Monday 21 December 2015

Agathi (അഗത്തിച്ചീര)





തൈറോയിഡു് ഭേദമാക്കാൻ അഗത്തിച്ചീര

വീടുകളുടെ പരിസരത്തു തന്നെ വളർത്താവുന്ന പയർ വർഗ്ഗത്തിൽ പ്പെടുന്നൊരു ചെറു മരമാണ് അഗത്തിച്ചീര. മുരിങ്ങയോട് സാദൃശ്യമുള്ള ഈ വൃക്ഷത്തിനെ അഗത്തി മുരിങ്ങയെന്നും അറിയപ്പെടുന്നു.  ഇംഗ്ലീഷിൽ ഹമ്മിങ്ങ്ബേർഡ്ട്രീ എന്നറിയപ്പെടുന്ന അഗത്തിയുടെ ശാസ്ത്രീയ നാമം സെസ്ബാനിയ ഗ്രാണ്ടിഫ്ലോറ എന്നാണ്. അഗസ്ത്യ മുനിയ്ക്ക് ഇഷ്ട്ടപ്പെട്ട മരമായത് കൊണ്ടാണ് അഗത്തിച്ചീരയെന്ന പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൻറെ ഇലകളും പൂക്കളും ആഹാരാവശ്യത്തിനും വേരും ഇലകളും ഔഷധത്തിനായും ഉപയോഗിച്ചു വരുന്നു. അഗത്തിയിലകളിട്ടു വെള്ളം തിളപ്പിച്ച് ദാഹശമിനി യായിട്ടുപയോഗിക്കാം. മുരിങ്ങയിലയിലടങ്ങിയുട്ടുള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങൾ അഗത്തിയിലയിലുണ്ട്. വിറ്റാമിൻ A യുടെ കലവറയായ ഈ ഇലക്കറിയൊരു നേത്രരോഗസംഹാരി കൂടിയാണ്.

ബലമുള്ള ശാഖകളുള്ള ഈ മരച്ചീര ജൈവവേലി നിർമ്മാണത്തിന് ഏറ്റവും യോജിച്ച സസ്യമാണ്. പടർന്നു വളരുന്ന പച്ചക്കറിയിനങ്ങൾക്ക് താങ്ങായും അഗത്തി ഉപയോഗിക്കാം.6-9 മീറ്റർ വരെ പൊക്കം വയ്ക്കുമെങ്കിലും നേരത്തെ മണ്ട നുള്ളിക്കൊടുത്ത് ധാരാളം ശഖകളുണ്ടാക്കിയാൽ കൂടുതൽ ഉയരത്തിൽ പോകാതെ നിർ ത്തിയാൽ ഇലകളും പൂക്കളും പറിച്ചെടുക്കുന്നതിനു സൗകര്യമായിരിക്കും. അഗത്തിയിലയിൽ  മാംസ്യം, കൊഴുപ്പ്, അന്നജം, കാത്സ്യം, ഫോസ്ഫെറസ്, ഇരുമ്പ്, നാരുകൾ, ജീവകം-എ, സീ തുടങ്ങി  അറുപതിൽപ്പരം പോക്ഷകങ്ങളടങ്ങിയിട്ടുണ്ട്.

അഗത്തിച്ചീര കഴിക്കുന്നത്‌ കൊണ്ടുള്ള ആരോഗ്യപരമായ പ്രയോജനങ്ങൾ.

അഗത്തിച്ചീരയുടെ ഇല, പൂവ്, വിത്ത്‌, തൊലി, വേര് എന്നിവ വിവിധ ഔഷധങ്ങളിൽ ഉപയോഗി\ക്കുന്നുണ്ട്.

