Showing posts with label ഇലക്കറി. Show all posts
Showing posts with label ഇലക്കറി. Show all posts

Monday, 21 December 2015

Agathi (അഗത്തിച്ചീര)





തൈറോയിഡു് ഭേദമാക്കാൻ അഗത്തിച്ചീര

വീടുകളുടെ പരിസരത്തു തന്നെ വളർത്താവുന്ന പയർ വർഗ്ഗത്തിൽ പ്പെടുന്നൊരു ചെറു മരമാണ് അഗത്തിച്ചീര. മുരിങ്ങയോട് സാദൃശ്യമുള്ള ഈ വൃക്ഷത്തിനെ അഗത്തി മുരിങ്ങയെന്നും അറിയപ്പെടുന്നു.  ഇംഗ്ലീഷിൽ ഹമ്മിങ്ങ്ബേർഡ്ട്രീ എന്നറിയപ്പെടുന്ന അഗത്തിയുടെ ശാസ്ത്രീയ നാമം സെസ്ബാനിയ ഗ്രാണ്ടിഫ്ലോറ എന്നാണ്. അഗസ്ത്യ മുനിയ്ക്ക് ഇഷ്ട്ടപ്പെട്ട മരമായത് കൊണ്ടാണ് അഗത്തിച്ചീരയെന്ന പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൻറെ ഇലകളും പൂക്കളും ആഹാരാവശ്യത്തിനും വേരും ഇലകളും ഔഷധത്തിനായും ഉപയോഗിച്ചു വരുന്നു. അഗത്തിയിലകളിട്ടു വെള്ളം തിളപ്പിച്ച് ദാഹശമിനി യായിട്ടുപയോഗിക്കാം. മുരിങ്ങയിലയിലടങ്ങിയുട്ടുള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങൾ അഗത്തിയിലയിലുണ്ട്. വിറ്റാമിൻ A യുടെ കലവറയായ ഈ ഇലക്കറിയൊരു നേത്രരോഗസംഹാരി കൂടിയാണ്.

ബലമുള്ള ശാഖകളുള്ള ഈ മരച്ചീര ജൈവവേലി നിർമ്മാണത്തിന് ഏറ്റവും യോജിച്ച സസ്യമാണ്. പടർന്നു വളരുന്ന പച്ചക്കറിയിനങ്ങൾക്ക് താങ്ങായും അഗത്തി ഉപയോഗിക്കാം.6-9 മീറ്റർ വരെ പൊക്കം വയ്ക്കുമെങ്കിലും നേരത്തെ മണ്ട നുള്ളിക്കൊടുത്ത് ധാരാളം ശഖകളുണ്ടാക്കിയാൽ കൂടുതൽ ഉയരത്തിൽ പോകാതെ നിർ ത്തിയാൽ ഇലകളും പൂക്കളും പറിച്ചെടുക്കുന്നതിനു സൗകര്യമായിരിക്കും. അഗത്തിയിലയിൽ  മാംസ്യം, കൊഴുപ്പ്, അന്നജം, കാത്സ്യം, ഫോസ്ഫെറസ്, ഇരുമ്പ്, നാരുകൾ, ജീവകം-എ, സീ തുടങ്ങി  അറുപതിൽപ്പരം പോക്ഷകങ്ങളടങ്ങിയിട്ടുണ്ട്.

അഗത്തിച്ചീര കഴിക്കുന്നത്‌ കൊണ്ടുള്ള ആരോഗ്യപരമായ പ്രയോജനങ്ങൾ.

അഗത്തിച്ചീരയുടെ ഇല, പൂവ്, വിത്ത്‌, തൊലി, വേര് എന്നിവ വിവിധ ഔഷധങ്ങളിൽ ഉപയോഗി\ക്കുന്നുണ്ട്.

