Tuesday, 17 April 2018

aquaponics-tips: Aquaponics; A Soil-less Culture Practice (അക്വാപോണ...

aquaponics-tips: Aquaponics; A Soil-less Culture Practice (അക്വാപോണ...:







അക്വാപോണിക്സ് കർഷകർക്കാവശ്യമായ
വിവരങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന കേരളപോണിക്സ് ബ്ലോഗ്പോസ്റ്റുകൾ അക്വാപോണിക്സിനൊരു
നല്ല വഴികാട്ടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. കേരളപോണിക്സ് ബ്ലോഗിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച
12 ബ്ലോഗ്‌പോസ്റ്റുകൾ ഉൾക്കൊള്ളുന്നയീ പോസ്റ്റ് അക്വാപോണിക്സ് കർഷകർക്കെല്ലാം പ്രയോജനപ്പെടുമെന്ന
പ്രതീക്ഷയോടെ നിങ്ങൾക്ക് മുന്നിലെത്തിക്കുകയാണ്.



Saturday, 14 April 2018

Keralaponics on Media (കേരളപോണിക്സ് മാധ്യമങ്ങളിൽ)




കേരളത്തിലെ അക്വാപോണിക്സിന്റെ ഈറ്റില്ലമായ കേരളപോണിക്സ് മാധ്യമങ്ങളുടെ ദൃഷ്ടിയിൽ."

അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, മത്സ്യകൃഷി, കറിയിലകൾ, പൂക്കൃഷി, ജൈവ കൃഷിരീതികൾ മുതലായവ പ്രചപ്പിക്കുന്നതിൽ അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കി മൂന്നേറുന്ന സന്നദ്ധ പ്രസ്ഥാനമാണ് കേരളപോണിക്സ്.
2010 മുതൽ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന  കേരളപോണിക്സ് കാർഷികരംഗത്തെ നൂതന സാങ്കേതികവിദ്യകൾ ലളിതവൽക്കരിച്ചു തദ്ദേശീയമായി ലഭ്യമായ അസംസ്കൃത വസ്തുക്കളുപയോഗിച്ചു കുറഞ്ഞ ചിലവിൽ പ്രാവർത്തികമാക്കാൻ കർഷകരെ പരിശീലിപ്പിക്കുന്ന കേരളത്തിലെ ഏക പ്രസ്ഥാനമാണ്
                                                                                                                              
സജീവമായ 5 കാർഷികക്കൂട്ടായ്മകളാൽ ബന്ധിതമായ കേരളപോണിക്സ് ഫേസ്ബുക്ക് കാർഷിക പേജിന്  48,310-ലധികം അനുയായികളാണുള്ളത്. പേജിൽ ബന്ധിപ്പിച്ചിട്ടുള്ള ഫേസ്ബുക്ക് കാര്ഷികക്കൂട്ടായ്മകളായ Aquaponics Kerala/Keralaponics-ന് 1,1000-ത്തോളവും നഗരകൃഷി/Urban farming-ന് 10,000-ത്തോളവും Fish farmer/മത്സ്യ കർഷകന് 2,62,000-ത്തിലധികവും,ലോട്ടസ് ആൻഡ് വാട്ടർ ലില്ലി ഗ്രോവെഴ്സിന് 1200ലധികവും,  Organic Market/ ജൈവചന്തയ്ക്ക് 4,000-ത്തോളവും   Leaves for Health/ഇലകൾ ആരോഗ്യത്തിന് 1,100-ത്തലധികവും അംഗസംഖ്യയാണുള്ളത്.കേരളാപോണിക്സ് ഓർഗാനിക് മാർക്കറ്റ്, കേരളാപോണിക്സ് ലോട്ടസ് ഫാം/താരപ്പാടം, ലീഫി ഗ്രീൻസ് പ്രൊമോഷൻ കൗൺസിൽ, ടെറേറിയം ഇൻഡ്യ, പെറ്റ്സ് പാർക്ക് ഏന്നീ ഫേസ് ബുക്ക് പേജുകളും കേരളാപോണിക്സിന്റെ പ്രവർത്തനങ്ങൾക്ക് സജീവ പിന്തുണയുമായി രംഗത്തുണ്ട്.

