങ്ങളകറ്റൂ


ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാത്രം വളരുന്നൊരു ചെറു മരമാണ് മൊരിൻഗാ(Moringa) എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന  മുരിങ്ങയുടെ ശാസ്ത്രീയ നാമം മൊരിൻഗാ ഒലീഫെറ(Moringa oliefera) എന്നാണ്. മുരിങ്ങയുടെ എല്ലാ ഭാഗങ്ങളും ഔഷധത്തിനോ ആഹാരത്തിനോ വേണ്ടി ഉപയോഗപ്പെടുന്നു.  പോക്ഷക സമൃദ്ധമായ മുരിങ്ങയില, മുരിങ്ങപ്പൂവ്, മുരിങ്ങക്കായ് എന്നിവ പുരാതന കാലം മുതൽ മലയാളികളുടെ തീന്മേശയിൽ രുചി വൈവിധ്യമോരുക്കുന്നതിൽ പങ്കാളികളാണ്. കേരളത്തിനെ പച്ച പുതപ്പിക്കുന്നതിൽ ഈ ചെറു മരത്തിനും ചെറുതല്ലാത്തൊരു പങ്കുണ്ട്.

മുരിങ്ങയില


കേരളത്തിൽ സുലമായിക്കിട്ടുന്നൊരു കറിയിലയാണ് മുരിങ്ങയില. രുചിയിലും പോക്ഷക-ഔഷധ ഗുണങ്ങളിലും ഈ ഇലക്കറിയുടെ സ്ഥാനം വളരെ മുന്നിലാണ്. ഇരുമ്പ് ഫോസ്ഫറസ്, വിറ്റാമിൻ എ, സീ എന്നിവയുടെ നല്ലൊരു സ്രോതസ്സാണ് മുരിങ്ങയില. ധാരാളം അസുഖങ്ങൾക്ക് സിദ്ധൌഷധമായ മുരിങ്ങയില പതിവായി ആഹാരത്തിന്റെ ഭാഗമാക്കിയാൽത്തന്നെ മിക്ക രോഗങ്ങളെയും അകറ്റി നിർത്തുവാനും ആരോഗ്യത്തോടെ ജീവിക്കാനും കഴിയും. ഒരു കപ്പ് മുരിങ്ങയില  സൂപ്പിൽ 80 കപ്പ് പാലിനും 16 kg ആട്ടിറച്ചിക്കും തുല്യമായ വിറ്റാമിൻ എ യും 20 മാന്പഴത്തിനും 2.5 kg മുന്തിരിങ്ങക്കും 6 ഓറഞ്ചിലുമുള്ളതിനു തുല്യമായ വിറ്റാമിൻ സീ യും 20 കൊഴിമുട്ടയിലടങ്ങിയ കാത്സ്യവും 100g മാട്ടിറച്ചിയിലും 100g കൊഴിയിറച്ചിയിലും 120g മത്സ്യത്തിലും 2.5 കപ്പ് പാലിലും അടങ്ങിയിട്ടുള്ളതിനു തുല്യമായ പ്രോട്ടീനുമടങ്ങിയിട്ടുണ്ടെന്നു ഈയിടെ മലയാളത്തിലെ ഒരു പ്രധാന പ്രസിദ്ധീകരണത്തിൽ കണ്ടിരുന്നു.

മുരിങ്ങയില കൊണ്ടുള്ള പ്രയോജനങ്ങൾ


1.       മുരിങ്ങയില നീര് കുടിക്കുന്നത് രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.
2.       സ്ഥിരമായി ഉപയോഗിച്ചാൽ ബുദ്ധിശക്തി വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
3.       300 ലധികം രോഗങ്ങൾക്കുള്ള പ്രതിവിധിയായി മുരിങ്ങയില ഉപയൊഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
4.       ഹൃദയാരോഗ്യത്തിനും, ദഹന പ്രക്രിയ ഉത്തേജിപ്പിക്കുന്നതിനും, ചർമ്മ സംരക്ഷണത്തിനും ദെന്താരോഗ്യത്തിനും നല്ലതാണ് മുരിങ്ങയില. 
5.       തലവേദന, സന്ധീവേദന, പനി, ജലദോഷം, അതിസാരം, നാഡീരോഗങ്ങൾ എന്നിവയുടെ ചികിത്സക്കും മുരിങ്ങയില ഉപയോഗിക്കുന്നു.
6. ഈയിടെ ഭോപ്പാലിലെ ജവഹർലാൽ നെഹ്‌റു കാൻസർ ഹോസ്പിറ്റൽ ആന്റ് രിസേർച്ച്   സെൻറർ പുറത്ത്  വിട്ട ഗവേഷണഫലത്തിൽ മാരകമായ റേഡിയേഷൻ കൊണ്ട് കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാൻ
മുരിങ്ങയിലച്ചാറിന് കഴിയുമെന്ന് വെളിപ്പെടുത്തുകയുണ്ടായി. റേഡിയേഷന്‍ ചികിത്സ മൂലം ശരീര കോശങ്ങൾക്കുണ്ടാകുന്ന ദൂഷ്യ ഫലങ്ങള്ക്കെതിരെ പ്രയോഗിക്കാവുന്നൊരു പ്രകൃതി സൗഹൃദ ഔഷധമായി മുരിങ്ങയില മാറുവാനുള്ള സാധ്യതയാണിവിടെ  തുറന്ന് വരുന്നത്.

