Thursday, 26 May 2016

Wick Irrigation (തിരി നന കൃഷി)






"തിരി നന-പച്ചക്കറി കൃഷി ആയാസരഹിതമാക്കുന്നൊരു സങ്കതിക വിദ്യ"
ജലം ഒട്ടും തന്നെ പാഴാക്കെതെയും ടെറസ്സ് നനയാതെയും വിജയകരമായി പച്ചക്കറി കൃഷി നടത്താൻ സഹായിക്കുന്നൊരു ജലസേചന രീതിയാണ് തിരി നന സംവിധാനം. ചെടികൾക്ക് ദിവസ്സേനെയുള്ള വെള്ളമൊഴിക്കൽ ഒഴിവാക്കുന്നതോടൊപ്പം വെള്ളത്തോടൊപ്പം വളങ്ങളും  കലക്കി ഒഴിച്ചു കൊടുക്കുകയും ചെയ്യാമെന്ന സൗകര്യവുമുണ്ട്. റിസർവോയറിന്റെ വലിപ്പമനുസ്സരിച്ചു 7-15 ദിവസ്സങ്ങൾക്കകം ഉപയോഗിച്ച വെള്ളത്തിനു പകരം പുതിയ വെള്ളം  നിറച്ച്കൊടുത്താൽ മതിയാകും. 
  
വെള്ളം നിറച്ച് നിർത്താനുള്ള റിസർവോയറും നടീൽ മിശ്രിതം നിറച്ചൊരു ഗ്രോബെഡും റിസർവോയറിൽ നിന്നും വെള്ളം വലിച്ചെടുത്ത് മിശ്രിതത്തിലെ നനവ്നിലനിർത്താൻ സഹായിക്കുന്ന ദ്രവിച്ചു പോകാത്തൊരു തിരിയുമാണ് തിരി നന സംവിധാനത്തിലെ അവശ്യ ഘടകങ്ങൾ. കോള കുപ്പികളോ മൂന്നിഞ്ച് വ്യാസമുള്ള പിവിസി പൈപ്പുകളോ റിസർവോയറായിട്ടുപയോഗിക്കാം.   പ്ലാസ്റ്റിക് ബാരൽ, ബക്കററ്, ഗ്രോ ബാഗ് എന്നിവ ഗ്രോ ബെഡാക്കാം. ഗ്ളാസ്സ് വൂൾ,  നൈലോൺ കൊതുക് വല എന്നിവയൊക്കെ തിരിയുണ്ടാക്കാനുമുപയോയോഗിക്കാം.   

ആദ്യത്തെ ചിത്രത്തിൽ കാണുന്നത് 10ലിറ്റർ പെയിൻറ് ബക്കറ്റും 1.5 കോള കുപ്പിയും ഉപയോഗിച്ചുണ്ടാക്കിയ തിരിനനയും രണ്ടാമത്തെ ചിത്രത്തിൽ കാണുന്നത് മൂന്നിഞ്ച് പിവിസി പൈപ്പും പിവിസി ബാരൽ മുറിച്ചെടുത്തതും ഉപയോഗിച്ചുള്ള തിരിനന സംവിധാനവുമാണ്.


ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.