കേരളത്തിലും നല്ല രീതിയിൽ വളർത്തി വിളവെടുക്കാവുന്നൊരു സുഗന്ധവിളയാണ് ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കാവുന്ന മധുരത്തുളസി.
സ്വീറ്റ് ബേസിൽ ( Ocimum
basilicum) എന്ന് ഇംഗ്ളീഷിലറിയപ്പെടുന്ന സുഗന്ധവാഹിയായ ഔഷധസസ്യത്തെ മധുരത്തുളസിയെന്ന് മലയാളീകരിക്കാം. മധുരത്തിനായി പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന 'സ്റ്റീവിയ'യും മധുരത്തുളസിയെന്നറിയപ്പെടുന്നത്കൊണ്ടാണീ വിശദീകരണം വേണ്ടിവരുന്നത്. വൈവിധ്യമാർന്ന ധാരാളം തുളസിയിനങ്ങളുള്ള നമ്മുടെ നാട്ടിൽ കൂടുതലും പാചകാവശ്യത്തിനായി ഉപയോഗിക്കുന്ന മധുരത്തുളസി അത്ര പരിചിതമാണെന്ന് തോന്നുന്നില്ല.ഒരു വാർഷിക സസ്യമായ മധുരത്തുളസി വളരെയധികം ശാഖകളുമായി രണ്ടടിയോളം പൊക്കത്തിൽ വരെ വളരുന്നു.
കൃഷിരീതി
നടീൽ വസ്തുക്കളായി വിത്തുകളും വേരുപിടിപ്പിച്ച തണ്ടുകളും പ്രയോജനപ്പെടുത്താം. ചട്ടി, ഗ്രോബാഗ് എന്നിവയിലും തറയിലും നല്ല രീതിയിൽ വളരും. നല്ലനീർവാർച്ചയുള്ള മണ്ണും നേരിട്ടുള്ള സൂര്യപ്രകാശവും ആരോഗ്യകരമായ വളർച്ചയുറപ്പാക്കും. ചെടികൾ തമ്മിൽ ഒരടിയകലം മതിയാകും. ചെടികൾക്ക് കൂടുതൽ ശാഖകളുണ്ടാകാൻ മണ്ട നുള്ളിക്കൊടുക്കാം.
കുടിവെള്ളത്തിലും
കുളിക്കാനുള്ള വെള്ളത്തിലും മധുരത്തുളസി.
പച്ചയോ ഉണക്കിയെടുത്തതോ ആയ കുറച്ചു മധുരത്തുളസിയിലകൾ കുടിക്കാനുള്ള
വെള്ളത്തിലിട്ടു തിളപ്പിച്ചെടുത്താൽ വെള്ളത്തിനു ഔഷധഗുണത്തിനു പുറമെ സ്വാദും സുഗന്ധവും
കൂടി ലഭിക്കും.
ഒരു കപ്പ് മധുരത്തുളസിയില ചതച്ചു രണ്ട് കപ്പ് വെള്ളത്തിലിട്ടു
15-20 മിനിട്ട്
നേരം തിളപ്പിച്ചെടുത്ത വെള്ളം കുളിക്കാനുള്ള വെള്ളത്തിൽ ചേർത്തു കുളിച്ചാൽ ദീർഘനേരം
ശരീരത്തിൽ സുഗന്ധം നിലനിൽക്കുകയും ത്വക്‌രോഗങ്ങളെ പ്രതിരോധിക്കുകയും ചർമ്മത്തിന്റെ
സ്വാഭാവിക തിളക്കം നിലനിർ ത്താൻ സഹായിക്കുകയും ചെയ്യും.
പാചകാവശ്യത്തിന്
മധുരത്തുളസി
ആഹാരാവശ്യത്തിനുപയോഗിക്കാൻ മധുരത്തുളസിയുടെ പച്ചയിലകൾ തന്നെയാണുത്തമം.
ബീൻസ്,
ചിക്കൻ, മുട്ട, മത്സ്യം, കൂൺ, പാസ്റ്റാ, പാസ്റ്റാ സോസ്, സലാഡ് എന്നിവയിലെല്ലാം രുചിയും
മണവും കിട്ടാൻ മധുരത്തുളസി ചേർക്കാം. പെസ്റ്റോ സോസ്, ഹെർബ് വിനഗർ, ഹെർബ് ബട്ടർ എന്നിവയിലെയും
പ്രധാന ചേരുവയായി മധുരത്തുളസി ഉപയോഗിക്കാം. മധുരത്തുളസിയിലകളിൽ നിന്നുണ്ടാക്കുന്ന സുഗന്ധതൈലവും
പലഹാരങ്ങളിലും കെച്ചപ്പ്, സോസ്, സലാഡ് മുതലായവകളിലും ചേർക്കാനുപയോഗിക്കുന്നു.