1.  ദഹനത്തെ സഹായിക്കുന്നു
2.  ശരീരത്തിൽ നിന്നും  വിഷാംശം പുറന്തള്ലാൻ സഹായിക്കുന്നു
3.  തൈറോയിഡ് രോഗത്തിനു ഫലപ്രദമായ പരിഹാരമാണ്.
4.  കുടലിലും തൊണ്ടയ്ക്കും വായിലുമുണ്ടാകുന്ന അൾസറുകൾക്ക് ശമനമുണ്ടാക്കും.
5.  വൃണങ്ങൾ കരിയാനും ത്വക്ക് രോഗങ്ങൾ ശമിക്കാനും സഹായിക്കുന്നു.
6.  അഗത്തിച്ചീരയുടെ ഇലകളിട്ടു തിളപ്പിച്ച വെള്ളം നല്ല ദാഹശമിനിയും മൂത്രാശയക്കല്ലിന്റെ അന്തകനുമാണ്.
7.  നിശാന്ധതയ്ക്കും  വിറ്റാമിൻ-എ യുടെ അഭാവത്താലുണ്ടാകുന്ന മറ്റു നേത്ര രോഗങ്ങൾക്കും ശമനമുണ്ടാക്കും.
8.  അഗത്തിയിലയിലടങ്ങിയിട്ടുള്ള കാത്സ്യവും ഇരുമ്പിന്റെ അംശവും എല്ലുകൾക്ക് ബലമേകാൻ സഹായിക്കുന്നു. ദിവസ്സവും കുറച്ച് അഗത്തിച്ചീര കഴിച്ചാൽ പ്രായാധിക്യം കൊണ്ടും വാതസംബന്ധമായ അസ്സുഖങ്ങൾ കൊണ്ടുമുണ്ടാകുന്ന എല്ലുകളുടെ ബലക്ഷയം മാറ്റി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
9.  അഗത്തിയലയിട്ടു വേവിച്ച വെളളം കുടിക്കുന്നതുകൊണ്ട് വയറ്റിലെ വിരകളെ പുറത്തു കളയാനും, മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കാനും സഹായിക്കുന്നു.

അഗത്തിച്ചീര ഉപയോഗിച്ചുള്ള ഗൃഹവൈദ്യം.

തൈറോയിഡു്; രണ്ട് തണ്ട് അഗത്തിച്ചീരയില അരച്ചത്‌ കരിക്കിൻ വെള്ളം, തേങ്ങാ വെള്ളം, പച്ചവെള്ളം ഇവയിലേതെങ്കിലുമൊന്നിൽ കലക്കി രാവിലെ വെറും വയറ്റിലോ ഒരു ഗ്ലാസ്‌ സലാഡ് വെള്ളരിജ്യൂസ്‌ കുടിച്ചിട്ട് 10 മിനിട്ടിനു ശേഷമോ കുടിക്കുക. ഇത് 30 ദിവസ്സം തുടർന്നാൽ തൈറോയിഡു് മാറിക്കിട്ടും.

നിശാന്ധതയ്ക്ക്;  അഗത്തിച്ചീരയുടെ ഇലകൾ നെയ്യിൽ വറുത്ത് കഴിച്ചാൽ മതി.
ത്വക് രോഗങ്ങൾക്ക്; അഗത്തിയിലയും സമം തേങ്ങാപ്പീരയും മിക്സിയിലടിചെടുത്ത കുഴമ്പ് പ്രശ്നമുള്ളിടത്തു പുരട്ടിയാൽ ത്വക് രോഗങ്ങൾ സുഖപ്പെടും.
തലവേദനയ്ക്ക്; അഗത്തിയിലച്ചാർ നെറ്റിയിൽ പുരട്ടി കുറച്ചു സമയത്തിനു ശേഷം നെറ്റിയിൽ ആവി പിടിച്ചാൽ തലവേദനയ്ക്ക് ആശ്വാസമുണ്ടാകും.

നല്ലൊരു ഇലക്കറിയെന്നതിനു പുറമെ വിലപിടിപ്പുള്ളൊരു ഔഷധവുമായ അഗത്തിച്ചീര വീട്ടു മുറ്റത്ത് അലങ്കാര ചെടിയായും ടെറസ്സിൽ ചെറിയ ബാരലുകളിലും വളർത്താവുന്നതാണ്‌.

ചായ മൻസ, ചീരച്ചേമ്പ് എന്നിവ  ഉൾപ്പെടെയുള്ള നിത്യഹരിത ഇലക്കറിയിനങ്ങളുടെ  തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. 09387735697എന്ന നമ്പരിലോ Keralaponics ലോ ബന്ധപ്പെടുക.

Friday, 11 December 2015

Sweet Potato Greens (മധുരക്കിഴങ്ങിലകൾ)






