കാംഗ് കോംഗ് എന്ന ചതുപ്പു നിലത്തിലെ കാബേജ്; കേരളത്തിന് യോജിച്ചൊരു ഇലക്കറിയിനം.
മധുരക്കിഴങ്ങിന്റെ
കുടുംബക്കാരനായ
കാംഗ് കോംഗ്(Ipomoea aquatica) എന്ന
വയൽച്ചീരയെ പരിചയപ്പെടാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ
ചതുപ്പ് നിലങ്ങളിലും വെള്ളക്കെട്ടുകളിലും
തഴച്ചു വളരുന്നതായിക്കാണുന്നൊരു ചീരയിനമാണിത്. ലോകത്തിൻറെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും
ഇലക്കറിയായി വയൽച്ചീര കൃഷി ചെയ്തുപയോഗിച്ചുവരുന്നു.
ചതുപ്പു നിലത്തിലെ കാബേജ്,
ചൈനീസ് വാട്ടർ ക്രെസ്
എന്നീ പേരുകളിലും അറിയപ്പെടുന്ന കാംഗ്
കോംഗ് പോക്ഷകസമൃദ്ധമായൊരു ഇലക്കറിയിന മാണ്. ഈയടുത്ത കാലത്ത് വിദേശത്ത് നിന്നുമെത്തി പലരുടെയും അടുക്കളത്തോട്ടങ്ങളിൽ സ്ഥാനം
പിടിച്ചിട്ടുള്ള
പച്ചത്തണ്ടുള്ള
വയൽച്ചീരയാണ് കാംഗ്
കോംഗ്. കൂടുതൽ മാംസളമായ ഇലകളും
തണ്ടുമുള്ളയീച്ചീര രുചി കൊണ്ട്
മലയാളികളെയും കീഴടക്കിയെന്നു
തന്നെ പറയാം.
പ്രോട്ടീൻ,
കാത്സ്യം, വിറ്റാമിൻ 'ഏ', 'ബി' എന്നിവകളാൽ സമ്പന്നമായ വയൽചീരയുടെ ഇലകളും ഇളംതണ്ടുകളുമാണ്
ഭക്ഷ്യാവശ്യത്തിനെടുക്കുന്നത്. പച്ചയായും പാകം ചെയ്തും കഴിക്കാം. രക്തത്തിലെ
പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ വയൽച്ചീരയുടെ ഉപയോഗം കൊണ്ട് സാധിക്കുമെന്ന്
ശാസ്ത്രീയ പരീക്ഷങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഔഷധ ഗുണത്തിന്റെ
കാര്യത്തിലും മുമ്പനാണ് വയൽച്ചീര.
പ്രധാനമായി രണ്ടു തരം വയൽച്ചീരകൾ കണ്ടു
വരുന്നുണ്ട് പച്ച തന്ടുള്ളതും വെള്ള
തന്ടുള്ളതും. വീതി കുറഞ്ഞ ഇലകളും
വെള്ള പൂക്കളുമുള്ള, ഈർപ്പമുള്ള മണ്ണിൽ
പടർന്ന് വളരുന്നയിനമാണ്
പച്ച തന്ടുള്ള വയൽച്ചീര. അമ്പിന്റെ ആകൃതിയിലുള്ള ഇലകളും
പിങ്ക് പൂക്കളും നെല്ലിനെപ്പോലെ വെള്ളത്തിൽ വളരുന്നതുമാണ് വെള്ള
തന്ടുള്ള വയൽച്ചീര. വെള്ളത്തണ്ടുള്ള
വയൽച്ചീര കേരളത്തിലെ വയലുകളിലും വെള്ളക്കെട്ടുകളിലും
കളസസ്യമായി കാണപ്പെടുകയും
പല ഭാഗങ്ങളിലും ചീരയായിട്ടുപയോഗിച്ചു വരുകയും ചെയ്യുന്നു.
വയൽച്ചീര വിവിധ
ഭാഷകളിൽ
ഇൻഗ്ളീഷ് - വാട്ടർ മോണിംഗ് ഗ്ലോറി, Water spinach.
