Saturday 27 May 2017

Recirculating Aquaculture System(പുനഃചംക്രമണ മത്സ്യക്കൃഷി)






“പുനഃചംക്രമണ മത്സ്യക്കൃഷി രീതിയെയും അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി സംവിധാന ത്തെയും പരിചയപ്പെടാനൊരവസരം.”

കേരളത്തിൽ കാര്യമായ പ്രചാരം കിട്ടിത്തുടങ്ങിയിട്ടില്ലാത്തൊരു  ഊർജ്ജിത മത്സ്യം വളർത്തൽ രീതിയാണ് പുനഃചംക്രമണ മത്സ്യക്കൃഷി(Recirculating Aquaculture System/RAS). നൂതന സംവിധാനത്തിൽ  മത്സ്യം വളർത്തുന്ന ടാങ്കിലെ ജലത്തിലുണ്ടാകുന്ന  ഖരമാലിന്യങ്ങളും അമോണിയയും ഫിൽറ്ററുകളുപയോഗിച്ചു ഒഴിവാക്കുകയും ശക്തമായ ഏയ്റേറ്ററുകൾ ഉപയോഗിച്ച് ജലത്തിലെ ലേയ ഓക്സിജന്റെ അളവ് വർദ്ധിപ്പിച്ച് തിരികെയെത്തിച്ചു കൊണ്ടുമിരിക്കും. പുനഃചംക്രമണം നടക്കുന്നതിനാൽ ജലത്തിന്റെ ഉപഭോഗം പരമാവധി കുറയ്ക്കാനും പരമ്പാഗത രീതിയിൽ വളർത്താൻ സാധിക്കുന്ന മത്സ്യങ്ങളുടെ എണ്ണത്തിന്റെ പതിന്മടങ്ങ് എണ്ണം ഉൾക്കൊള്ളിക്കാനും കഴിയുമെന്നുള്ളതാണീ നൂതന സംവിധാനത്തിന്റെ പ്രത്യേകത.
 
RAS പ്രവർത്തനരീതി.

മത്സ്യടാങ്കിന്റെ ജലസംഭരണ ശേഷിക്കനുസ്സരണമായാണ് ഫിൽട്ടറുകൾ തയ്യാറാക്കുന്നത്. ഖര മാലിന്യങ്ങൾ അരിച്ചു മാറ്റുന്നതിനുള്ള ഫിൽറ്ററിനു പുറമെ ജൈവ, രാസ ഫിൽട്ടറുകളും RAS സംവിധാനത്തിൽ  ഉപയോഗപ്പെടുത്തുന്നു. ജലശുദ്ധീകരണശേഷിയുള്ള ജലസസ്യങ്ങളെയും ഞവണിക്ക(snail) പോലുള്ള   ചെറു ജലജീവികളെയും പ്രക്രിയയിൽ  പങ്കാളികളാക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിക്കാണുന്നു. കുറഞ്ഞ ശേഷിയുള്ള ടാങ്കുകൾക്ക് ഖരമാലിന്യ ഫിൽട്ടർ(Solid filter), രാസ ഫിൽട്ടർ(Chemical filter), ജൈവ ഫിൽട്ടർ(Bio filter) എന്നിവ സംയോജിപ്പിച്ചു ഒറ്റ ബാരലിൽത്തന്നെ നിർമ്മിക്കുന്ന ഫിൽട്ടർ യൂണിറ്റ് മതിയാകും

അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി സംവിധാനം (RAS cum Aquaponics system).  