“മധുരക്കിഴങ്ങില-രുചികരവും പോക്ഷക പ്രദാനവുമായ കറിയില

പോക്ഷക സമൃദ്ധമായ മധുരക്കിഴങ്ങ് കഴിച്ചിട്ടില്ലാത്തവരുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ മധുരക്കിഴങ്ങിലുള്ളതിലും പല മടങ്ങ്‌ പോക്ഷകങ്ങൾ മധുരക്കിഴങ്ങിലയിലുണ്ടെന്നുള്ള കാര്യമറിയാവുന്നവർ വിരളമായിരിക്കും. Ipomoea batatas എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന മധുരക്കിഴങ്ങിന്റെ കിഴങ്ങിനു പുറമെ ഇലകൾ, തണ്ട്, മുകുളങ്ങൾ എന്നിവയും ഭക്ഷ്യയോഗ്യമാണ്. അസ്കോർബിക് ആസിഡ്, വിറ്റാമിൻ B6, റൈബോഫ്ലേവിൻ എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങിലകൾ. ഇവയുടെ തളിരിലകളിലാണ് വിറ്റാമിനുകളും ധാതു ലവണങ്ങളും, നിരോക്സീകാരികളും വളരെ കൂടുതലുള്ളത്.
ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ഹൃദ്രോഗ സാധ്യത കുറക്കുവാനും, കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും കഴിവുള്ളതാണ് മധുരക്കിഴങ്ങില. ലൗസിയാന സ്റ്റേറ്റ് യൂണി വേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാരായ വിൽമർ ബറെരയുടെയും ഡേവിഡ്‌ പിച്ചയുയുടെയും മധുരക്കിഴങ്ങിനെ  സംബന്ധിച്ച പഠന റിപ്പോർട്ടിൽ വെള്ളത്തിൽ ലയിക്കുന്ന പലതരം അവശ്യ വിറ്റാമിനുകളുടെ ഉറവിടമാണ് മധുരക്കിഴങ്ങിലയെന്നും നമ്മുടെ ആഹാര ക്രമത്തിൽ അതിനും നല്ലൊരു സ്ഥാനം നൽകേണ്ടതാണെന്നും പറയുന്നു.
മധുരക്കിഴങ്ങി ൻറെ മുറിച്ചെടുത്ത തണ്ടുകളും കിഴങ്ങുകളും നടീൽ വസ്തുക്കളായി ഉപയോപ്പെടുത്താം.

തങ്കച്ചീര 

മധുരക്കിഴങ്ങിലകളിലെ ഒരു ശ്രേഷ്ഠ ഇനമാണ് മലയാളത്തിൽ  തങ്കച്ചീരയെന്നറിയപ്പെടുന്ന അലങ്കാര മധുരക്കിഴങ്ങില (Ornamental sweet potato leaves). ഈ പോസ്റ്റിൽ മുഖചിത്രമായി കൊടുത്തിട്ടുള്ളത് തങ്കച്ചീരയാണ്‌. കേരളത്തിൽ പല പ്രദേശങ്ങളിലും ചീരയായിട്ടുപയോഗിച്ചുവരുന്നതാണീ മധുരക്കിഴങ്ങില. ഇലകൾക്ക് വേണ്ടി മധുരക്കിഴങ്ങുകൾ ഫ്ലാറ്റുകളിൽപ്പോലും നട്ടുപിടിപ്പിക്കാമെന്ന സൌകര്യവുമുണ്ട്.

മധുരക്കിഴങ്ങിലകൾ കൊണ്ടുള്ള പ്രയോജനങ്ങൾ

1.  സാധാരണ ചീരകൊണ്ടുള്ള എല്ലാ വിഭവങ്ങൾക്കും മധുരക്കിഴങ്ങിലകൾ ഉപയോഗിക്കാമെന്നതിന് പുറമേ ഓംലെറ്റ്‌, പാസ്റ്റ, സൂപ്പ് എന്നിവയിലും ചേരുവയായിട്ട് ഉപയോഗിക്കാം.
2.  മധുരക്കിഴങ്ങിന്റെ തളിരിലകളും ബീറ്റ്റൂട്ടുമായി ചേർത്ത് കഴിക്കുന്നത്‌ വാർദ്ധ്യക്യ ലക്ഷണങ്ങളകറ്റാൻ സഹായിക്കും.
3.  മധുരക്കിഴങ്ങിന്റെ തളിരിലകൾ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കുമുണ്ടാകുന്ന ക്ഷീണം, തളർച്ച എന്നിവ മാറാനും നല്ലതാണ്‌.
4.  .ഹൃദ്രോഗ സാദ്ധ്യത കുറക്കുവാനും കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും  സഹായിക്കും.  

ഗുണങ്ങളേറെയുള്ളതും പ്രത്യേക പരിചരണങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ വളർത്താവുന്നതുമായ മധുരക്കിഴങ്ങ്‌ എല്ലാ  വീടുകളിലും വളർത്തിയാൽ വിഷം തീണ്ടാത്തതെന്നു നമുക്കുറപ്പുള്ള മധുരക്കിഴങ്ങിലകൾ ഇലക്കറിയായിട്ടുമുപയോഗിക്കാം
.
ചായ മൻസ, ചീരച്ചേമ്പ് എന്നിവ  ഉൾപ്പെടെയുള്ള നിത്യഹരിത ഇലക്കറിയിനങ്ങളുടെ  തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. 09387735697എന്ന നമ്പരിലോ keralaponics ലോ ബന്ധപ്പെടുക.