1.  ദഹനത്തെ സഹായിക്കുന്നു
2.  ശരീരത്തിൽ നിന്നും  വിഷാംശം പുറന്തള്ലാൻ സഹായിക്കുന്നു
3.  തൈറോയിഡ് രോഗത്തിനു ഫലപ്രദമായ പരിഹാരമാണ്.
4.  കുടലിലും തൊണ്ടയ്ക്കും വായിലുമുണ്ടാകുന്ന അൾസറുകൾക്ക് ശമനമുണ്ടാക്കും.
5.  വൃണങ്ങൾ കരിയാനും ത്വക്ക് രോഗങ്ങൾ ശമിക്കാനും സഹായിക്കുന്നു.
6.  അഗത്തിച്ചീരയുടെ ഇലകളിട്ടു തിളപ്പിച്ച വെള്ളം നല്ല ദാഹശമിനിയും മൂത്രാശയക്കല്ലിന്റെ അന്തകനുമാണ്.
7.  നിശാന്ധതയ്ക്കും  വിറ്റാമിൻ-എ യുടെ അഭാവത്താലുണ്ടാകുന്ന മറ്റു നേത്ര രോഗങ്ങൾക്കും ശമനമുണ്ടാക്കും.
8.  അഗത്തിയിലയിലടങ്ങിയിട്ടുള്ള കാത്സ്യവും ഇരുമ്പിന്റെ അംശവും എല്ലുകൾക്ക് ബലമേകാൻ സഹായിക്കുന്നു. ദിവസ്സവും കുറച്ച് അഗത്തിച്ചീര കഴിച്ചാൽ പ്രായാധിക്യം കൊണ്ടും വാതസംബന്ധമായ അസ്സുഖങ്ങൾ കൊണ്ടുമുണ്ടാകുന്ന എല്ലുകളുടെ ബലക്ഷയം മാറ്റി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
9.  അഗത്തിയലയിട്ടു വേവിച്ച വെളളം കുടിക്കുന്നതുകൊണ്ട് വയറ്റിലെ വിരകളെ പുറത്തു കളയാനും, മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കാനും സഹായിക്കുന്നു.

അഗത്തിച്ചീര ഉപയോഗിച്ചുള്ള ഗൃഹവൈദ്യം.

തൈറോയിഡു്; രണ്ട് തണ്ട് അഗത്തിച്ചീരയില അരച്ചത്‌ കരിക്കിൻ വെള്ളം, തേങ്ങാ വെള്ളം, പച്ചവെള്ളം ഇവയിലേതെങ്കിലുമൊന്നിൽ കലക്കി രാവിലെ വെറും വയറ്റിലോ ഒരു ഗ്ലാസ്‌ സലാഡ് വെള്ളരിജ്യൂസ്‌ കുടിച്ചിട്ട് 10 മിനിട്ടിനു ശേഷമോ കുടിക്കുക. ഇത് 30 ദിവസ്സം തുടർന്നാൽ തൈറോയിഡു് മാറിക്കിട്ടും.

നിശാന്ധതയ്ക്ക്;  അഗത്തിച്ചീരയുടെ ഇലകൾ നെയ്യിൽ വറുത്ത് കഴിച്ചാൽ മതി.
ത്വക് രോഗങ്ങൾക്ക്; അഗത്തിയിലയും സമം തേങ്ങാപ്പീരയും മിക്സിയിലടിചെടുത്ത കുഴമ്പ് പ്രശ്നമുള്ളിടത്തു പുരട്ടിയാൽ ത്വക് രോഗങ്ങൾ സുഖപ്പെടും.
തലവേദനയ്ക്ക്; അഗത്തിയിലച്ചാർ നെറ്റിയിൽ പുരട്ടി കുറച്ചു സമയത്തിനു ശേഷം നെറ്റിയിൽ ആവി പിടിച്ചാൽ തലവേദനയ്ക്ക് ആശ്വാസമുണ്ടാകും.

നല്ലൊരു ഇലക്കറിയെന്നതിനു പുറമെ വിലപിടിപ്പുള്ളൊരു ഔഷധവുമായ അഗത്തിച്ചീര വീട്ടു മുറ്റത്ത് അലങ്കാര ചെടിയായും ടെറസ്സിൽ ചെറിയ ബാരലുകളിലും വളർത്താവുന്നതാണ്‌.

ചായ മൻസ, ചീരച്ചേമ്പ് എന്നിവ  ഉൾപ്പെടെയുള്ള നിത്യഹരിത ഇലക്കറിയിനങ്ങളുടെ  തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. 09387735697എന്ന നമ്പരിലോ Keralaponics ലോ ബന്ധപ്പെടുക.

No comments:

Post a Comment