മലയാളം - വയൽച്ചീര
വിയറ്റ്നാമീസ്
- കാങ്
കുങ്.
ജാപ്പനീസ് - യൂ-സായീ
തായ് - പാക് ബങ്
ഹിന്ദി - കാൽമി സാഗ്
ആസ്സാമീസ് - കൊൽമൗ സാക്ക്
ബംഗാളി - കൽമി ഷാക്ക്
തെലുങ്ക് - തൂട്ടി കൂര
വിളവെടുപ്പും ഉപയോഗവും
വയൽച്ചീരയുടെ ഇളം ശാഖകൾ മുറിച്ചെടുത്തു ഇലയും
തണ്ടും കൂടി ചെറുതായിട്ടരിഞ്ഞെടുത്തു പാചകത്തിനുപയോഗിക്കാം . ചീരയെപ്പോലെ കറിവയ്ക്കാവുന്ന വയൽച്ചീര വേവിച്ചു ചപ്പാത്തി, ദോശ
എന്നിവയുടെ മാവിൽ ചേർത്തു ചുട്ടെടുത്തുമുപയോഗിക്കാം. ഈ
ചീരയുടെ മണ്ടയിലകളും ഇളന്തണ്ടും പച്ചയ്ക്ക് ചവച്ചു തിന്നാനും മറ്റു
പച്ചക്കറികളുടെയും
മാംസങ്ങളുടെയും
കൂടെ ചേർത്തു പാകം
ചെയ്തുമുപയോഗിക്കാവുന്നതാണ്.
കൃഷി രീതികൾ
തണ്ട് മുറിച്ചു നട്ടും
വിത്തുകൾ വഴിയും പുതിയ തൈകളുണ്ടാക്കാം. തറയിലും ഗ്രോ
ബാഗിലും വളർത്താൻ യോജിച്ച ചീരയിനമാണിത്. ഗ്രോ ബാഗിൽ നടുമ്പോൾ വള്ളികൾ പടരാൻ
അനുവദിക്കാതെ നാമ്പുകൾ മുറിച്ചെടുത്താൽ
ധാരാളം ശാഖകളുണ്ടായി കുറ്റിച്ചെടി മാതിരി
വളർന്നു കിട്ടും
.
വയൽച്ചീര കഴിക്കുന്നത്
കൊണ്ടുള്ള ആരോഗ്യപരമായ
നേട്ടങ്ങൾ.
- വയൽച്ചീരയിലുള്ള ആന്റിഓക്സിഡന്റുകൾ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കും.
- വയൽച്ചീരയിലുള്ള ബീറ്റാ-കരോട്ടിൻ കാഴ്ചശക്തി മെച്ചപ്പെടുത്തും
- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വിളർച്ച ഒഴിവാക്കുകയും ചെയ്യും
- മഞ്ഞപ്പിത്തത്തിനും കരൾ സംബന്ധമായ മറ്റസുഖങ്ങളുടെ ചികിത്സക്കും ഉപയോഗിക്കുന്നു.
- ആർത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന വേദനയ്ക്ക് ശമനമുണ്ടാക്കുന്നു.
- അൾസർ ചികിത്സയ്ക്ക് കൈകണ്ട ഔഷധമാണ്.
- തലവേദനയ്ക്കും പല്ലുവേദനയ്ക്കും ശമനമുണ്ടാക്കുന്നു.
- ത്വക്ക് രോഗങ്ങളുടെയും താരന്റെയും ചികിത്സക്കും ഉപയോഗിക്കുന്നു.
- രക്ത ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
- ശരീരത്തിൻറെ ഗ്ലൂക്കോസ് ആഗിരണശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ശരീരത്തിലുണ്ടാകുന്ന വിഷപദാർതഥങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു.
പോക്ഷക സമൃദ്ധമായ ധാരാളം
കറിയിലകൾ നൽകുന്നതും നിഷ്പ്രയാസം നട്ടുവളർത്താവുന്നൊരു ചീരയിനമാണിത്. നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടാകും കാംഗ് കോംഗ്
എന്ന വയൽച്ചീര.
ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com