Saturday 16 April 2016

Ilachempu-Medicinal and Nutritional Properties(ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ)







“ഇലച്ചേമ്പ്-രുചികരവും പോക്ഷക-ഔഷധ ഗുണ സമ്പന്നവുമായ കറിയില.”

നിത്യ ഹരിത ഇലക്കറികളിൽ പ്രഥമ സ്ഥാനമർഹിക്കുന്നൊരു സസ്യമാണ് ചീരച്ചേമ്പെന്നും കിഴങ്ങില്ലാ ചേമ്പെന്നും കൂടി അറിയപ്പെടുന്ന ഇലച്ചേമ്പ്. സാധാരണ ചെമ്പിന്റെ ഇലകളെ പോലെ ചൊറിച്ചിലുണ്ടാക്കാത്ത ചീരച്ചേമ്പിന്റെ  ഇലയും തണ്ടും ചീര മാതിരി  കറികൾക്ക് ഉപയോഗിക്കാം രുചികരവും പോക്ഷക-ഔഷധ ഗുണ സമ്പന്നവുമായ കറിയിലയായ ഇലച്ചേമ്പ് അടുക്കളത്തോട്ടത്തിലെ അവശ്യ ഘടകമാണ്. കറിയിലകളുടെ അക്ഷയ പാത്രമെന്നു വിശേഷിപ്പിക്കാവുന്ന ഇലച്ചേമ്പ് ഒരിക്കൽ നട്ടാൽ ധാരാളം തൈകളുമായി തഴച്ചു വളർന്നു കാലങ്ങളോളം വിളവെടുക്കാൻ നമ്മെ സഹായിക്കും.
ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ വിശദീകരിക്കാനാണീ പോസ്റ്റ്‌ കൊണ്ടുദ്ദേശിക്കുന്നത്.

 ചീരച്ചേമ്പിലയിലെ  പോക്ഷക മൂല്യങ്ങൾ

പോക്ഷക ഗുണങ്ങളാൽ സമൃദ്ധമാണ്‌ ചീരച്ചേമ്പ്. വിറ്റാമിൻ A, B6, C എന്നിവയും ഫോസ്ഫറസ്, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളെറ്റ്, കാത്സ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്‌, നാരുകൾ എന്നിവയുമടങ്ങിയതും   കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞതുമാണീ ഇലക്കറി.

ചീരച്ചേമ്പില ആഹാരാവശ്യത്തിന്

ചീരച്ചേമ്പിന്റെ അധികം മൂപ്പെത്താത്ത ഇലകൾ തണ്ട് സഹിതം ചുവട്ടിൽ നിന്നും മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇലഭാഗം കഴുകി വൃത്തിയാക്കി ചെറുതായിട്ടരിഞ്ഞെടുത്തും തണ്ടിന്റെ പുറത്തുള്ള നേരിയ പാട മാതിരിയുള്ള തോല് നീക്കം ചെയ്തിട്ട് ചെറുതായിട്ടരിഞ്ഞെടുത്തുമാണ് കറികൾക്ക് തയ്യാറാക്കുന്നത്. ഇലച്ചേമ്പിറെ ഇലയും തണ്ടുമുപയോഗിച്ച് തോരനും കറിയും സ്വാദിഷ്ടമായ മറ്റു ധാരാളം വിഭവങ്ങളുമുണ്ടാക്കാൻ കഴിയും. ചേമ്പിലയും താളും ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവിവങ്ങൾക്ക് പുറമെ ചീര കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾക്കും  ചീരച്ചേമ്പുത്തമമാണ്.

ചീരച്ചേമ്പില  കഴിക്കുന്നത്‌ കൊണ്ടുള്ള നേട്ടങ്ങൾ.

പോക്ഷകക്കലവറയായ ചീരച്ചേമ്പില കഴിക്കുന്നത്‌ കൊണ്ടുള്ളആരോഗ്യപരമായ പ്രധാന നേട്ടങ്ങൾ താഴെപ്പയുന്നവയാണ്;

1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു.
2. രക്ത സമ്മർദ്ദം സാധാരണ നിലയിലാകാൻ സഹായിക്കും.
3. ശരീര ഭാരം കുറയ്ക്കും.
4. ചർമ്മാരോഗ്യം സംരക്ഷിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
6. കാഴ്ച ശക്തി വർദ്ധിപ്പിക്കും
7. തൈറോയിഡ് ഗ്രന്ഥിയുടെ  ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു.
8. നാഡീ വ്യൂഹത്തിന്റെ ശരിയായ  പ്രവർത്തനം ഉറപ്പു വരുത്തുന്നു.
9, വാർദ്ധക്യ ലക്ഷണങ്ങൾ ഒഴിവാക്കി യുവത്വം നിലനിർത്താൻ സഹായിക്കും.

നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ചീരച്ചേമ്പ് കൂടി ഉൾപ്പെടുത്തിയാൽ  ജൈവ കറിയിലകൾക്കൊരു ക്ഷാമവുമുണ്ടാകില്ല. 

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

4 comments:

  1. Dear Sir,
    Where in Kollam can I get this cheerachembu plant

    ReplyDelete
    Replies
    1. We are sending saplings of cheerachembu through courier service from Thiruvananthapuram'

      Delete
  2. I wand cheerachembu.my place Kozhikode
    Phone :9656181480

    ReplyDelete
    Replies
    1. ചായ മൻസ, ചീരച്ചേമ്പ്, രംഭ എന്നിവയുടെ തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. കേരളത്തിലെല്ലായിടത്തും കൊറിയർ സർവീസ് വഴി അയച്ച് കൊടുക്കുന്നുണ്ട്. ഫോണ്;9387735697. ഇ-മെയിൽ; keralaponics@gmail.com. ഓൺ ലൈനിൽ ഓർഡർ ചെയ്യുന്നതിനുളള വിശദ വിവരങ്ങൾക്ക്; https://www.facebook.com/Keralaponics/posts/528024664043332

      Delete