Friday 30 September 2016

New Generation Fishes (പുതു തലമുറ മത്സ്യങ്ങൾ)





“മത്സ്യക്കൃഷി കൂടുതൽ ആദായകരമാക്കാൻ പുതുതലമുറ മത്സ്യങ്ങൾ”

കേരളത്തിലെ മത്സ്യക്കൃഷി രംഗത്ത് പുതിയ തരംഗങ്ങൾ 

സൃഷ്ടിച്ചുമുന്നേറുന്ന വിദേശ മത്സ്യയിനങ്ങളായ ആസാം വാള, പാക്കു, 

ഗിഫ്റ്റ് തിലാപ്പിയ എന്നിവയെയാണ് പുതുതലമുറ വളർത്തു 

മത്സ്യങ്ങളെന്നു വിശേഷിപ്പിക്കുന്നത്. രുചികരമായ മാംസവും ഉയർന്ന 

വളർച്ചാനിരക്കും വെള്ളത്തിൻറെ ഗുണനിലവാരത്തിലുണ്ടാകുന്ന ചെറിയ 

വ്യത്യാസങ്ങളുമായി പൊരുത്തപ്പെട്ടു വളരുവാനുള്ള കഴിവുമാണിവയെ 

മത്സ്യക്കർഷകരുടെ പ്രീയ ഇനങ്ങളാക്കി മാറ്റിയത്. പുതിയ 

കൃഷിരീതികളായ അക്വാപോണിക്സ്, റീസർക്കുലേറ്റിങ് അക്വാകൾച്ചർ 

എന്നിവയ്ക്കും വളരെയധികം യോജിച്ചതാണീ മത്സ്യങ്ങൾ.

ആസാം വാള


കേരളത്തിലും വളരെ ആദായകരമായി കൃഷിചെയ്തുവരുന്നൊരു
 
വിദേശയിനം വളർത്തുമത്സ്യമാണ് നമ്മുടെ ആറ്റുവാളയോട് വളരെ
 
സാമ്യമുള്ള മലേഷ്യൻ വാളയെന്നും വിളിക്കുന്ന ആസാം വാള

ആഗോളതലത്തിൽ ഭക്ഷ്യാവശ്യത്തിനായി ഏറ്റവും കൂടുതൽ
 
വളർത്തപ്പെടുന്ന മലേഷ്യൻ വാള കേരളീയരുടെയും ഇഷ്ടമത്സ്യയിനമായി
 
മാറിക്കഴിഞ്ഞു. ആസാം വാളയെക്കുറിച്ചു കൂടുതലറിയാൻ 

ലിങ്ക്പിന്തുടർന്ന് വായിക്കുക.

പാക്കു(നട്ടർ)


പിരാന കുടുംബത്തിൽപ്പെട്ടൊരു സാധു മത്സ്യമാണ് പാക്കു. പിരാനയെന്ന ഭീകര മത്സ്യവുമായി രൂപസാ ദൃശ്യം  മാത്രമേ  റെഡ് ബെല്ലി, നട്ടർ, ചുവന്ന ആവോലി എന്നീ പേരുകളിലും അറിയപ്പെടുന്ന പാക്കുവിനുള്ളു. ശാന്തശീലരായ നട്ടർ മത്സ്യങ്ങൾ ത്വരിത വളർച്ചയുള്ളവരാണ്. എട്ടുമാസംകൊണ്ട് ഒരു കിലോയോളം തൂക്കം വയ്ക്കുന്ന പാക്കു മത്സ്യം വളർത്തുന്നവർക്ക് നല്ല ആദായം നേടിക്കൊടുക്കുന്നൊരിനമാണ്.  മിശ്രഭുക്കായ പാക്കു മറ്റു മത്സ്യങ്ങളോടൊപ്പം കമ്യൂണിറ്റി രീതിയിൽ  വളര്ത്താനും യോജിച്ചതാണ്. പാക്കു മത്സ്യത്തെപ്പറ്റി കൂടുതലറിയാൻ ലിങ്ക് പിന്തുടർന്ന് വായിക്കുക.
ഗിഫ്റ്റ് തിലാപ്പിയ