ഇവിടെ മുഖചിത്രമായി കൊടുത്തിട്ടുള്ളത് 2000 ലിറ്റർ ഫിഷ് ടാങ്കും 100 ലിറ്റർ ശേഷിയുള്ള ഫിൽറ്റർ യൂണിറ്റും 24' നീളമുള്ള NFT ഗ്രോബെഡും 6.അടി വിസ്തീർണ്ണമുള്ള മീഡിയ അടിസ്ഥാന ഗ്രോബെഡും ചേർന്നുള്ള അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി.  സംവിധാനമാണ്(RAS cum Aquaponics system).  ഇഷ്ടിക കക്ഷണങ്ങൾ, ചിരട്ടക്കരി/മരക്കരി, സ്പോഞ്ച്, കക്കാത്തോട്/കോറൽ സാന്റ്, ചല്ലി, ഉള്ളിച്ചാക്ക്/ഷെയ്ഡ് നെറ്റ് എന്നീ താരതമ്യേന വിലകുറഞ്ഞ മാധ്യമങ്ങളാണ് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നയീ ഫിൽട്ടർ യൂണിറ്റിൽ ഉപയോഗിച്ചിട്ടുള്ളത്.   വെള്ളത്തിലെ ലേയ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാൻ ഫിഷ് ടാങ്കിൽ ശക്തമായ എയ്റേറ്ററുകളും  സ്ഥാപിച്ചിട്ടുണ്ട്

RAS-ലെ ഫിൽട്രേഷന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണിവിടെ അക്വാപോണിക്സ് ഗ്രോബെഡ് ഉപയോഗപ്പെടുത്തുന്നത്. നല്ലൊരു ജൈവ ഫിൽട്ടറായി പ്രവർത്തിക്കുന്നതിന് പുറമെ ഫിൽട്ടർ യൂണിറ്റിൽ നിന്നും വരുന്ന ജലത്തിലടങ്ങിയിട്ടുള്ള നൈട്രേറ്റും സൂക്ഷ് മൂലകങ്ങളും വലിച്ചെടുത്തെടുത്ത് വളരുന്ന ചെടികൾ ജല ശുദ്ധീകരണത്തിൽ പ്രധാന പങ്കും വഹിക്കുന്നു.
ഫിൽട്രേഷൻ കേന്ദ്രീകൃതമായ അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി സംവിധാനം (RAS cum Aquaponics System) കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതും  മത്സ്യത്തിന്റെയും പച്ചക്കറികളുടെയും ഉത്പ്പാദനം പരമാവധി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതുമാണ്. 


എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും  ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.



Thursday 18 May 2017

Terrarium Plants (ടെറേറിയം ചെടികൾ)





“കുടിൽ മുതൽ കൊട്ടാരം വരെ അകത്തളങ്ങൾക്കു ഹരിതാഭ പകരാൻ ശേഷിയുള്ളൊരു അത്ഭുത പ്രകൃതിസൗഹൃദ  ഗൃഹാലങ്കാര സംവിധാനമാണ് ചില്ലു കൂടുകളിലൊരുക്കുന്ന ഉദ്യാനമായ  ടെറേറിയം”

അതിയായ ആഗ്രഹമുണ്ടെങ്കിലും വീട്ടിലൊരു ചെടി പോലും വച്ചുപിടിപ്പിക്കാൻ സ്ഥലപരിമിതി മൂലം കഴിയാത്തവർക്ക് ടെറേറിയം ഒരനുഗ്രഹം തന്നെയാണ്. വൈവിധ്യമാർന്നതും അഴകേറിയതുമായ അകത്തള സസ്യങ്ങളാണ് ടെറേറിയത്തിലുപയോഗിക്കുന്നത്. ഒട്ടുമിക്ക അകത്തളസസ്യങ്ങൾക്കും വീടിനകത്ത് രൂപപ്പെടാവുന്ന പലതരം വിഷവാതകങ്ങളെ ആഗിരണം ചെയ്യാനും വായൂ ശുദ്ധീകരിക്കാനുമുള്ള കഴിവുകൂടിയുള്ളതാണ്.   പല രൂപ-ഭാവങ്ങളിൽ നിർമ്മിക്കാവുന്ന ടെറേറിയം മേശപ്പുറത്തു വയ്ക്കാവുന്നതോ ഭിത്തിയിൽ ഉറപ്പിച്ചു നിർത്താവുന്നതോ തൂക്കിയിടാവുന്നതോ ആയ പാത്രങ്ങളിൽ  നിർമ്മിച്ച് ഉപയോഗിച്ച് വരുന്നു.


