Thursday, 21 November 2019

Indian shot (മധുരക്കൂവ)





മധുരച്ചേമ്പ്, കൂവച്ചേമ്പ്, കാനക്കൂവ, മലങ്കൂവ, ചക്കരച്ചേമ്പ്, വാഴച്ചേമ്പ്, വാഴച്ചെടി, എന്നീ പേരുകളിലും അറിയപ്പെടുന്ന മധുരക്കൂവയെന്ന വിളയെ പരിചയപ്പെടാം
                     



ഇംഗ്ലീഷിൽ ഇന്ത്യൻ ഷോട്ട് എന്നറിയപ്പെടുന്ന മധുരക്കൂവയുടെ  ശാസ്ത്രീയ നാമം കന്ന ഇൻഡിക്ക (Canna Indica) എന്നാണ്‌. തെക്കേ അമേരിക്കയിൽ ജന്മം കൊണ്ട മധുരക്കൂവ  വളരെക്കാലം മുമ്പേ കേരളത്തിലുമെത്തിയൊരു വിളയാണ്.
പോക്ഷക സമൃദ്ധവും ഔഷധഗുണസമ്പന്നവുമായ മധുരക്കൂവ കാലങ്ങളായി നമ്മുടെ നാട്ടിലും കൃഷി ചെയ്തുപയോഗിച്ചു വരുന്നു.  ഈ ചെടിയുടെ  ഇലകളും പൂക്കളും കിഴങ്ങുകളും പല രാജ്യങ്ങളിലും ഔഷധാവശ്യങ്ങൾക്ക് ഉപയോഗപ്പെടു ത്തുന്നുണ്ട്. നമ്മുടെ ആരാമങ്ങൾക്ക് അഴകേകി വിലസിയിരുന്ന  മനോഹരമായ ഇലകളും കടുംചുവപ്പ് പൂക്കളുമുള്ളയീ ചെടിയിപ്പോൾ വംശ നാശം നേരിടുന്ന അവസ്ഥയിലാണ്.
                                      ധാരാളം നാരുകളടങ്ങിയ മധുരച്ചേമ്പ് മധുരമുള്ളതും രുചികരവും പോക്ഷകസമൃദ്ധവുമാണ്. പച്ചയ്ക്കും കഴിക്കാമെങ്കിലും മറ്റു കിഴങ്ങു വർഗ്ഗങ്ങളെപ്പോലെ മധുരക്കൂവയും സാധാരണയായി പുഴുങ്ങികഴിക്കാറാണ് പതിവ്. മധുരമുള്ളതുകൊണ്ട് പുഴുക്കിനുള്ള മുളക് ചമ്മന്തിയില്ലാതെയും കഴിക്കാം.  മധുരക്കൂവ യുടെ കിഴങ്ങുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സ്റ്റാർച് ബ്രെഡ്, കേക്ക്, നൂഡിൽസ് എന്നിവയുണ്ടാക്കാനും ഉപയോഗിക്കാം. മധുരക്കൂവയുടെ ഇല ഉപയോഗിച്ചുണ്ടാക്കുന്ന ഇലയപ്പം, ഓട്ടട, പൊതിച്ചോർ എന്നിവയ്ക്ക് ഒരു പ്രത്യേക സുഗന്ധവും രുചിയും കിട്ടുമെന്ന് അനുഭവ സാക്ഷ്യം.

                            പതിനൊന്ന് മാസ്സം കൊണ്ട് വിളവെടുക്കാവുന്ന മധുരക്കൂവ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കൃഷിചെയ്യാൻ പറ്റിയതാണ്. നവംബർ-ഡിസംബർ മാസ്സങ്ങളിൽ വിളവെടുക്കുമ്പോൾത്തന്നെ പുതിയ വിത്തുകൾ നടുന്ന രീതിയാണു കണ്ടുവരുന്നത്. കിഴങ്ങുകളോ ചെടികളുടെ ചുവട്ടിൽ മുളച്ചുവരുന്ന കുഞ്ഞുതൈകളോ നടീൽ വസ്തുക്കളാക്കാം. രാസവളങ്ങളുടെയോ കീടനാശിനികളുടെയോ സഹായമില്ലാതെ തന്നെ നല്ലവിളവ് കിട്ടുമെന്നതിനാൽ തികച്ചും ജൈവ രീതിയിൽ കൃഷി ചെയ്ത് വിളവെടുക്കാൻ യോജിച്ചതാണ്.
പൂത്തോട്ടത്തിനെന്നും ഹരിതാഭ നൽകുന്ന അലങ്കാരസസ്യവും ഔഷധഗുണപ്രദാനവും പോക്ഷകസമൃദ്ധവുമായ കിഴങ്ങുകൾ നൽകുന്ന ഭക്ഷ്യവിളയുമായ മധുരക്കൂവ യുടെ കൃഷി പ്രോത്സാഹിപ്പിക്ക പ്പെടേണ്ടത്  തന്നെയാണ്.

ചായ മൻസ, ഇലച്ചേമ്പ്, രംഭ, മധുരക്കൂവ മുതലായ വയുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com