മുരിങ്ങയിലയുടെ ഉപയോഗക്രമം, ഗൃഹവൈദ്യം മുതലായവ.



  • മുരിങ്ങയില തോരനും മറ്റു പലവിധ കറികളാക്കിയും കഴിക്കാം.
  • മുരിങ്ങയില സൂപ്പ്, മുരിങ്ങയില നീര് എന്നിവയായും കഴിക്കാം.
  • മുരിങ്ങയിലയിൽ ചൂട് കഞ്ഞിയൊഴിച്ച് കുടിക്കാം.
  • വേവിച്ച മുരിങ്ങയിലയിൽ  ഒരു സ്പൂണ്‍ തേൻ ചേർത്താൽ കുട്ടികൾക്കുള്ള ഒന്നാംതരം ടോണിക്കാകും.
  • ഉപ്പ് ഒഴിവാക്കുകയും 100g വീതം മുരിങ്ങയില ഏതെങ്കിലും രീതിയിൽ മൂന്നു നേരം കഴിക്കുകയും ചെയ്‌താൽ രക്ത സമ്മർദ്ദം സാധാരണ നിലയിലാകും.
  • ഓരോ ടീ സ്പൂണ്‍ മുരിങ്ങയില നീരും കാരറ്റ് നീരും കൂട്ടി കലര്ത്തി കഴിക്കുന്നത്‌  ഹൃദയം, കരൾ, വൃക്കകൾ എന്നിവയ്ക്ക് രോഗങ്ങളുള്ളവർക്കും രക്ത സമ്മർദ്ദം, അതിടാഹം, മലബന്ധം എന്നിവക്കും ആശ്വാസമുണ്ടാകും. 


മുരിങ്ങയില സൂപ്പുണ്ടാക്കുന്ന വിധം.

 

ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഒരു പിടി മുരിങ്ങയിലയിട്ടു പാത്രമടച്ച് 5 മിനിട്ട് കൂടി വേവിക്കുക. തണുക്കുമ്പോൾ മുരിങ്ങയില നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത ചാറിൽ ഒരു സ്പൂണ്‍ നാരങ്ങാ നീരും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്ത്താൽ മുരിങ്ങയില സൂപ്പ് റെഡി.

കർക്കിടക മാസ്സത്തിൽ മുരിങ്ങയില കഴിക്കരുതെന്നതിനെപ്പറ്റി.


കരയിലായിരുന്നു. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയില്‍ സൂക്ഷിച്ചു വക്കുകയും ചെയ്യും. കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‌ക്കൊള്ളാന്‍ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറുന്നു. ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്ക്കി ടകത്തില്‍ കഴിക്കാന്‍ സാധിക്കാത്തത്. ഇപ്പോൾ കിണറുകൾ നമാവശേഷമായ സ്ഥിതിയാണല്ലോ? അല്ലെങ്കിലും കിണറ്റിൻ കരയിലല്ലാത്ത മുരിങ്ങയിലെ ഇലകള്‍ക്കിത് ബാധകമാവുകയില്ലല്ലോ. അതിനാൽ കർക്കിടക മാസ്സത്തിലും മുരിങ്ങയില ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്.


ഓരോ വീട്ടിലും ഒരു മുരിങ്ങയെങ്കിലും നട്ടു വളർത്തുകയും മുരിങ്ങയിലയും പൂവും മുരിങ്ങക്കായും സ്ഥിരമായി ഉപയോഗിക്കുകയും ചെയ്‌താൽ  അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷമയ പച്ചക്കറികളൊഴിവാക്കുന്നതിലെ  ആദ്യപടിയായത് മാറും. ടെറസ്സിൽ വളർത്താവുന്ന മുരിങ്ങകളും ഇപ്പോൾ ലഭ്യമാണെന്നുള്ളത്‌ സ്ഥലപരിമിതിയുള്ളവർക്കും മുരിങ്ങ വളർത്താനൊരു പ്രോത്സാനമാവട്ടെ.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics.  Contact us on 9387735697 or keralaponics@gmail.com

2 comments:

  1. Please give a link in english also if possible.

    ReplyDelete
  2. സാധാരണക്കാരന്റെ വിലപ്പെട്ട പോക്ഷകാഹാരവും ഔഷധവും ടോണിക്കുമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്നൊരു കറിയിലയാണ് മുരിങ്ങയില. മുരിങ്ങയിലയുടെ പോക്ഷക-ഔഷധ ഗുണങ്ങളെയും ഉപയോഗങ്ങളെയും മുരിങ്ങയില കൊണ്ടുള്ള ഗൃഹവൈദ്യത്തെയും കുറിച്ച് വളരെ വിശദമായി ഇതിൽ പ്രതിപാദിക്കുന്നു. സമ്പൂർണ്ണ ജൈവ കൃഷിയിലേക്ക് മാറാൻ തയ്യാറെടുക്കുന്ന കാർഷിക കേരളത്തിന്‌ ഒരു ചെറിയ പിന്തുണയാണീ കറിയിലകളെ പരിചയപ്പെടുത്തൽ.

    ReplyDelete