അടുക്കളത്തോട്ടത്തിലെ
അക്ഷയ ഖനിയായ് ബ്ലാക്ക് ബീൻസ്.
പോക്ഷക കലവറയായൊരു പയർ വർഗ്ഗവിളയാണ് ഇംഗ്ളീഷ് പയറെന്നും സോയ പയറെന്നും കൂടി അറിയപ്പെടുന്ന ബ്ളാക്ക് ബീൻസ്. നായ്ക്കുരുണയുടെ(Velvet
beans) കുടുംബത്തിൽപ്പെട്ടയീ പയർ കട്ടൻ പയറിന്റെ മെച്ചപ്പെട്ടയൊരിനമാണ്. കേരളത്തിലെല്ലാ പ്രദേശത്തും കൃഷി ചെയ്യപ്പെടുന്ന ബ്ളാക്ക് ബീൻസ് നായ്ക്കുരുണയുമായുള്ള വല്ലാത്ത സാമ്യം മൂലം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടൊരു വിളയാണ്. മറുനാടൻ മലയാളികൾ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ചതാണീയിനം. പ്രത്യേക പരിചരണമൊന്നുമില്ലാതെ ദിവസ്സവും ധാരാളം കായ്കൾ നൽകുന്ന ബ്ളാക്ക് ബീൻസ് ഭംഗിയേറിയ പൂക്കളും കുലകളായി പിടിക്കുന്ന കായ്കളും കൊണ്ട് അടുക്കളത്തോട്ടത്തിനൊരലങ്കാരം കൂടിയാണ്.
ബ്ളാക്ക് ബീൻസിന്റെ അധികം മൂപ്പെത്താത്ത കായ്കളാണ് തോരനും മറ്റു രുചികരമായ കറികളുമുണ്ടാക്കാനുപയോഗിക്കുന്നത്. കറിക്കരിയുമ്പോൾ കറുത്ത നിറമായി മാറുന്നതൊഴിവാക്കാൻ വെള്ളത്തിലേക്ക് അരിഞ്ഞിട്ടാൽ മതിയാകും. പോക്ഷക-ഔഷധ ഗുണസമൃദ്ധമായ ബ്ളാക്ക് ബീൻസിന്റെ ഉണങ്ങിയ പയറുകൾ അരച്ചെടുത്ത് ദോശമാവിൽ ചേർത്തും ഉപയോഗിക്കാവുന്നതാണ്. നാഴിയരിക്ക് ഒരുചെറിയ പിടി പയറെന്ന കണക്കിലാണെടുക്കുന്നത്. രാവിലെ വെള്ളത്തിലിട്ടു വയ്ക്കുന്ന പയർ വൈകുന്നേരത്തെടുത്ത് ഞെവിടി കഴുകുമ്പോൾ പുറംതോട് മുഴുവനും ഇളകി പൊയ്ക്കൊള്ളും അതിനെ മിക്സിയിലരച്ചെടുത്ത് ദോശമാവിൽ ചേർത്താണുപയോഗിക്കുന്നത്.
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ പന്തലിട്ട് കൊടുത്തോ, മരങ്ങളിലോ, മതിലിലോ ഒക്കെ ബ്ളാക്ക് ബീൻസ് വളർത്താം. ബ്ളാക്ക് ബീൻസ് വിത്തുകൾ സൗജന്യമായി കേരളാപോണിക്സ് വിതരണം ചെയ്യുന്നുണ്ട്.
ചായ മൻസ, ചീരച്ചേമ്പ്, രംഭ എന്നിവയുടെ തൈകളും
പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;
9387735697. ഇ-മെയിൽ; keralaponics@gmail.com.
പാവപ്പെട്ടവരുടെ മാംസ്യാഹാരമെന്നറിയപ്പെടുന്ന ബ്ളാക്ക് ബീൻസ് അടുക്കളത്തോട്ടത്തിനൊരലങ്കാരവും നിത്യവും പോക്ഷക സമൃദ്ധമായ ധാരാളം കായ്കൾ തരുന്നൊരു അത്ഭുത വള്ളിവർഗ്ഗ വിളയാണ്.
ReplyDelete