ഔഷധമായി മധുരത്തുളസി
അരോമ തെറാപ്പിയെന്ന പ്രകൃതി ചികിത്സാരീതിയിൽ മാനസിക സമ്മർദ്ദം,
ചിന്നിക്കുത്ത്, ജലദോഷം, പലതരം പനികൾ മുതലാവയുടെ ചികിത്സക്ക് മധുരത്തുളസി ഉപയോഗിക്കുന്നു. തലവേദന, ദഹനപ്രശ്‌നങ്ങൾ,
ഉദരരോഗങ്ങൾ, വയറിളക്കം മുതലായവയുടെ ചികിത്സക്കും മധുരത്തുളസി ഫലപ്രദമാണ്. ഫ്‌ളവർ തെറാപ്പിയിലും
ഇതുപയോപ്പെടുത്തുന്നു.
മധുരത്തുളസി
സസ്യസംരക്ഷണത്തിന്.
മധുരത്തുളസികളുടെ കൂട്ടത്തിൽ നടുന്ന തക്കാളികൾക്ക് (സഹസസ്യമായി)
ത്വരിത വളർച്ചയും വലിപ്പമേറിയതും ചാറ് കൂടുതലുമുള്ള കായ്കളും കിട്ടുന്നതായിക്കാണുന്നു.
മധുരത്തുളസി ഉപയോഗിച്ചുള്ള കെണി കായീച്ച, വെള്ളീച്ച, എഫിഡ് എന്നിവയെ നശിപ്പിക്കാനുത്തമമാണ്.
സൂക്ഷിച്ചു വയ്ക്കൽ
വിളവെടുക്കുന്ന മധുരത്തുളസിയിലകൾ മുഴുവനും ഉപയോഗിച്ച് തീർക്കാൻ സാധിക്കാതെ വരുമ്പോളാണ് നമ്മൾ അവയെ പാഴാക്കാതെ സൂക്ഷിച്ചു വച്ചുപയോഗിക്കാനുള്ള മാർഗ്ഗങ്ങളാരായുന്നത്. ഇലകൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഫ്രിഡ്ജിൽ കുറെ ദിവസ്സങ്ങൾ സൂക്ഷിക്കാം. വിന്നാഗിരിയിലോ ഒലീവ് ഓയിലിലോ ഇട്ടു വച്ചിരുന്നാൽ കൂടുതൽ നാൾ കേടു കൂടാതെയിരിക്കും. വളരെക്കൂടുതൽ ഇലകളുള്ളപ്പോൾ ഉണക്കി സൂക്ഷിക്കാം. ഉണക്കുമ്പോൾ അടിസ്ഥാന ഗുണങ്ങൾ നിലനിൽക്കുമെങ്കിലും രുചിയിലും മണത്തിലും വ്യത്യാസം വരുമെന്നതൊരു ന്യൂനതയാണ്.
നിങ്ങളും വീട്ടിൽ നട്ടുവളർത്തുക, ഐശ്വര്യവാഹിയായ മധുരത്തുളസിയെ.
ചായ
മൻസ, ചീരച്ചേമ്പ്, രംഭ എന്നിവയുടെ തൈകളും
പുതുതലമുറ
വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള, അനാബസ് എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697. ഇ-മെയിൽ; keralaponics@gmail.com.
ആഹാരത്തിന് രുചിയും മണവും കിട്ടാനും ഔഷധമായും ഉപയോഗപ്പെടുത്തുന്നൊരു സുഗന്ധവാഹിയായ സസ്യമാണ് മധുരത്തുളസി(Sweet basil). കുടിവെള്ളം തിളപ്പിക്കുമ്പോളതിൽ കുറച്ചു മധുരത്തുളസിയിലകൾ കൂടിയിട്ടാൽ വെള്ളത്തിന് നല്ല രുചിയും മണവും ഔഷഗുണങ്ങളും കിട്ടും.
ReplyDelete