Thursday, 26 May 2016

Wick Irrigation (തിരി നന കൃഷി)






"തിരി നന-പച്ചക്കറി കൃഷി ആയാസരഹിതമാക്കുന്നൊരു സങ്കതിക വിദ്യ"
ജലം ഒട്ടും തന്നെ പാഴാക്കെതെയും ടെറസ്സ് നനയാതെയും വിജയകരമായി പച്ചക്കറി കൃഷി നടത്താൻ സഹായിക്കുന്നൊരു ജലസേചന രീതിയാണ് തിരി നന സംവിധാനം. ചെടികൾക്ക് ദിവസ്സേനെയുള്ള വെള്ളമൊഴിക്കൽ ഒഴിവാക്കുന്നതോടൊപ്പം വെള്ളത്തോടൊപ്പം വളങ്ങളും  കലക്കി ഒഴിച്ചു കൊടുക്കുകയും ചെയ്യാമെന്ന സൗകര്യവുമുണ്ട്. റിസർവോയറിന്റെ വലിപ്പമനുസ്സരിച്ചു 7-15 ദിവസ്സങ്ങൾക്കകം ഉപയോഗിച്ച വെള്ളത്തിനു പകരം പുതിയ വെള്ളം  നിറച്ച്കൊടുത്താൽ മതിയാകും. 
  
വെള്ളം നിറച്ച് നിർത്താനുള്ള റിസർവോയറും നടീൽ മിശ്രിതം നിറച്ചൊരു ഗ്രോബെഡും റിസർവോയറിൽ നിന്നും വെള്ളം വലിച്ചെടുത്ത് മിശ്രിതത്തിലെ നനവ്നിലനിർത്താൻ സഹായിക്കുന്ന ദ്രവിച്ചു പോകാത്തൊരു തിരിയുമാണ് തിരി നന സംവിധാനത്തിലെ അവശ്യ ഘടകങ്ങൾ. കോള കുപ്പികളോ മൂന്നിഞ്ച് വ്യാസമുള്ള പിവിസി പൈപ്പുകളോ റിസർവോയറായിട്ടുപയോഗിക്കാം.   പ്ലാസ്റ്റിക് ബാരൽ, ബക്കററ്, ഗ്രോ ബാഗ് എന്നിവ ഗ്രോ ബെഡാക്കാം. ഗ്ളാസ്സ് വൂൾ,  നൈലോൺ കൊതുക് വല എന്നിവയൊക്കെ തിരിയുണ്ടാക്കാനുമുപയോയോഗിക്കാം.   

ആദ്യത്തെ ചിത്രത്തിൽ കാണുന്നത് 10ലിറ്റർ പെയിൻറ് ബക്കറ്റും 1.5 കോള കുപ്പിയും ഉപയോഗിച്ചുണ്ടാക്കിയ തിരിനനയും രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് മൂന്നിഞ്ച് പിവിസി പൈപ്പും പിവിസി ബാരൽ മുറിച്ചെടുത്തതും ഉപയോഗിച്ചുള്ള തിരിനന സംവിധാനവുമാണ്.


ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.
 


Saturday, 16 April 2016

Ilachempu-Medicinal and Nutritional Properties(ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ)







“ഇലച്ചേമ്പ്-രുചികരവും പോക്ഷക-ഔഷധ ഗുണ സമ്പന്നവുമായ കറിയില.”

നിത്യ ഹരിത ഇലക്കറികളിൽ പ്രഥമ സ്ഥാനമർഹിക്കുന്നൊരു സസ്യമാണ് ചീരച്ചേമ്പെന്നും കിഴങ്ങില്ലാ ചേമ്പെന്നും കൂടി അറിയപ്പെടുന്ന ഇലച്ചേമ്പ്. സാധാരണ ചെമ്പിന്റെ ഇലകളെ പോലെ ചൊറിച്ചിലുണ്ടാക്കാത്ത ചീരച്ചേമ്പിന്റെ  ഇലയും തണ്ടും ചീര മാതിരി  കറികൾക്ക് ഉപയോഗിക്കാം രുചികരവും പോക്ഷക-ഔഷധ ഗുണ സമ്പന്നവുമായ കറിയിലയായ ഇലച്ചേമ്പ് അടുക്കളത്തോട്ടത്തിലെ അവശ്യ ഘടകമാണ്. കറിയിലകളുടെ അക്ഷയ പാത്രമെന്നു വിശേഷിപ്പിക്കാവുന്ന ഇലച്ചേമ്പ് ഒരിക്കൽ നട്ടാൽ ധാരാളം തൈകളുമായി തഴച്ചു വളർന്നു കാലങ്ങളോളം വിളവെടുക്കാൻ നമ്മെ സഹായിക്കും.
ഇലച്ചേമ്പിന്റെ പോക്ഷക-ഔഷധ ഗുണങ്ങൾ വിശദീകരിക്കാനാണീ പോസ്റ്റ്‌ കൊണ്ടുദ്ദേശിക്കുന്നത്.

