Saturday, 31 August 2024

Colocasia esculenta (ചീരച്ചേമ്പ്)

 


         

"പോഷക കലവറയായ ചീരച്ചേമ്പ് - രുചികരവും ഔഷധ ഗുണ സമ്പന്നവുമായ ഇലക്കറി"

 

ചീരച്ചേമ്പ്, ഇലച്ചേമ്പ് എന്നും കിഴങ്ങില്ലാച്ചേമ്പ് എന്നും അറിയപ്പെടുന്നത്, രുചിയിലും പോഷക-ഔഷധ ഗുണങ്ങളിലും പ്രശസ്തമായ ഒരു കറിയില വർഗ്ഗമാണ്. ചൊറിച്ചിലുണ്ടാക്കാത്ത ഇലയും തണ്ടും ഉപയോഗിച്ച് തയ്യാറാക്കുന്ന ഇലക്കറിയാണ് ഇത്. ചീരച്ചേമ്പിന്റെ ഇലയും തണ്ടും ചീരയുടെ പോലെ തോരൻ വയ്ക്കുന്നതിനും, ചേമ്പിന്റെ തണ്ട് കഷണങ്ങളാക്കി തീയൽ, അവിയൽ, സാമ്പാർ തുടങ്ങിയ കറികളിൽ ഉപയോഗിക്കാനും കഴിയും.

 അടുക്കളത്തോട്ടത്തിന്റെ ഒരവശ്യഘടകമായ ഇലച്ചേമ്പ്, "കറിയിലകളുടെ അക്ഷയ പാത്രം" എന്നറിയപ്പെടുന്നു. തണലിൽ വളരാനിഷ്ടപ്പെടുന്ന ചീരച്ചേമ്പ്, ഒരിക്കൽ നട്ടാൽ ധാരാളം തൈകളുമായി വളർന്നു വർഷങ്ങളോളം വിളവെടുക്കാൻ സഹായിക്കും.

                                                                   


   

**ചീരച്ചേമ്പിലെ പോഷക ഗുണങ്ങൾ**

 

ചീരച്ചേമ്പ് പോഷക ഗുണങ്ങളാൽ സമ്പന്നമാണ്. ഇതിൽ വിറ്റാമിൻ A, B6, C, ഫോസ്ഫറസ്, പ്രോട്ടീൻ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ്, കാത്സ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പർ, മാംഗനീസ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇലക്കറിയിൽ കൊഴുപ്പും കൊളസ്ട്രോളും കുറവാണ്.

 

**ചീരച്ചേമ്പ് ഭക്ഷ്യയോഗ്യമായി ഉപയോഗിക്കുന്നത്**

 

ചീരച്ചേമ്പിന്റെ കൃത്യമായ വളർച്ചയെത്താത്ത ഇലകളും തണ്ടും അടിഭാഗത്തുനിന്ന് മുറിച്ചെടുക്കണം. ഇലകളെ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കണം, തണ്ടിന്റെ പുറത്തുള്ള നേരിയ പാട         (തോൽ )നീക്കംചെയ്ത് ചെറുതായി അരിഞ്ഞ് കറികൾ തയ്യാറാക്കാം. ചീരച്ചേമ്പിന്റെ ഇലയും തണ്ടും ഉപയോഗിച്ച് തോരൻ, കറി, മറ്റു രുചികരമായ വിഭവങ്ങൾ എന്നിവ തയ്യാറാക്കാം. തോരനും കറികൾക്കും മറ്റു രുചികരമായ വിഭവങ്ങളുണ്ടാക്കുന്നതിനും ചീരച്ചേമ്പ് മികച്ച തിരഞ്ഞെടുപ്പാണ്.

 

**ചീരച്ചേമ്പ് കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ**

 

പോഷകക്കലവറയായ ചീരച്ചേമ്പ് കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ താഴെപ്പറയുന്നവയാണ്:

 

1. ഹൃദയാരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു.

2. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുന്നു.

3. ശരീരഭാരം കുറയ്ക്കുന്നു.

4. ചർമ്മാരോഗ്യം സംരക്ഷിക്കുന്നു.

5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

6. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.

7. രക്തത്തിലെ കോളസ്ട്രോൾ കുറയ്ക്കുന്നു.

8. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യം ഉറപ്പാക്കുന്നു.

9. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നു.

10. വാർദ്ധക്യ ലക്ഷണങ്ങൾ ഒഴിവാക്കി യുവത്വം നിലനിർത്താൻ സഹായിക്കുന്നു.

11. കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ചീരച്ചേമ്പ് നല്ലൊരു ദഹന സഹായി കൂടിയാണ്

 രോഗ-കീട ബാധകൾക്ക് വളരെ കുറവായ ചീരച്ചേമ്പ് അനായാസം നട്ടുവളർത്താവുന്നതാണ്. നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ചീരച്ചേമ്പ് കൂടി ഉൾപ്പെടുത്തിയാൽ, ജൈവ കറിയിലകൾക്കൊരു ക്ഷാമം ഉണ്ടാകില്ല.

 

For more details about cheerachempu; contact on phone number 919387735697. Visit our thamarappadam page for all your information regarding lotus and water lily cultivation,