Friday 29 January 2016

Aquaponics(അക്വാപോണിക്സ്)





അക്വാപോണിക്സ്‌ കൃഷി രീതി-ഒരു അവലോകനം.

എന്താണ് അക്വാപോണിക്സ്‌ ?

മണ്ണും രാസവളങ്ങളും കീടനാശിനികളും പൂർണ്ണമായി  ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ജൈവരീതിയിൽ  ഉത്പാദിപ്പിക്കാൻ സഹായിക്കുന്നൊരു നൂതന  കൃഷി സാങ്കേതമാണ് അക്വാപോണിക്സ്. മത്സ്യ കൃഷിയും മണ്ണില്ലാ കൃഷി രീതിയായ ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചൊരു കൃഷി രീതിയാണിത്‌.  അക്വാപോണിക്സ്‌ രീതിയിൽ വളരുന്ന ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമി ല്ലാത്തതു കൊണ്ട്  ആയാസരഹിതമായൊരു കൃഷിസമ്പ്രദായമാണിതെന്നു പറയാം.

അക്വാപോണിക്സ്‌ സിസ്റ്റത്തിലെ പ്രധാന ഭാഗങ്ങൾ

മത്സ്യം വളർത്താനുള്ള ടാങ്കും മത്സ്യവും, ചെടികൾ വളർത്താനുള്ള ഗ്രോ ബെഡും ചെടികളും, വെള്ളം ഒഴുക്കി സംക്രമണം ചെയ്യിക്കുന്നതിനാവശ്യമായ പമ്പ്‌ എന്നിവയാണ് അക്വാപോണിക്സ്‌ സിസ്റ്റത്തിൻറെ അടിസ്ഥാന ഘടകങ്ങൾ.

അക്വാപോണിക്സ്‌ സിസ്റ്റത്തി ൻറെ പ്രവർത്തനം

മത്സ്യം വളർത്തുന്ന ടാങ്കിലടിയുന്ന മത്സ്യ വിസർജ്യങ്ങൾ തീറ്റ അവശിഷ്ടങ്ങൾ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്ക് ഹാനികരമാകാതെ അക്വാപോണിക്സ്‌ സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിങ്ങ് ബാക്ടീരിയകൾ നൈട്രേറ്റാക്കി മാറ്റുന്നു. ഈ നൈട്രേററ് ചെടികൾ വളമായി ട്ടുപയോഗിച്ചു വളരുന്നു.
മത്സ്യ ടാങ്കിലെ ജലം പമ്പുപയോഗിച്ച് ഗ്രോ ബെഡ്ഡിൽക്കൂടി ഒഴുക്കി തിരികെ ടാങ്കിലെത്തുമ്പോഴേക്കും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടതും ഒക്സിജൻ സമ്പുഷ്ടവുമായിരിക്കും.

വിവിധ തരം അക്വാപോണിക്സ്‌ ഗ്രോ ബെഡുകൾ

ഉപയോഗിക്കുന്ന ഗ്രോ ബെഡിനെ അടിസ്ഥാനമാക്കി മീഡിയ ബേസ്ഡ്, നൂട്രിയന്റ് ഫിലിം ടെക്നിക് (NFT), ഡീപ് വാട്ടർ കൾച്ചർ(DWC) എന്നീ മൂന്ന് തരം അക്വാപോണിക്സ് കൃഷിരീതികളാണ്  പ്രചാരത്തിലുള്ളത്.


അക്വാപോണിക്സ്‌ കൃഷി രീതി കൊണ്ടുള്ള പ്രധാന പ്രയോജനങ്ങൾ


  •        കുറച്ച് സ്ഥലത്ത് നിന്നും കൂടുതൽ ഉൽപ്പാദനം.
  •          ചെടികൾക്ക് നനയോ വളപ്രയോഗമോ ആവശ്യമില്ലാത്തതിനാൽ ധനലാഭവും സമയ ലാഭവും.
  •      തികച്ചും ജൈവ പച്ചക്കറികളും മത്സ്യവും ലഭിക്കുന്നു.
  •         കളകളും മണ്ണ് വഴിയുള്ള കീടങ്ങളുടെയും രോഗങ്ങളുടേയും  ആക്രമണവും ഒഴിവാകുന്നു.
  •      എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കാം.


ചിലവ് കുറഞ്ഞതും ഉത്പ്പാദനക്ഷമത കൂടിയതുമായൊരു ജൈവ ഭക്ഷ്യോത്പ്പാദന മാർഗ്ഗമാണ് അക്വാപോണിക്സ് കൃഷി രീതി.വളരെയേറെ പ്രയോജനങ്ങളുള്ള  ഈ സമ്പ്രദായം സ്ഥലപരിമിതിയുള്ളവർക്കും വീട്ടുവളപ്പിലോ ടെറസ്സിലോ സ്ഥാപിക്കാവുന്നതാണ്.



ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള, അനാബസ് എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

Sunday 24 January 2016

Yellow Sticky Trap (മഞ്ഞക്കെണി)




"വെള്ളീച്ച നിയന്ത്രണത്തിന് മഞ്ഞക്കെണി അഥവാ വെള്ളീച്ചക്കെണി" 



വെള്ളീച്ചയെന്ന വെളുത്ത ചെറിയ പറക്കും കീടങ്ങൾ പച്ചക്കറി കൃഷിക്കാർക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നൊരു ജീവിയാണ്. ചെടികളുടെ ഇലകൾക്കടിയിൽ കൂട്ടമായി കടന്നുകൂടി നീരൂറ്റിക്കുടിച്ച് ചെടികളെ മുച്ചൂടും നശിപ്പിക്കുന്ന ഇവറ്റകളെ നശിപ്പിക്കാൻ വളരെ പ്രയാസമാണ്. വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായൊരു മാർഗ്ഗമാണ് മഞ്ഞക്കെണിയുടെ ഉപയോഗം. അതു കൊണ്ടാണ് മഞ്ഞക്കെണി അഥവാ വെള്ളീച്ചക്കെണി ജൈവ പച്ചക്കറി കൃഷിയിടങ്ങങ്ങളിലെ അനിവാര്യ ഘടകമായി മാറിയിരിക്കു ന്നത്.
മഞ്ഞ നിറത്താൽ ആകർഷിക്കപ്പെട്ടെത്തുന്ന പ്രാണികളെ ഒട്ടിപ്പിടിപ്പിച്ചു കൊല്ലുകയാണ് മഞ്ഞക്കെണിയുടെ പണി. മഞ്ഞ നിറത്തിലുള്ള പ്രതലത്തിൽ ഗ്രീസ്, വാസ്ലിൻ എന്നിവയിലൊന്നു തേയ്ച്ചു പിടിപ്പിച്ചാലത് മഞ്ഞക്കെണിയായി. മഞ്ഞ നിറത്തിലുള്ള പേപ്പറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ, ടിന്നുകൾ തുടങ്ങിവയെല്ലാം കെണിക്കായി  ഉപയോഗിക്കാം. ഗ്രീസ് തേയ്ച്ചു ശരിയാക്കിയെടുത്ത മഞ്ഞക്കെണി ചെടികളുടെ അടുത്ത് ചെടിയുടെ പൊക്കത്തിലും കുറെ താഴെയായി സ്ഥാപിക്കണം. വെള്ളീച്ചകളുടെയും മറ്റു പലതരം കീടങ്ങളുടെയും കൂട്ട ആത്മഹത്യയായിരിക്കും അനന്തര ഫലം.
ഇപ്പോൾ പല തരത്തിലുള്ള പശ ഉപയോഗിച്ചിട്ടുള്ള മഞ്ഞക്കെണികൾ വാങ്ങുവാനും കിട്ടുന്നുണ്ട്‌.
Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

Tuesday 19 January 2016

HealthDrinks(ആരോഗ്യപാനീയങ്ങൾ)





കോളകളെ വെല്ലും നാടൻ ആരോഗ്യപാനീയങ്ങൾ

പൊതുവായ ആരോഗ്യത്തിനും രോഗശമനത്തിനും ഉത്തമമായ ധാരാളം  നാടൻ ആരോഗ്യ പാനീയങ്ങളുണ്ട്. പാരമ്പര്യമായി കേരളീയർ ഉപയോഗിച്ച് വന്നിരുന്ന അത്തരം കുറെ ഫ്രഷ് ജ്യൂസുകളും സൂപ്പുകളും   വീട്ടിൽത്തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതിനെപ്പറ്റിയാണിവിടെ വിവരിക്കുന്നത്.  വിഷമയമാണെന്നുറപ്പായിട്ടുള്ള കോളകൾക്ക് നല്ലൊരു ബദൽ തന്നെയാകും വലിയ പണച്ചിലവ് കൂടാതെ തയ്യാറാക്കാവുന്ന ഇത്തരം ആരോഗ്യ പാനീയങ്ങൾ.

പൊതിനജ്യൂസ്‌

ഒരു പിടി പൊതിനയിലയും ഒരു ചെറു നാരങ്ങയുടെ പകുതിയും മിക്സിയിലിട്ടു നന്നായി അടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പോ പഞ്ചസാരയോ ചേർത്ത് ദിവസവും രണ്ടു നേരം വീതം കുടിക്കാം. പ്രമേഹം ഉള്ളവർ ഉപ്പു ഉപയോഗിച്ചാൽ മതി.
നല്ലൊരു ആരോഗ്യപാനീയമായ പൊതിന ജ്യൂസ്‌  ദഹന ശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ നിറം നന്നാക്കാനും  ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും,  കാൻസറിനെ  പ്രതിരോധിക്കാനും, ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാനും സഹായിക്കും.വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ എന്നിവയുടെ ശമനത്തിനും പൊതിന ജ്യൂസ്‌ നല്ലതാണ്.

