പച്ചക്കറി കൃഷിക്ക് നേരിട്ടു സൂര്യ പ്രകാശം
ലഭിക്കുന്ന സ്ഥലം തന്നെ വേണമെന്നുള്ളതാണ് പൊതു ധാരണയെങ്കിലും
ഭാഗികമായ തണലിലും നല്ല രീതിയിൽ കൃഷി ചെയ്ത് വിളവെടുക്കാവുന്ന കുറെ വിളകളുണ്ട്. അത്തരം
വിളകളിലേക്കു വിരൽ ചൂണ്ടുക മാത്രമാണീ പോസ്ററ് കൊണ്ടുദ്ദേശിക്കുന്നത്.
ദിവസ്സവും 3 മുതൽ 6 മണിക്കൂർ വരെ നേരിട്ടു
സൂര്യപ്രകാശം ലഭിക്കുന്നതോ ദിവസ്സം മുഴുവനും മരങ്ങളുടെ ഇലകൾക്കിടയിൽക്കൂടി അരിച്ചിറങ്ങുന്ന
സൂര്യപ്രകാശം ലഭിക്കുന്നതോ ആയ പ്രദേശത്തെയോ
ആണ് ഭാഗികമായ തണലുള്ളിടമെന്നു കണക്കാക്കുന്നത്. ഇതേ സ്ഥലത്തെത്തന്നെ ഭാഗികമായി സൂര്യപ്രകാശം
കിട്ടുന്നിടമെന്നും പറയാം. വെയിലൊട്ടും കിട്ടാത്ത സ്ഥലം പച്ചക്കറിക്കൃഷിക്ക് അനുയോജ്യമല്ല.
ഭാഗികമായ തണ ലിൽ വളർത്താൻ യോജിച്ച
വിളകൾ.
അറുഗുള
ബീറ്റ്റൂട്ട്
ഇലച്ചേമ്പ്
ബോക്ചോയി
ചായമൻസ
പാലക്
ബ്രോക്കോളി
സെലറി
കാബേജ്
കോളിഫ്ലവർ
കാരറ്റ്
വെളുത്തുള്ളി
ചൈനീസ് കാബേജ്
ലെറ്റ്യൂസ്
ഉരുളക്കിഴങ്ങ്
റാഡിഷ്
കാലെ
മേല്പറഞ്ഞവയിൽപ്പെടുന്ന ഇലക്കറികൾ ഭാഗികതണലിൽ തഴച്ചു
വളരുന്നതായാണ്
കാണുന്നത്.
Saplings
of evergreen vegetables including chaya mansa and
Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com