Tuesday 12 May 2015

മണിത്തക്കാളി(Manithakkali); അൾസറിന്റെ അന്തകൻ.




മണിത്തക്കാളിയെന്നും മണത്തക്കാളിയെന്നും അറിയെപ്പെടുന്നയീ  ചെറു സസ്യം പോക്ഷക സമൃദ്ധമായൊരു പച്ചക്കറിയും ഉത്തമമായൊരു ഔഷധ സസ്യവുമാണ്. തെക്കേയിന്ത്യയിലാകമാനം കള സസ്യമായിവ കാണപ്പെടുന്നു. ഇതിന്റെ സസ്യശാസ്ത്ര നാമം സോളാനം നിഗ്രം (Solanum nigrum) എന്നാണ്. വഴുതന വർഗ്ഗത്തിൽപ്പെടുന്ന മണിത്തക്കാളി സമൂലം ആയുർവേദത്തിലും പ്രകൃതി ചികിൽസയിലും ഔഷധമായി ഉപയോഗിച്ചുവരുന്നു.
 
ധാരാളം ശാഖകളോട് കൂടി വളരുന്ന മണിത്തക്കാളി നാലടിയോളം ഉയരത്തിൽ വരെ വളരാറുണ്ട്. കുന്നിക്കുരുവിന്റെ വലിപ്പത്തിൽ കുലകളായി പിടിക്കുന്ന കായ്കൾക്ക് പഴുക്കുമ്പോൾ നീല കലർന്ന കറുപ്പ് നിറമാണ്. ചവർപ്പ് കലർന്ന മധുരമുള്ള പഴുത്ത കായ്കൾ ഭക്ഷ്യയോഗ്യമാണ്. വായിലും വയറ്റിലുമുണ്ടാകുന്ന അൾസറിനു കൈകണ്ട ഔഷധമാണീ ചെറു സസ്യം.

മണിത്തക്കാളി വിവിധ ഭാഷകളിൽ 

ഇംഗ്ലീഷ് – സണ്‍ബെറി, വണ്ടർബെറി, ബ്ലാക്ക്‌ നൈറ്റ് ഷെയ്ഡ്
മലയാളം – മണിതക്കാളി, മുളക് തക്കാളി, മണത്തക്കാളി
സംസ്കൃതം – കാകമാച്ചി
ഹിന്ദി - മാകോയി
തമിഴ് - മണതക്കാളി കീരൈ
കന്നട - കാക്കേസാപ്പു
തെലുങ്ക് – കാമഞ്ചി ചേട്ടു

മണിത്തക്കാളിയുടെ ഔഷധ സംബന്ധമായ ഉപയോഗങ്ങൾ

മണിത്തക്കാളി ത്രിദോഷ ശമനിയാണ്. ഇത് ഹൃദ്രോഗങ്ങൾക്കും വായിലും വയറ്റിലുമുണ്ടാകുന്ന  അൾസറിനും ഉത്തമ ഔഷധമായി ഉപയോഗിച്ച് വരുന്നു. മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ, വാതരോഗങ്ങൾ, ചർമ്മരോഗങ്ങൾ, നേത്ര രോഗങ്ങൾ എന്നിവയ്ക്കും പ്രതിവിധിയായി  മണിത്തക്കാളി ഉപയോഗിയ്ക്കുന്നുണ്ട്.

100 ഗ്രാം മണിത്തക്കാളിയുടെ പോക്ഷക മൂല്യങ്ങൾ (ഏകദേശക്കണക്ക്)

ജലാംശം – 82.1 ഗ്രാം
പ്രോട്ടീൻ -8.9 ഗ്രാം
കൊഴുപ്പ് -1.0 ഗ്രാം
ധാന്യകം – 5.9 ഗ്രാം
കാത്സ്യം -4.10 മി.ഗ്രാം
ദ്രാവകം -70 മി.ഗ്രാം
ഇരുമ്പ് -20.50 മി.ഗ്രാം
റൈബോഫ്ലേവിൻ -0.50 മി.ഗ്രാം
നിയാസിൻ -0.30 മി.ഗ്രാം
ജീവകം സീ –11.00 മി.ഗ്രാം
ഇവയെക്കൂടാതെ സൊലാമൈൻ എന്നൊരു ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട്.

പച്ചക്കറിയായി മണിത്തക്കാളിയുടെ ഉപയോഗങ്ങൾ

പോഷക സമ്പന്നവും ഔഷധ ഗുണ പ്രധാനവുമായ മണിത്തക്കാളി ഇലകളും കായ്കളും വിവിധ രീതികളിൽ പാചകം ചെയ്തു കഴിക്കാം.                         മണിത്തക്കാളി കായ്കളുപയോഗിച്ച് രുചികരമായ കറികളും  എണ്ണയിൽ വറുത്ത് വറ്റലുമുണ്ടാക്കാം. ഇലകൾ ചീരയെപ്പോലെ പാകം ചെയ്തുപയൊഗിക്കാവുന്നതാണ്. മണിത്തക്കാളി വിഭവങ്ങൾ കഴിച്ചാൽ മാത്രം അൾസറിനെ പമ്പ കടത്താം.

Visit Keralaponics or contact us on 09387735697 for more information on apartment gardening, Aquaponics, Hydropnics, Bottle gardening, Self watering planters and for purchasing plants and planting materials.

6 comments:

  1. കള സസ്യമായി കാണപ്പെടുന്ന മണിത്തക്കാളി പോഷക സമ്പന്നമായൊരു പച്ചക്കറിയും പ്രധാനപ്പെട്ടൊരു ഔഷധ സസ്യവുമാണ്. ഇതിനെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിച്ചാൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനൊരു മുതൽക്കൂട്ടാകും.

    ReplyDelete
  2. കേരളത്തില്‍ ഇത് പ്രാദേശികമായി മറ്റു പേരുകളിലും അറിയപ്പെടുന്നുണ്ടായിരിക്കാം.. അതുകൊണ്ട് കൂടിയായിരിക്കും എത്ര ശ്രമിച്ചിട്ടും ഏതു ചെടിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തായാലും ഉപകാരപ്രദമായ പോസ്റ്റ്‌..

    ReplyDelete
  3. വിത്ത് ലഭ്യമണോ .

    ReplyDelete
  4. വിത്ത് ലഭ്യമാണ് എന്റെ വീട്ടിൽ ഉണ്ട്Ph: 98461 2 3 488

    ReplyDelete
  5. കായ. പഴുത്താൽ ചുവപ്പ് നിറ മുള്ളത് മണിതക്കാളിയാണോ.

    ReplyDelete
    Replies
    1. അല്ല , വിഷമയമുള്ള രക്തനെല്ലി

      Delete