പൊതിന ചായ

ചേരുവകൾ

പൊതിനയില -ഒരു പിടി
തേൻ-1 ടേബിൾ സ്പൂണ്‍
വെള്ളം-2 ഗ്ലാസ്
തയ്യാറാക്കൽ
ഒരു പാത്രത്തിൽ  ഒരു പിടി പൊതിനയിലയിട്ടു അതിൽ തിളച്ചു കൊണ്ടിരിക്കുന്ന രണ്ടു ഗ്ലാസ്‌ വെള്ളമൊഴിച്ച് 5-7 മിനിട്ട് വയ്ക്കണം. എന്നിട്ട് ഇലകൾ നീക്കിയാൽ പൊതിന ചായ റെഡി. ഇത് തനിയേയോ  തേൻ ചേർത്തോ കുടിക്കാം. പ്രമേഹമില്ലാത്തവർക്ക് 
തേനിനു പകരം പഞ്ചസാരയുമുപയൊഗിക്കാം.

മുരിങ്ങയില ജ്യൂസ്

         100ഗ്രാം   മുരിങ്ങയില കുറച്ചു വെള്ളം കൂടി ഒഴിച്ച് മിക്സിയിൽനന്നായി അടിച്ചു അരിച്ചെടുത്താൽ മുരിങ്ങയില ജ്യൂസ്‌.റെഡിയായി. ഒരു ഗ്ലാസ്സ്നിറയാൻ വേണ്ട വെള്ളം കൂടി ചേർത്താൽ കുടിക്കാൻ സൌകര്യമായിരിക്കും. ഈ ജ്യൂസ്‌ ദിവസ്സം 3 നേരം വീതം കുടിക്കാം.

        ഓരോ ടീ സ്പൂണ്‍ മുരിങ്ങയില നീരും കാരറ്റ് നീരും വീതം കൂട്ടി ചേർത്ത് ദിവസ്സം 3 നേരം കുടിക്കാം.

മുരിങ്ങയില സൂപ്പ്

     100g വീതം മുരിങ്ങയില സൂപ്പുണ്ടാക്കി ദിവസ്സം 3 നേരം വീതം കുടിക്കാം.

മുരിങ്ങയില സൂപ്പുണ്ടാക്കുന്ന വിധം.

ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് 100g മുരിങ്ങയിലയിട്ടു പാത്രമടച്ച് 5 മിനിട്ട് കൂടി വേവിക്കുക. തണുക്കുമ്പോൾ മുരിങ്ങയില നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത ചാറിൽ ഒരു സ്പൂണ്‍ നാരങ്ങാ നീരും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്ത്താൽ മുരിങ്ങയില സൂപ്പ് റെഡി.
കാൻസർ സാധ്യത ഒഴിവാക്കാനും, റേഡിയേഷൻ കൊണ്ട് കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാനും,  രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാനും, ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും ഹൃദയാരോഗ്യത്തിനും, ദഹന പ്രക്രിയ ഉത്തേജിപ്പിക്കുന്നതിനും, ചർമ്മ സംരക്ഷണത്തിനും ദന്താരോഗ്യത്തിനും നല്ലതാണ് മുരിങ്ങയില ജ്യൂസ്‌. 
തലവേദന, സന്ധീവേദന, പനി, ജലദോഷം, അതിസാരം, നാഡീരോഗങ്ങൾ എന്നിവയുടെ ശമനത്തിനും  മുരിങ്ങയില ജ്യൂസ്‌ സഹായിക്കുന്നു.

വെള്ളരിങ്ങ  ജ്യൂസ്

ഒരു വെള്ളരിങ്ങയും ഒരു ഇടത്തരം കക്ഷണം ഇഞ്ചിയും തൊലി കളഞ്ഞ് ചെറുതായിട്ടരിഞ്ഞ് മിക്സിയിൽ നന്നായിട്ടടിച്ചെടുത്തതിൽ അര ടീസ്പൂൺ വീതം ജീരകപ്പൊടിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പി ച്ചിട്ട് അരിച്ചെടുത്താൽ  വെള്ളരിങ്ങ ജ്യൂസ് റെഡി. മധുരം ആവശ്യമുള്ളവർക്ക് 3 ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കാം.

നെല്ലിക്ക-ഇഞ്ചി ജ്യൂസ് 

ആവശ്യമുള്ള സാധനങ്ങൾ
കുരു കളഞ്ഞ നെല്ലിക്ക- 10 ഗ്രാം
ഇഞ്ചി - 20 ഗ്രാം
ഉപ്പ്‌ - അര ടീസ്പൂൺ
വെള്ളം -1 ഗ്ലാസ്.
ഇഞ്ചിയും നെല്ലിക്കയും മിക്സിയിൽ നന്നായി അടിചെടുത്തതിൽ ഉപ്പും വെള്ളവും ചേർത്തിളക്കി അരിച്ചെടുത്ത്‌ കുടിക്കാം.
പരീക്ഷിച്ചു നോക്കുക, അനുഭവം പങ്ക് വയ്ക്കുക.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com