Tuesday 27 October 2015

Peppermint (പൊതിന)





Peppermint (പൊതിന)

പൊതിനയില -രോഗങ്ങളകറ്റുന്നതും ആരോഗ്യദായിനിയുമായ അത്ഭുത സുഗന്ധയില

ഭക്ഷ്യ വിഭവങ്ങളിൽ സുഗന്ധത്തിനായി നാം ചേർക്കുന്ന ചെറിയ ഇലകളായ പൊതിനയില ഔഷധ ഗുണത്തിന്റെ കാര്യത്തിൽ ആളൊരു പുലി തന്നെയാണ്. പുരാതന കാലം മുതൽ പോതിനയിയെയേം അതിൽനിന്നെടുക്കുന്ന സുഗന്ധയെണ്ണയെയും കുറിച്ച് മനുഷ്യർക്കറിവുണ്ടായിരുന്നെന്നതിനുള്ള തെളിവുകൾ ഈജിപ്ഷ്യൻ മമ്മികളിൽ നിന്നും കണ്ടെടുത്ത വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാഫലം വ്യക്തമാക്കുന്നു.
 വാട്ടർ മിന്റ്, സപിയർ മിന്റ് എന്നിവയുടെ ഒരു സങ്കരയിനമാണ് ഇംഗ്ലീഷിൽ  പെപ്പർ മിന്റെന്നു വിളിക്കുന്ന നമ്മുടെ പൊതിന. വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ തുടങ്ങി ധാരാളം അസുഖങ്ങൾക്ക് കൈകണ്ട ഔഷധമായ പൊതിന മനസ്സുവച്ചാൽ എല്ലാ വീടുകളിലും നട്ട് പിടിപ്പിക്കാവുന്നതെയുള്ളൂ. കാൻസറിനെ വരെ ഫലപ്രദമായി ചെറുക്കാൻ കഴിവുള്ള ആന്റി  ഓക്സിഡന്റുകൾ ധാരാളമടങ്ങിയിട്ടുള്ള  പൊതിന നമ്മുടെ ആഹാരത്തിലുൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ കഴിയാൻ സഹായിക്കും.

ഔഷധമായി പൊതിനയിലയുടെ ഉപയോഗം.

1.    പൊതിനയിലടങ്ങിയിട്ടുള്ള മെന്തോൾ പ്രോസ്ട്രെറ്റ്  കാൻസറിനെ പ്രതിരോധിക്കാൻ പര്യാപ്തമാണ്.
2.    കീമോ തെറാപ്പി, റേഡിയേഷൻ എന്നിവ മൂലം ശരീര കോശങ്ങൾക്കു ക്ഷതമുണ്ടാകുന്നത് തടയുവാനും ഉണ്ടായ ക്ഷതം പരിഹരിക്കാനും പോതിനയെണ്ണയും ഇലയും ഉപയോഗിക്കുന്നു.
3.    വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ മുതലായവയുടെ ചികിത്സക്ക് പൊതിന ഫലപ്രദമാണ്.
4.    പൊതിന ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നു.
5.    പൊതിനയെണ്ണ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചികിത്സക്ക് ഉത്തമമാണ്.
6.    പൊതിനയെണ്ണ ദേഹത്തും തലയിലും പുരട്ടി കുളിക്കുന്നത് തണുപ്പും ഉന്മേഷവും നൽകും
7.    ത്വക്കിന്റെയും തലമുടിയുടെയും സംരക്ഷണത്തിനു
8.    ഉത്തമമാണ്പൊതിനയെണ്ണ. താരൻ ഒഴിവാക്കാനും പൊതിനയെണ്ണയും ഇലയും നല്ലതാണ്.
9.    ശരീരവേദനക്കും ആസ്ത്മയുടെ  ചികിത്സക്കും പൊതിനയെണ്ണയും ഇലയും ഉപയോഗിക്കുന്നു.
10. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ  സഹായിക്കുന്നു
11. ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാൻ  സഹായിക്കുന്നു.

പൊതിനയിലയുടെ ചില ഉപയോഗരീതികൾ.

പൊതിനജ്യൂസ്‌

ഒരു പിടി പൊതിനയിലയും ഒരു ചെറു നാരങ്ങയുടെ പകുതിയും മിക്സിയിലിട്ടു നന്നായി അടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പോ പഞ്ചസാരയോ ചേർത്ത് ദിവസവും രണ്ടു നേരം വീതം കുടിക്കാം. പ്രമേഹം ഉള്ളവർ ഉപ്പു ഉപയോഗിച്ചാൽ മതി.
നല്ലൊരു ആരോഗ്യപാനീയമായ പൊതിന ജ്യൂസ്‌  ദഹന ശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ നിറം നന്നാക്കാനും  ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും, ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാനും സഹായിക്കും.വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ
എന്നിവയുടെ ശമനത്തിനും പൊതിന ജ്യൂസ്‌ നല്ലതാണ്.

പൊതിന ചായ

ചേരുവകൾ

പൊതിനയില -ഒരു പിടി
തേൻ-1 ടേബിൾ സ്പൂണ്‍
വെള്ളം-2 ഗ്ലാസ്
തയ്യാറാക്കൽ
ഒരു പാത്രത്തിൽ  ഒരു പിടി പൊതിനയിലയിട്ടു അതിൽ തിളച്ചു കൊണ്ടിരിക്കുന്ന രണ്ടു ഗ്ലാസ്‌ വെള്ളമൊഴിച്ച് 5-7 മിനിട്ട് വയ്ക്കണം. എന്നിട്ട് ഇലകൾ നീക്കിയാൽ പൊതിന ചായ റെഡി. ഇത് തനിയേയോ  തേൻ ചേർത്തോ കുടിക്കാം. പ്രമേഹമില്ലാത്തവർക്ക് 
തേനിനു പകരം പഞ്ചസാരയുമുപയൊഗിക്കാം.

കൃഷി രീതി

തറയിലോ ചട്ടികളിലോ ഗ്രോ ബാഗിലോ പൊതിന വളർത്താം. തണ്ടുകൾ മുറിച്ചെടുത്താണ് നടാനുപയോഗിക്കുന്നത്. നല്ല സൂര്യപ്രകാശം വേണമെങ്കിലും  ഭാഗികമായ തണലിൽ തഴച്ചു വളരും.

പൊതിന വീട്ടിൽ വളർത്തിത്തന്നെ എല്ലാവരും ഉപയോഗിക്കാൻ
ശ്രമിക്കുമല്ലോ.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com
                                         

No comments:

Post a Comment