 ചീരച്ചേമ്പിലയിലെ  പോക്ഷക മൂല്യങ്ങൾ

പോക്ഷക ഗുണങ്ങളാൽ സമൃദ്ധമാണ്‌ ചീരച്ചേമ്പ്. വിറ്റാമിൻ A, B6, C എന്നിവയും ഫോസ്ഫറസ്, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളെറ്റ്, കാത്സ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്‌, നാരുകൾ എന്നിവയുമടങ്ങിയതും   കൊഴുപ്പും കൊളസ്ട്രോളും കുറഞ്ഞതുമാണീ ഇലക്കറി.

ചീരച്ചേമ്പില ആഹാരാവശ്യത്തിന്

ചീരച്ചേമ്പിന്റെ അധികം മൂപ്പെത്താത്ത ഇലകൾ തണ്ട് സഹിതം ചുവട്ടിൽ നിന്നും മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇലഭാഗം കഴുകി വൃത്തിയാക്കി ചെറുതായിട്ടരിഞ്ഞെടുത്തും തണ്ടിന്റെ പുറത്തുള്ള നേരിയ പാട മാതിരിയുള്ള തോല് നീക്കം ചെയ്തിട്ട് ചെറുതായിട്ടരിഞ്ഞെടുത്തുമാണ് കറികൾക്ക് തയ്യാറാക്കുന്നത്. ഇലച്ചേമ്പിറെ ഇലയും തണ്ടുമുപയോഗിച്ച് തോരനും കറിയും സ്വാദിഷ്ടമായ മറ്റു ധാരാളം വിഭവങ്ങളുമുണ്ടാക്കാൻ കഴിയും. ചേമ്പിലയും താളും ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവിവങ്ങൾക്ക് പുറമെ ചീര കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾക്കും  ചീരച്ചേമ്പുത്തമമാണ്.

ചീരച്ചേമ്പില  കഴിക്കുന്നത്‌ കൊണ്ടുള്ള നേട്ടങ്ങൾ.

പോക്ഷകക്കലവറയായ ചീരച്ചേമ്പില കഴിക്കുന്നത്‌ കൊണ്ടുള്ളആരോഗ്യപരമായ പ്രധാന നേട്ടങ്ങൾ താഴെപ്പയുന്നവയാണ്;

1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു.
2. രക്ത സമ്മർദ്ദം സാധാരണ നിലയിലാകാൻ സഹായിക്കും.
3. ശരീര ഭാരം കുറയ്ക്കും.
4. ചർമ്മാരോഗ്യം സംരക്ഷിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
6. കാഴ്ച ശക്തി വർദ്ധിപ്പിക്കും
7. തൈറോയിഡ് ഗ്രന്ഥിയുടെ  ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കുന്നു.
8. നാഡീ വ്യൂഹത്തിന്റെ ശരിയായ  പ്രവർത്തനം ഉറപ്പു വരുത്തുന്നു.
9, വാർദ്ധക്യ ലക്ഷണങ്ങൾ ഒഴിവാക്കി യുവത്വം നിലനിർത്താൻ സഹായിക്കും.

നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ചീരച്ചേമ്പ് കൂടി ഉൾപ്പെടുത്തിയാൽ  ജൈവ കറിയിലകൾക്കൊരു ക്ഷാമവുമുണ്ടാകില്ല. 

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

Wednesday, 30 March 2016

Soil-less Farming(മണ്ണില്ലാ കൃഷി) @ Keralaponics)





“മണ്ണില്ലാ കൃഷി-ആദായ കൃഷി”

പരിമിതമായ സ്ഥലത്തും കൃഷി സാധ്യമാക്കുന്നതും പതിന്മടങ്ങ്‌ ആദായം ഉറപ്പാക്കുന്നതുമായ മണ്ണില്ലാ കൃഷി (അക്വപോണിക്സും ഹൈഡ്രോ പോണിക്സും) പ്രചരിപ്പിക്കാൻ കേരളപോണിക്സ് നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണീ പോസ്റ്റു കൊണ്ടുദ്യേശിക്കുന്നത്.

മണ്ണില്ലാ കൃഷി പ്രദർശന തോട്ടങ്ങൾ @ Keralaponics


മണ്ണില്ലാ കൃഷി സംബന്ധമായ കേരളപോണിക്സ്ബ്ലോഗ്പോസ്റ്റുകൾ





6. Organic Passive hydroponics (OPH) @Keralaponics


കേരളത്തിലും ധാരാളം ആൾക്കാർ മണ്ണില്ലാ കൃഷിയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും കുറെയധികം പേർ  നന്നായി അക്വാപോണിക്സ്‌/ ഹൈഡ്രോപോണിക്സ്‌  രീതികളിൽ കൃഷി നടത്താൻ തുടങ്ങിയിട്ടുണ്ടെന്നുള്ളതും  പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com