Sunday 26 April 2015

Kayyonni; Best Herbal Hair Tonic





Kayyonni ( Eclipta Alba) is an important Ayurvadic herb of India which grows up to 50cm of height. It belongs to the Asteraceae plant family. The small white flowers of Kayyonni included in the Ten Sacred Flowers list (Dasapushpam). The kayyonni leaf extract is a best tonic for liver and hair. This herb is the main ingredient in the traditional coconut hair oil of Kerala. Eclipta Alba grows in moist places as a weed in tropical areas around the world.

Eclipta Alba in various Languages

English : Trailing eclipta, False daisy
Hindi : Bangrah, Moprant
Sanskrit : Kesabriga, Bringaraja, Bringa, Angaraka, Kesaranjana
Malayalam : Kayyonni (കയ്യോന്നി)
Tamil : Karisalai, Karisalanganni
Kannada : Soppu, Garujalu
Telugu : Guntagadagara
Marathi : Bhangra
Urdu : Bhangra
Panjabi : Bhangra
Gujarathi : Bhangro
Assameese : Karisalaankanni

Health Benefits from using Kayyonni

Eclipta Alba has protective features against drandruff and pre-mature hair graying. Kayyoni leaves extract is a best tonic for liver and hair. Kayyonni is used for the preparation of medicines for the treatment of inflammations, cough, headache, anemia, worm infestations, skin diseases, hernia, eye problems, bronchitis, asthma, leucoderma, heart diseases, syphilis, night blindness and more

Traditional Kayyonni-coconut hair oil

The coconut oil boiled with kyyonni is best for head application is beneficial for coolness of head and it improves eye-sight. Kayyonni, Aloe vera, Hibiscus flower, and curry leaves are grinded and the juice extracted from it. Mix this juice with coconut oil and boil it for 20-30 minutes for preparing your own hair oil.

Visit Keralaponics or contact us on 09387735697 for more information on apartment gardening, Aquaponics, Hydropnics, Bottle gardening, Self watering planters and for purchasing plants and planting materials.

Friday 17 April 2015

ബോക്ചോയി : രുചികരവും പോക്ഷകക്കലവറയുമായ ഇലക്കറി.





ബോക്ചോയിക്കൊരു മുഖവുര

ചൈനീസ് കാബേജ് ഇനമായ ബോക് ചോയിയുടെ ശാസ്ത്രീയ നാമം ബ്രാസ്സിക്കാ റാപ (സബ്സ്പീഷ്യസ്) ചെനെൻസിസ് എന്നാണ്. ഇത് കാബ്ബേജ്, ബ്രോക്കോളി, കാലെ, കോളിഫ്ലവർ, ടർണിപ് എന്നിവയടങ്ങിയ ക്രുസിഫെറസ് പച്ചക്കറി കുടും ബത്തിലെ അംഗമാണ്. രുചികരവും പോക്ഷക സമൃദ്ധവുമായ ബോക് ചോയിയെ പാക്‌ ചോയി, സ്പൂണ്‍ കാബ്ബേജ്, ചൈനീസ് വെള്ള കാബേജ്, ചൈനീസ് ചാർട്‌, ചൈനീസ് മസ്റ്റാർട്‌, സെലെറി മസ്റ്റാർട്‌  എന്നീ പേരുകളിലും അറിയപ്പെടുന്നു. ബോക്ചോയി  ഇലകൾ കടുക് ഇലകളോട് സാദൃശ്യമുള്ളതും കടും പച്ച നിറത്തിൽ സ്പൂണ്‍രൂപത്തിൽ  ചുവട്ടിൽ നിന്നും അടുക്കുകളായി വളരുന്നതുമാണ്. ഇതിൽ സാധാരണ കാബ്ബേജിലെപ്പോലെ  ഗോളാകൃതി രൂപപ്പെടാറില്ല. ബോക്ചോയി  ഇലകളാണ് കഴിക്കാനുപയോഗിക്കുന്നത്. 
അമേരിക്കൻ രോഗ നിയന്ത്രണ കേന്ദ്രം (US Center for Disease Control ) 41 പ്രധാന പഴം, പച്ചക്കറി ഇനങ്ങളിൽ നടത്തിയ പോക്ഷക സാന്ദ്രതാ പഠനത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത് ബോക്ചോയിക്കാണ്.

