Saturday 12 March 2016

Compost Tea (കമ്പോസ്റ്റ് ചായ)







"കമ്പോസ്റ്റ് ചായ-രാസ വളങ്ങളെ വെല്ലുന്നൊരു  സസ്യ വളർച്ചാ ത്വരകം"

കമ്പോസ്റ്റുപയോഗിച്ച് വളരെയെളുപ്പത്തിൽ തയ്യാറാക്കാവുന്നൊരു അമൂല്യ വളം ലായനിയാണ് കമ്പോസ്റ്റ് ചായ അഥവാ കമ്പോസ്റ്റ് സത്ത്. സസ്യങ്ങളുടെ ത്വരിത വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളെല്ലാമടങ്ങിയയീ വളം  ചെടികളുടെ ചുവട്ടിലോഴിച്ചു കൊടുക്കാനും, ഇലകളിൽ തളിച്ച് കൊടുക്കാനും, ജൈവ ഹൈഡ്രോപോണിക്സ്  വളമായിട്ടുപയോഗിക്കാനും യോജിച്ചതാണ്.

കമ്പോസ്റ്റ് ചായ കൊണ്ടുള്ള പ്രയോജനങ്ങൾ

1.  മണ്ണിനും സസ്യങ്ങൾക്കും പോക്ഷകങ്ങ ളും, ധാതു ലവണങ്ങളും നൽകി അവയെ പരിപോക്ഷിപ്പിക്കുന്നു
2.    സസ്യങ്ങളുടെ  രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
3.    രാസ വളങ്ങൾക്ക് ശക്തനായൊരു ബദൽ.
4.    സമ്പൂർണ്ണ ജൈവ കൃഷിയിലേക്കുള്ള നല്ലൊരു ചുവട് വയ്പ്പ്.

കമ്പോസ്റ്റ് ചായ തയ്യാറാക്കുന്ന രീതി

ഒരു ബക്കറ്റിൽ 1/ 3 ഭാഗം കമ്പോസ്റ്റ് എടുക്കുക.  ബക്കറ്റിന്റെ ബാക്കി ഭാഗം ക്ലോറിനില്ലാത്ത വെള്ളംനിറച്ച്മൂന്ന് ദിവസ്സം തണലിൽ വയ്ക്കണം. ഇടയ്ക്കിടെ നന്നായി ഇളക്കിക്കൊടുക്കുകയോ ഒരു അക്വേറിയം ഏയ്റേറ്റർ ഇട്ടു കൊടുക്കുകയോ ചെയ്യണം. നാലാം ദിവസ്സം ഒരു കട്ടികുറഞ്ഞ തുണികൊണ്ട് അരിച്ചെടുത്താൽ കമ്പോസ്റ്റ് ചായ തയ്യാർ. പത്തിരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം.
കമ്പോസ്റ്റ് ചായയുണ്ടാക്കുന്നതിന് നല്ല ഗുണ മേന്മയുള്ള കമ്പോസ്റ്റ് ഉപയോഗിക്കുന്നതും, അക്വേറിയത്തിൽ നിന്നോ, മത്സ്യക്കുളത്തിൽ നിന്നോ ഉള്ള വെള്ളം ഉപയോഗിക്കുന്നതും, എയ്റേറ്റർ ഉപയോഗിക്കുന്നതും കമ്പോസ്റ്റ് കലക്കുമ്പോൾ കുറച്ച് ശർക്കര കൂടി ചേർക്കുന്നതും കമ്പോസ്റ്റ് ചായയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

കമ്പോസ്റ്റ് ചായ-ഉപയോഗങ്ങൾ

1:10 അനുപാതത്തിൽ വെള്ളവുമായി ചേർത്തു ചെടികളുടെ ചുവട്ടിൽ ഒഴിച്ച്കൊടുക്കാനും, ഇലകളിൽ തളിച്ച് കൊടുക്കാനും ജൈവ ഹൈഡ്രോപോണിക്സിൽ വളം ലായനിയുണ്ടാക്കാനും ഉപയോഗിക്കാം. മറ്റ് ജൈവ സസ്യവളർച്ചാ ത്വരകങ്ങളുമായി യോജിപ്പിച്ചും ഉപയോഗിക്കാം.


Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com


2 comments:

  1. ജൈവ കൃഷിക്ക് കരുത്തേകുന്നൊരു വളം ലായനിയാണ് കമ്പോസ്റ്റ് ചായ അഥവാ കമ്പോസ്റ്റ് സത്ത്. വളരെ എളുപ്പത്തിൽ വീട്ടിൽ ത്തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന കമ്പോസ്റ്റ് ചായയെ പരിചയപ്പെടുത്തുകയാണീ കേരളപോണിക്സ്‌ പോസ്റ്റു കൊണ്ടുദ്ദേശിക്കുന്നത്.

    ReplyDelete
  2. Greetings,
    what do you mean by compost here? is it the soil that has been converted into compost or is it vegetable and fruit scraps.

    ReplyDelete