Saturday 27 August 2016

Sweet leaf (മധുരച്ചീര)




"പോക്ഷക സമൃദ്ധമായൊരു നിത്യഹരിത കറിയില"

തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിലെല്ലാം കൃഷി ചെയ്തുപയോജിച്ചു വരുന്നൊരു ചീരയിനമാണ് കേരളത്തിൽ വേലിച്ചീരയെന്നും ചേർക്കുമാനിസ് എന്നും കൂടി അറിയപ്പെടുന്ന മധുരച്ചീര, കേരളത്തിലെല്ലായിടത്തും വലിയ പരിചരണമൊന്നും കൂടാതെ വളരുന്നയീ ചീരയിനം രണ്ടര മീറ്റർ വരെ ഉയരത്തിൽവളരുന്നതാണ്. പോക്ഷകക്കലവറയായ വേലിച്ചീരയിൽ അന്നജം, മാംസ്യം, കൊഴുപ്പ്, കാത്സ്യം, ഫോസ്ഫറസ്, ഇരു മ്പ്, വിറ്റാമിൻ- , ബി, സീ എന്നിവ ധാരാളമടങ്ങിയിരിക്കുന്നു

ഇലക്കറികളിലെ അക്ഷയപാത്രമെന്നു വിശേഷിപ്പിക്കാവുന്ന മധുരച്ചീര നിത്യവും ധാരാളം പച്ചയിലകളുമായി തഴച്ചുവളർന്നു നിൽക്കുന്ന കുറ്റിച്ചെടിയാണ്. വെള്ളയിൽ ചുവപ്പു പടർന്ന ചെറിയ പൂക്കളും കായ്കളുമുണ്ടാകും. വിത്തുകളുപയോഗിച്ചും  തണ്ടുകൾ മുറിച്ചു നട്ടും  പുതിയ തൈകളുണ്ടാ ക്കാം. കമ്പുകൾ നട്ടാൽ നാലു മാസങ്ങൾക്കകം ഇലകൾ വിളവെടുത്തു തുടങ്ങാം.

സാധാരണ ചീരയിലകൾ കൊണ്ടുള്ള വിഭവങ്ങക്കെല്ലാമുപയോഗിക്കാമെന്നതിനു പുറമെ മാസം, മുട്ട, ഞണ്ട് എന്നിവയുടെ കൂടെയുമുള്ള പാചകക്കൂട്ടുകളിലുമുപയോഗിക്കുന്നു.
നല്ലൊരൗഷധി കൂടിയാണ് മധുരച്ചീര. രക്ത വർദ്ധനവിനും രക്ത ചംക്രമണം ഉത്തേജിപ്പിക്കാനും വേലിച്ചീരയിലടങ്ങിയിട്ടുള്ള ക്ലോറോഫിൽ സഹായിക്കുന്നു. പനി, ജലദോഷം, തലവേദന, രക്തസമ്മർദ്ദം, മൊണ്ടിനീര്, പൊണ്ണത്തടി, മൂത്രാശയ രോഗങ്ങൾ മുറിവുകൾ എന്നിവയുടെ ചികിത്സക്കും മധുരച്ചീരയെ പ്രയോജനപ്പെടുത്തുന്നുണ്ട്.

നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ മധുരച്ചീരയും ഉൾപ്പെടുത്താൻ ശ്രമിക്കൂ.  


ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.





Thursday 11 August 2016

Giant Granadilla (ആകാശ വെള്ളരി)





“ആകാശ വെള്ളരി-ജീവിത ശൈലീരോഗങ്ങൾക്കെതിരെയുള്ളൊരു വജ്രായുധം

  പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിൽപ്പെട്ടൊരു അപൂർവ വളളിവർഗ്ഗ വിളയാണ് ആകാശവെള്ളരി(Giant Granadilla).   രണ്ടു കിലോഗ്രാമോളം തൂക്കം വരുന്ന ധാരാളം കായ്കൾ പിടിക്കുന്ന ആകാശ വെള്ളരിയുടെ ആയുസ്സ് 200 വർഷം വരെ യാണ്. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കൾ പിടിക്കുമെങ്കിലും വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ കായ്കളുണ്ടാകുന്നത്. 

ഇളം പ്രായത്തിൽ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാൽ പഴമായും ഉപയോഗിക്കാവുന്ന ആകാശ വെള്ളരി ജീവിത ശൈലീരോഗങ്ങൾക്ക് കൈകണ്ട ഔഷധം കൂടിയാണ്. വെള്ളരിയെന്നാണ് പേരെങ്കിലും പാഷൻ ഫ്രൂട്ടിന്റെ രുചിയിൽ മാധുര്യമേറുന്നയീ പഴങ്ങൾ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം,ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാൽ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്‌മ, ഉദരരോഗങ്ങൾ തുടങ്ങിയ രോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്.
വിത്തുപയോഗിച്ചും തണ്ടുകൾ മുറിച്ചു നട്ടുമാണ് വംശവർദ്ധനവ് നടത്തുന്നത്. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകൾ മൂന്ന് വർഷം കൊണ്ടും തണ്ടുകൾ നട്ടുപിടിപ്പിച്ചാൽ ഒരു വർഷം കൊണ്ടും പൂവിട്ട് കായ്കൾ പിടിക്കാൻ തുടങ്ങും.

ഒരു സുസ്ഥിര പച്ചക്കറിയായും ഔഷധഗുണ സമ്പുഷ്ടമായൊരു പഴമായും പേരെടുത്തിട്ടുള്ള ആകാശ വെള്ളരി കൂടി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടായിരിക്കും.

ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com