പുളിവെണ്ട;
ഔഷധകുലത്തിലും അടുക്കളയിലും സ്ഥാനം നിലനിർത്തുന്നൊരു കുറ്റിച്ചെടി.
പ്രാദേശികമായി പനിച്ചംപുളി, മത്തിപ്പുളി, മീൻപുളി എന്നീ പേരുകളിലും അറിയപ്പെടുന്ന വെണ്ട വർഗ്ഗത്തിൽപ്പെട്ടൊരു പച്ചക്കറി വിളയാണ് പുളിവെണ്ട. ഇതിന്റെ ശാസ്ത്രീയ നാമം ഹിബിസ്കസ് സാബ്ഡാരിഫാ (Hibiscus Sabdariffa) എന്നാണ്. പച്ച, ചുവപ്പ് എന്നീ രണ്ടു നിറങ്ങളിൽ കണ്ടു വരുന്ന പുളിവെണ്ട മൂന്ന് മീറ്റർ വരെ പൊക്കത്തിൽ വളരുന്നു.
കേരളത്തിൽ സർവ്വസാധാരണമായിരുന്നയീ പച്ചക്കറിയിനമിപ്പോൾ ദുർല്ലഭമാണെന്ന് തന്നെ പറയാം.
ധാതു-ലവണ സമ്പുഷ്ടമായ പുളിവെണ്ടയിലെ അടിസ്ഥാന ഘടകങ്ങൾ
അന്നജം, മാംസ്യം, നാരുകൾ, സിട്രിക് ആസിഡ്, ചാരം, കാത്സ്യം, സൂക്രോസ് എന്നിവയാണ്.
സമൂലം നല്ല പുളിരസമുള്ള പുളിവെണ്ടയുടെ പുഷ്പകോശങ്ങളും ഇലകളും ഇളംതണ്ടുകളും ഭക്ഷ്യ-ഔഷധാവശ്യങ്ങൾക്കുപയോഗിക്കുന്നു. പുളിക്ക് പകരം കറികളിൽ ചേർക്കാനും അച്ചാർ, ജാം, ജെല്ലി, സ്ക്വാഷ് എന്നിവയുണ്ടാക്കാനുമാണിതുപയോഗിക്കുന്നത്. മത്തിപ്പുളി ഇലകളും ഇളം തണ്ടുകളും പച്ചമുളകും ഉപ്പും ചേർത്തരച്ചുണ്ടാക്കുന്ന ചമ്മന്തി ബഹുകേമമാണ്.
പുളിവെണ്ടയിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിച്ചാൽ ശരീരവേദന, നീര് എന്നിവ മാറിക്കിട്ടും. ഇതിന്റെ ഇലയും തണ്ടും ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ വയറു വേദനയ്‌ക്ക് ശമനമുണ്ടാകും. കൊളസ്‌ട്രോൾ, കരൾ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവയെ നിയന്ത്രിച്ചു നിർത്താനും സ്കർവി രോഗം, കാൻസർ എന്നിവയെ പ്രതിരോധിക്കാനും പുളിവെണ്ടക്കു കഴിയും.
നടീൽ വസ്തുക്കളായി വിത്തുകളും വേരുപിടിപ്പിച്ച തണ്ടുകളുമുപയോഗിക്കാം. തൈകൾ തമ്മിൽ ഒരടിയകലവും വരികൾ തമ്മിൽ രണ്ടടിയകലവും പാലിച്ചുവേണം നടേണ്ടത്. പൂത്താൽ 20 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകും. പുളിവെണ്ട കൂടി ഉൾപ്പെടുത്തിയാൽ
നിങ്ങളുടെ അടുക്കളത്തോട്ടത്തിനതൊരലങ്കാരം കൂടിയാകും.
ചായ മൻസ, ചീരച്ചേമ്പ്, രംഭ എന്നിവയുടെ തൈകളും
പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;
9387735697. ഇ-മെയിൽ; keralaponics@gmail.com.
No comments:
Post a Comment