ടെറേറിയത്തിന് യോജിച്ച സസ്യങ്ങൾ.

അധികം ഉയരത്തിലും വേഗത്തിലും വളരാത്തതും അകത്തളസാഹചര്യങ്ങളിലും വളരാൻ കഴിവുള്ളതുമായ ചെടികളാണ് ചില്ലുകൂടുകളിൽ ഉദ്യാനമുണ്ടാക്കാൻ യോജിച്ചത്. ടെറേറിയത്തിൽ നടാൻ യോജിച്ച കുറെ സസ്യങ്ങളെ പരിചയപ്പെടാം. ടെറേറിയത്തിനു യോജിച്ച ചെടികളുടെ പട്ടികയാണ് ചുവടെ ചേർത്തിരിക്കുന്നത്. 

1.    ആഫ്രിക്കൻ വയലറ്റ്.(Saintpaulia ionantha)
2.    എയർ പ്ലാൻറ്.(Tilandsia)
3.    ബട്ടൺ ഫേൺ (Pellaea rotundifolia)
4.    ഡ്രാഗൺ ട്രീ (Dracaena marginata)
5.    എർത്ത് സ്റ്റാർ(Cryptanthus bromelioides)
6.    ഫ്ലെയിം വയലറ്റ്(Episcia diathiflora)
7.    ഫ്രണ്ട്ഷിപ് പ്ലാൻറ്(Pilea invoucrata)
8.       ഗോൾഡൻ പോത്തോസ്‌(Epipremnum aureum)
9.    മെയിഡൻ ഹെയർ ഫേൺ(Adinatum raddianum)
10. മിനിയേച്ചർ പെപ്പറൊമിയ(Pilea depressa)
11. മോസ്സസ് ഇൻ എ ക്രെഡിൽ(Rheo discolor)
12. നെർവ് പ്ലാൻറ്(Fittonia verchffetii)
13. പിങ്ക് പോൾക്ക ഡോട്ട്(Hypoestes phyllostachya)
14. അലുമിനം പ്ലാൻറ്(Pilea cadierei)
15. ആരോ ഹെഡ് വൈൻ(Syngonium podophyllum)
16. ആർട്ടിലറി പ്ലാൻറ്(Pilea microphylla)
17. എമറാൾഡ് ഫേൺ(Protasparagus setaceus)
18. ബേബി ടിയേഴ്സ് (Soleirolia soleirolii)
19.   ബിഗോണിയ റെക്സ്(Bigonia rex-cultorum)
20. എമറാൾഡ് റിപ്പിൾ പേപ്പറൊമിയ(Peperomia caperata)
21. ഗോൾഡൻ ക്ലബ്ബ് മോസ്(Lycopodium clavatum)
22. പ്രേയർ പ്ലാൻറ്(Maranta leucoreura)
23. പർപ്പിൾ പാഷൻ പ്ലാൻറ്(Gynura aurantiiaca)
24. റോസറി വൈൻ(Ceropegia woodii)
25. സ്പൈഡർ പ്ലാൻറ്(Chlorophytum comosum)
26. സ്റ്റാർ ഫിഷ് പ്ലാൻറ്(Cryptatus bivittatus)
27. സ്ട്രാബറി ബിഗോണിയ(Saxifraga stolonifera)
28. സ്വീഡിഷ് ഐവി(Plectranthus australis)
29. വാട്ടർ മെലൺ പേപ്പറൊമിയ(Pepperomia argyreia)
30. സീബ്ര പ്ലാൻറ്(Aphelandra squarrosa)

(ടെറേറിയത്തെപ്പറ്റി കൂടുതലറിയാൻ ബന്ധപ്പെടാം,Terrarium India;09387735697)

എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും  ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.