Sunday 4 October 2020

Keralaponics-Fish farmer Award-2020 winners-1

 

കരിമീൻ കൃഷി - അശ്വിൻ പരവൂർ.

പത്താം വാർഷികമാഘോഷിക്കുന്ന കേരളപോണിക്സും രണ്ടര ലക്ഷത്തിലധികം അംഗസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യകർഷക കൂട്ടായ്മയുമായ Fish farmer/മത്സ്യ കർഷകൻ ഗ്രൂപ്പും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും നല്ല കരിമീൻ കർഷനുള്ള പ്രഥമ കേരളപോണിക്സ്-മത്സ്യകർഷകൻ പുരസ്കാരം കരസ്ഥമാക്കിയ കൊല്ലം പരവൂരിനടുത്തുള്ള നെടുങ്ങോലത്ത് പ്രവർത്തിക്കുന്ന അക്വാ ഹെവൻ ഫിഷ് ഫാമിന്റെ സാരഥിയായ അശ്വിൻ പരവൂർ എന്ന യുവ സംരംഭകനെയാണിവിടെ പരിചയപ്പെടുത്തുന്നത്.


 

പഠനത്തിനും സാമൂഹ്യപ്രവർത്തനങ്ങൾക്കുമൊപ്പം മത്സ്യകൃഷിയും ഫാം ടൂറിസവും വിജയകരമായി നടത്തിവരുന്ന എം. എഡ് വിദ്യാർഥി കൂടിയായ അശ്വിൻ 11 ഏക്കർ സ്ഥലത്ത്  കരിമീനും ചെമ്മീനും കൃഷി ചെയ്യുന്നുണ്ട്. അറിയപ്പെടുന്നൊരു മാന്ത്രികൻ കൂടിയായയീ യുവ കർഷകൻ 2014- പരവൂർ കായലിന്റെയും ഇത്തിക്കരയാറിന്റെയും സംഗമസ്ഥാനത്തിനടുത്ത്  പാട്ടത്തിനെടുത്ത 7 ഏക്കർ സ്ഥലത്ത് കരിമീനും ചെമ്മീനും കൃഷിയാരംഭിച്ചുകൊണ്ടാണ് അക്വാ ഹെവൻ ഫിഷ് ഫാമിന് തുടക്കമിടുന്നത്. ആദ്യകൃഷിയിൽത്തന്നെ ലക്ഷങ്ങൾ നഷ്ടമുണ്ടായിട്ടും പിന്മാറാതെ മുന്നോട്ടു പോയതാണ് തന്റെ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്താൻ സഹായിച്ചത്. മത്സ്യകൃഷിക്കൊപ്പം ജൈവ പച്ചക്കറിക്കൃഷി,  ആട്, നാടൻ പശുക്കൾ എന്നിവയുടെ ഫാമുകളും കൂടി തുടങ്ങുക വഴി ചുരുങ്ങിയ കാലം കൊണ്ട് നല്ലൊരു സംയോജിത കൃഷി കേന്ദ്രമായി അക്വാ ഹെവൻ ഫിഷ് ഫാമിനെ മാറ്റിയെടുക്കാൻ കഴിഞ്ഞു. മത്സ്യക്കൃഷി 11 ഏക്കറിലേക്ക് വ്യാപിപ്പിച്ചതോടെ ഓരോവിളവെടുപ്പിലും 5 ടണ്ണിലധികം വീതം കരിമീനും ചെമ്മീനും ലഭിക്കാൻ തുടങ്ങിയതോടെ പുതിയ മേഖലകളിലേയ്ക്ക് കടക്കാൻ അശ്വിന് പ്രചോദനം നൽകി.


 

നിബിഡ കണ്ടൽക്കാടുകളാൽ സമ്പന്നമായ മാലാക്കായൽ എന്നറിയപ്പെടുന്ന പരവൂർ കായലിന്റെയും ഇത്തിക്കരയാറിന്റെയും സംഗമസ്ഥാനത്താണ്  ഫാം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ പ്രദേശം ഫാം ടൂറിസത്തിന്  അനുയോജ്യമാണെന്ന് കണ്ട് 2019- മത്സ്യകൃഷിയുമായി ബന്ധപ്പെട്ടൊരു ടൂറിസ്റ്റു കേന്ദ്രമായി അക്വാഹെവൻ ഫാമിനെ മാറ്റുകയായിരുന്നു. 11 മണിക്കെത്തുന്ന സന്ദർശകർക്ക് 6  മണി വരെ ഉല്ലാസകരമായി ചിലവഴിക്കാനുള്ള സൗകര്യമാണ് ഫാമിലൊരുക്കിയിട്ടുള്ളത്. വിവിധയിനം മത്സ്യങ്ങളെക്കാണാനും അവയെപ്പറ്റി പഠിക്കാനും മത്സ്യം പിടിക്കാനുമുള്ള അവസരത്തിന് പുറമെ കായലിൽ 2 മണിക്കൂർ ബോട്ട് യാത്രക്കും സൗകര്യമുണ്ട്.

പ്രദേശത്തെ പ്രമുഖ ചെമ്മീൻ കർഷകനായ അമ്മയുടെ മാമനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞ തനിക്ക്  കട്ട സപ്പോർട്ടായി ജ്യേഷ്ടൻ സൂരജ് ബാബുവും ഭാര്യ നയനയും എപ്പോഴുമുണ്ടെന്നും അശ്വിൻ വ്യക്തമാക്കി. മത്സ്യക്കൃഷി മാന്യമായി ജീവിക്കാനുള്ള വരുമാനം നൽകുന്ന ഒരു തൊഴിൽ മേഖല തന്നെയാണെന്നാണ് യുവ കർഷകന്റെ അഭിപ്രായം.

അക്വാഹെവൻ ഫിഷ് ഫാം & ഫാം ടൂറിസം ഫോൺ; 9746405565.

                    അക്വാഹെവൻ ഫേസ് ബുക്ക് പേജ്

 

 Keralaponics – Agricultural&AquacultureService.

Fish farmer – Fb group.

Aquaponics Kerala /Keralaponics – Fb group

ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.