Wednesday, 30 March 2016

Soil-less Farming(മണ്ണില്ലാ കൃഷി) @ Keralaponics)





“മണ്ണില്ലാ കൃഷി-ആദായ കൃഷി”

പരിമിതമായ സ്ഥലത്തും കൃഷി സാധ്യമാക്കുന്നതും പതിന്മടങ്ങ്‌ ആദായം ഉറപ്പാക്കുന്നതുമായ മണ്ണില്ലാ കൃഷി (അക്വപോണിക്സും ഹൈഡ്രോ പോണിക്സും) പ്രചരിപ്പിക്കാൻ കേരളപോണിക്സ് നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണീ പോസ്റ്റു കൊണ്ടുദ്യേശിക്കുന്നത്.

മണ്ണില്ലാ കൃഷി പ്രദർശന തോട്ടങ്ങൾ @ Keralaponics


മണ്ണില്ലാ കൃഷി സംബന്ധമായ കേരളപോണിക്സ്ബ്ലോഗ്പോസ്റ്റുകൾ





6. Organic Passive hydroponics (OPH) @Keralaponics


കേരളത്തിലും ധാരാളം ആൾക്കാർ മണ്ണില്ലാ കൃഷിയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും കുറെയധികം പേർ  നന്നായി അക്വാപോണിക്സ്‌/ ഹൈഡ്രോപോണിക്സ്‌  രീതികളിൽ കൃഷി നടത്താൻ തുടങ്ങിയിട്ടുണ്ടെന്നുള്ളതും  പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

Monday, 14 March 2016

Bilimbi(പുളിഞ്ചിക്ക)






"പുളിഞ്ചിക്ക-കൊളൊസ്ട്രോളിനു ഉത്തമ പ്രതിവിധി"

കേരളത്തിനുള്ളിൽത്തന്നെ  പല സ്ഥലങ്ങളിലും പല പേരുകളിലറിയപ്പെടുന്നൊരു ചെറുമരമാണ് പുളിഞ്ചി. പുളിക്ക് പകരം കറികളിലിടാനും അച്ചാറുണ്ടാക്കാനും ജ്യുസ്, സ്ക്വാഷ് എന്നിവയുണ്ടാക്കാനും പുളിഞ്ചിക്ക ഉപയോഗിച്ച് വരുന്നു. ഇരുമ്പൻ പുളി, ഇലുമ്പി പുളി, ചിലുമ്പി പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മരം നിറയെ കായ്കൾ പിടിക്കുന്ന പുളിഞ്ചി കാലഭേദമില്ലാതെ കായ്ക്കുന്ന മരമാണ്.
എത്ര ഗുണമുള്ളതാണെങ്കിലും പഴയതിനെയെല്ലാം അവഗണിച്ച് അന്യ നാടുകളിൽ നിന്നും വിഷത്തിൽ പൊതിഞ്ഞു വരുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും പിറെകെ പോകുന്ന മലയാളികളുടെ മാത്രം മനസ്ഥിതി കാരണം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണിന്നീ പുളിഞ്ചി മരങ്ങൾ.

പുളിഞ്ചിക്ക കൊണ്ടുള്ള ഉപയോഗങ്ങൾ

1.      വാളൻപുളി, കുടമ്പുളി എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാം.
2.      മാങ്ങയ്ക്ക് പകരമായി മീന കറികളിൽ ചേർക്കാം.
3.      അച്ചാറിട്ടും ജ്യൂസ്, സ്ക്വാഷ്, വൈൻ, സൂപ്പ്, സ്വാസ്, എന്നിവയുണ്ടാക്കിയും കഴിക്കാം.
4.      വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യാനുപയോഗിക്കുന്നു.
5.      വെയിലത്ത് ഉണക്കി വച്ചിരുന്നും പുളിഞ്ചിക്ക ഉപയോഗിക്കാം.

 പുളിഞ്ചിക്ക ഔഷധമായി

1 പുളിഞ്ചിക്ക ജ്യൂസ്  കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ ശരിയാക്കാൻ സഹായിക്കുന്നു
2. പുളിഞ്ചിക്കയിൽ നിന്നുണ്ടാക്കുന്ന സിറപ്പ് പനിയ്ക്കും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്.
3. പുളിഞ്ചിയില അരച്ചെടുത്ത കുഴമ്പ് വ്രണങ്ങൾ, നീര്, മോണ്ടിനീര് എന്നിവയുടെ ചികിത്സയ്ക്കുപയോഗിക്കുന്നു
4. പുളിഞ്ചിയില ത്വക്ക് രോഗങ്ങളുടെയും ഗുഹ്യ രോഗങ്ങളുടെയും ചികിത്സയ്ക്കു പയോഗിക്കുന്നു

 കുറച്ചു പേർക്കെങ്കിലും പുളിഞ്ചി നട്ടുവളർത്തി ഉപയോഗിക്കാനൊരു പ്രചോദനമാകുമീ  പോസ്റ്റ് എന്ന പ്രതീക്ഷയോടെ.


Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com