Tuesday 8 March 2016

Green Kitchen (ഹരിത അടുക്കള)







"ജൈവ ഹൈഡ്രോപോണിക്സ് രീതിയിലെ ഇലക്കറി  കൃഷി ഇനി വീട്ടിനുള്ളിലും"

ജൈവ ഹൈഡ്രോപോണിക്സ് രീതിയിൽ വീട്ടിനുള്ളിലും ഇലക്കറികൾ കൃഷി.ചെയ്യാവുന്ന സംവിധാന മാണ് 'കേരളപോണിക്സ്‌ ഹരിത അടുക്കള (Keralaponics Green Kitchen)'. ഭാഗികമായി ലഭിക്കുന്ന  സൂര്യപ്രകാശം കൊണ്ടും വളരുന്ന ഇലക്കറി വർഗ്ഗങ്ങൾ വീട്ടിനുള്ളിലും വളർത്താൻ സഹായിക്കുന്നൊരു ലഘു  സംവിധാനമാ ണിത്. ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതി മൂലം പച്ചക്കറികൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് ഒരനുഗ്രഹമാണ്‌ ഈ നൂതന സംവിധാനം. വീടിന്റെ പോർച്ചിലോ, വരാന്തയിലോ ജനലുകൾക്കരികിലോ സ്ഥാപിച്ചാൽ ദിവസ്സവും തികച്ചും വിഷമില്ലാത്ത ഇലക്കറികൾ വീട്ടിനുള്ളിൽത്തന്നെയുണ്ടാക്കാൻ കഴിയും.

എന്താണ് ഹൈഡ്രോപോണിക്സ്

മണ്ണ് ഒട്ടും തന്നെ ഉപയോഗിക്കാത്തൊരു കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്. മണ്ണിനു പകരം വളം കലക്കിയ വെള്ളത്തിലാണിവിടെ ചെടികൾ വളരുന്നത്. വെള്ളം, വളം, കായികാദ്ധ്വാനം എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് നിശ്ചിത സ്ഥലത്ത് നിന്നും വളരെക്കൂടുതൽ  വിളവുണ്ടാക്കാൻ ഈ നൂതന കൃഷി രീതി നമ്മെ സഹായിക്കുന്നു. മണ്ണില്ലാ കൃഷി രീതിയായതിനാൽ മണ്ണ് വഴിയുണ്ടാകുന്ന കീട-രോഗ ബാധകളും കളകളും ഒഴിവായിക്കിട്ടുന്നു.
തിരി സംവിധാനം, ഡീപ്പ് വാട്ടർ കൾച്ചർ, ഫ്ലഡ് ആൻറ് ഡ്രയിൻ, ട്രിപ്പ് സംവിധാനം , നൂട്രിയന്റ്റ് ഫിലിം ടെക്നിക്, ഏയിറോപ്പോണിക്സ് എന്നിങ്ങനെ പ്രധാനമായും 6 തരം ഹൈഡ്രോപോണിക്സ് സംവിധാനങ്ങളാണ് നിലവിലുള്ളത്. വളം മിശ്രിതം നിറച്ചൊരു ടാങ്ക്,   ചെടികൾ നടുന്നൊരു ഗ്രോ ബെഡ് എന്നിവയാണ് ഹൈഡ്രോപോണിക്സ്‌ കൃഷിയിലെ അവശ്യ ഘടകങ്ങൾ.

ജൈവ ഹൈഡ്രോപോണിക്സ്‌ 

ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചും ഹൈഡ്രോപോണിക്സ്‌ കൃഷി വിജയകരമായി ചെയ്യാൻ കഴിയും വളരെ വിരളമായിട്ടാണെങ്കിലും പല വിദേശ രാജ്യങ്ങളിലും ജൈവ ഹൈഡ്രോപോണിക്സ്‌ രീതിയിൽ കൃഷി നടത്തുന്നുണ്ട്. കേരളപോണിക്സിൽ നമ്മുടെ നാടൻ ജൈവ വളങ്ങളുപയോഗിച്ചു നടത്തിയ പരീക്ഷണ കൃഷികൾ വൻ വിജയമായിരുന്നു.

ഹരിത അടുക്കള


കേരളപോണിക്സ് അവതരിപ്പിക്കുന്ന 'ഹരിത അടുക്കള'യെന്ന  ജൈവ ഹൈഡ്രോപോണിക്സ്‌ സംവിധാനം ഡീപ്പ് വാട്ടർ കൾച്ചർ രീതിയിൽ പ്രവർത്തിക്കുന്നതാണ്. വളം ലായനി നിറച്ച ടാങ്കിൽ ശക്തമായൊരു എയ്രേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ഫ്ലാറ്റുകളിൽപ്പോലും സ്ഥാപിക്കാവുന്നതും വിഷമില്ലാത്ത കറിയിലകൾ സുലഭമായിക്കിട്ടാൻ സഹായിക്കുന്നതുമാണീ സംവിധാനം.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com




1 comment:

  1. ജൈവ ഹൈഡ്രോപോണിക്സ്‌ രീതിയിൽ ഇലക്കറികൾ വീട്ടിനുള്ളിലും യഥേഷ്ടം കൃഷി ചെയ്യാൻ സഹായിക്കുന്നൊരു സംവിധാനമാണ് 'ഹരിത അടുക്കള.' കേരളപോണിക്സ്‌ അവതരിപ്പിച്ചിരിക്കുന്നയീ നൂതന രീതിയിൽ വലിയ അദ്ധ്വാനമൊന്നും കൂടാതെ വിഷം തീണ്ടാത്ത കറിയിലകൾ ദിവസ്സവും ലഭിക്കുമെന്ന താണിത് കൊണ്ടുള്ള നേട്ടം. സ്ഥലമില്ലാത്തതു കൊണ്ട് പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കുന്നില്ല എന്ന് ഉരുവിട്ട് കൊണ്ടിരിക്കുന്നവർക്ക് ശക്തമായൊരു മറുപടിയാണീ സംവിധാനം.

    ReplyDelete