ബോക്ചോയിയിലെ പോക്ഷക ഘടകങ്ങൾ

പോക്ഷകാംശങ്ങളുടെ ധാരാളിത്തത്തിൽ ക്രുസിഫെറസ് പച്ചക്കറി കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളെയും വളരെ പിന്നിലാക്കുന്ന ബോക്ചോയിയിൽ 21 പോക്ഷകങ്ങളും 71 ലധികം ആൻറി ഓക്സിഡെൻറ്റുകളു മുള്ളതായി കണക്കാക്കുന്നു. ഇരുമ്പ്, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ്, നാരുകൾ, പ്രോട്ടീൻ, ചോലിൻ, മഗ്നീസ്യം, നിയാസിൻ, ചെമ്പ്‌, ഒമേഗ-3 ഫാറ്റി ആസിഡ്സ്, സിങ്ക്, പന്റൊതെനിക് ആസിഡ്, വിറ്റാമിൻ A,  വിറ്റാമിൻ B1, B2, B6, ഫ്ലേവനോയിട്സ്, ആന്റി ഓക്സിടെന്റ്സ് എന്നിവയൊക്കെയാണ്   ബോക്ചോയി എന്ന വിശിഷ്ടാഹാരത്തിലെ പ്രാധാന പോക്ഷക ഘടകങ്ങൾ.

ബോക്ചോയി ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ സംബന്ധമായ പ്രയോജനങ്ങൾ.

1.   കാൻസറിനെ പ്രതിരോധിക്കും.
2.   എല്ലുകളുടെ വളർച്ചക്കും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും.
3.   രക്ത സമ്മർദ്ദം കുറയ്ക്കും.
4.   ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
5.   നല്ല ഉറക്കം പ്രദാനം ചെയ്യുകയും ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും.
6.   രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
7.   ചർമ്മ സംരക്ഷണത്തിനുത്തമം.

കൃഷി രീതി

നിഷ്പ്രയാസം കൃഷി ചെയ്യാവുന്നൊരു ഇലക്കറിയാണ് ബോക്ചോയി. ഇന്ത്യയിലുടനീളം കൃഷി ചെയ്യാൻ യോജിച്ചൊരു വിളയാണിത്. നല്ല നീർവാർച്ചയുള്ള മണ്ണും ഭാഗിക തണലും ആർദ്രതയുള്ള അന്തരീക്ഷവും ഇഷ്ടപ്പെടുന്നൊരു ചെടിയാണിത്. വിത്തുകളുപയോഗിച്ചാണ് കൃഷി. പാകി കിളിർപ്പിച്ച തൈകൾ ഇളക്കി നടുമ്പോൾ 6-8 ഇഞ്ച്‌ അകലത്തിൽ നടാവുന്നതാണ്. വരികൾ തമ്മിൽ 18-30 ഇഞ്ച് അകലം പാലിക്കേണ്ടതാണ്. ഒരു ചെടിയിൽ നിന്നും പല തവണ വിളവെടുക്കമെന്നുള്ളത് തിന്റെ  പ്രത്യേകതയാണ്. 

ബോക്ചോയി വിഭവങ്ങൾ

സ്വാദിഷ്ടമായ ധാരാളം വിഭവങ്ങളിലെ പ്രധാന ചേരുവയായി  ബോക്ചോയി ഉപയോഗിച്ച് വരുന്നു. ബോക്ചോയ് കൊണ്ട് മെഴുക്കുപുരട്ടി, തോരൻ, സൂപ്പ്, സാലഡ്, സ്വാസ് എന്നിവയൊക്കെയുണ്ടാക്കാം.



ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇമെയിൽ; keralaponics@gmail.com