കേരളത്തിലെ മത്സ്യകൃഷി രംഗത്തൊരു വിപ്ലവം തന്നെ സൃഷ്ടിച്ച മത്സ്യയിനമാണ് ഗിഫ്റ്റ് തിലാപ്പിയ. ത്വരിത വളർച്ചയും രുചിയും കൊണ്ട് സാധാരണ തിലാപ്പിയ്ക്കു മലയാളികൾ കല്പിച്ചിരുന്ന അയിത്തം മാറ്റിയെടുത്ത് ഇവിടത്തെ വളർത്തു മത്സ്യയിനങ്ങളുടെ മുൻ നിരയിയിലെത്താൻ ഗിഫ്റ്റിന് അധിക കാലം വേണ്ടി വന്നില്ല. വളരെ ആദായകരമായൊരു തൊഴിൽ സംരംഭമായി കേരളത്തിലെ മത്സ്യ കൃഷിയെ മാറ്റിയെടുക്കാൻ ഗിഫ്റ്റ് തിലാപ്പിയയുടെ വരവ് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഗിഫ്റ്റ് തിലാപ്പിയ യെക്കുറിച്ചു കൂടുതലറിയാൻ ലിങ്ക് പിന്തുടർന്ന് വായിക്കുക.


ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക്) വിൽപ്പനയ്‌ക്ക്‌ ലഭ്യമാണ്. ഫോൺ;  9387735697. ഇ-മെയിൽ; keralaponics@gmail.com.

Saturday 24 September 2016

Pangasius(ആസാം വാള)





“ആസാം വാള - മത്സ്യക്കൃഷിയി ലെ ഭാഗ്യ നക്ഷത്രം”

കേരളത്തിലെ മത്സ്യക്കൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട പുതുതലമുറ വളർത്തുമത്സ്യങ്ങളിൽ പ്രധാനിയാണ് ആസാം വാള. മലേഷ്യൻ വാളയെന്നും അറിയപ്പെടുന്ന ആസാം വാളയുടെ ശാസ്ത്രീയ നാമം Pangasius hypophthalmus എന്നാണ്. ആഗോളതലത്തിൽ ഭഷ്യാവശ്യത്തിനായി വളർത്തപ്പെടുന്ന മത്സ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് മലേഷ്യൻ വാള തന്നെയാണ്. ചെറിയ ടാങ്കുകളിൽപ്പോലും നല്ല വളർച്ചാ നിരക്ക് കാണിക്കുന്ന ആസാം വാള രുചിയിലും കേമനാണ്.  

ആസാം വാള വ്യാപകമായി കൃഷിചെയ്യപ്പെടുന്ന രാജ്യങ്ങളാണ് തായ്ലാൻഡ്, നേപ്പാൾ പാക്കിസ്ഥാൻ,  ഇന്ത്യ, ബംഗ്ളാദേശ്, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, ഇൻഡോനേഷ്യ, കംബോഡിയ മുതലായവ. വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിലും ജനങ്ങളുടെ ഇഷ്ടമത്സ്യയിനമായിത് മാറിക്കഴിഞ്ഞു.

ആന്ധ്രായുടെയും ബംഗാളിന്റെയും ചുവടുപിടിച്ചു കേരളത്തിലെയും മത്സ്യകർഷകർ ആസാംവാള കൃഷിയിലേക്കു മാറാൻ തുടങ്ങിയിട്ടുണ്ട്. മറ്റു മത്സ്യങ്ങളോടൊപ്പവും കൂടുകളിലും വളർത്താൻ യോജിച്ച ആസാം വാളയുടെ മറ്റു സവിശേഷതകൾ അന്തരീക്ഷ വായൂ ശ്വസിക്കുന്നതിനുള്ള കഴിവ്, ജലത്തിന്റെ താപനിലയിലും ഗുണനിലവാരത്തിലുമുള്ള ചെറിയ മാറ്റങ്ങളെ അതിജീവിക്കുവാനുള്ള കഴിവ്, ഓരുവെള്ളത്തിലും വളർത്താം എന്നിവയൊക്കെയാണ്. സാധാരണ 8 മുതൽ 10 മാസം വരെയാണിവയെ വളർത്താറ്.   കാലയളവിനുള്ളിൽ 2 കിലോഗ്രാം വരെ തൂക്കം വയ്ക്കാറുണ്ട്. 
  
അടുക്കളയിലെ ഭക്ഷണാവശിഷ്ടങ്ങൾ സഹിതം എല്ലാത്തരം തീറ്റകളും തിന്നു പെട്ടെന്ന് വളരുന്ന ആസാം വാള വളരെ ആദായകരമായി കൃഷി ചെയ്യാവുന്നൊരു മത്സ്യയിനമാണെന്ന കാര്യത്തിൽ സംശയമില്ല.

ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക് )വിൽപ്പനയ്‌ക്ക്‌ ലഭ്യമാണ്. ഫോൺ;  9387735697. ഇ-മെയിൽ; keralaponics@gmail.com.