മാതൃകാ ഫാമുകൾ സ്ഥാപിച്ചു അക്വാപോണിക്സിലും, മത്സ്യക്കൃഷിയിലും ജൈവക്കൃഷിയിലും സൗജന്യ പരിശീലനം നൽകുന്നതോടൊപ്പം കേരളപോണിക്സ്, അക്വാപോണിക്സ്-ടിപ്സ് എന്നീ ബ്ലോഗുകളിൽ തുടർച്ചയായി  പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾക്കും പുറമെയാണ് ഫേസ്ബുക്ക് പേജ്, കാർഷികകൂട്ടായ്മകൾ എന്നിവ വഴിയുള്ള ഇത്തരം പ്രവർത്തനങ്ങൾ.


കേരളത്തിലെ പ്രധാന മാധ്യമങ്ങൾ കേരളപോണിക്സിനെക്കുറിച്ചു പ്രസിദ്ധീകരിച്ച ചില വാർത്തകൾ കാണാം
 
 

Keralaponics lotus farm/താമരപ്പാടത്തിനെക്കുറിച്ചു ദൂരദർശൻ തയ്യാറാക്കി ജൂൺ 29, ബുധനാഴ്ച 6.10 PM- നുള്ള ഡിഡി മലയാളംചാനലിലിലെ കൃഷിദർശ നിൽ സംപ്രേക്ഷണം ചെയ്ത  താമരപ്പാട ത്തെ പരീക്ഷണങ്ങൾ എന്ന പരിപാടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പ്രസ്തുത വീഡിയോയുടെ ലിങ്ക് സസന്തോഷം പങ്കു വയ്ക്കുന്നു. 




കേരളപോണിക്സിൻറെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തുകൊണ്ടുള്ള മാതൃഭൂമി ഓൺലൈൻന്യൂസിലെയീ ഫീച്ചർ കൃഷിയെ സ്നേഹിക്കുന്നവരിലെല്ലാം താല്പര്യമുണർത്തുന്നതാണ്.  
ചായമന്‍സ'യെപരിചയപ്പെടുത്തിയകേരളപോണിക്‌സ്.


കേരളപോണിക്സ്അക്വാപോണിക്സ് പാർക്ക് മംഗളം ടിവിയിൽ.
മംഗളം ടിവി ചാനൽ തയ്യാറാക്കി 30/12/2017-ലെ വയലും വീടും പരിപാടിയിൽ സംപ്രേക്ഷണം ചെയ്ത കേരളപോണിക്സ് അക്വാപോണിക്സ് പാർക്ക്, ജൈവ രീതിയിൽ കൃഷി ചെയ്യുന്ന വിവിധ വിളകൾ മുതലായവയെക്കുറിച്ചുള്ള പ്രോഗ്രാം

  അക്വാപോണിക്സിന്റെ നല്ല പാഠങ്ങൾ | Vayalum Veedum | Mangalam Tv   എന്ന പേരിൽ യൂട്യൂബിൽ. കേരളപോണിക്സിനെക്കുറിച്ചു കൂടുതലറിയാൻ; ഫോൺ:9387735697.

4.    വെള്ളമേ വിട, വളമേ വിട, എന്നെന്നേക്കും വിട.




കേരളപോണിക് സിലെ വിവിധ കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചു കേരളകൗമുദി. നിത്യേനയുള്ള നനയും വളപ്രയോഗവും ആവശ്യമില്ലാത്ത മണ്ണില്ലാകൃഷിരീതിയായ അക്വാപോണിക്സിനെ കർഷകർക്ക് പരിചയപ്പെടുത്താൻ വേണ്ടി കേരളപോണിക്സിൽ സ്ഥാപിച്ചിട്ടുള്ള അക്വാപോണിക്സ് പാർക്കിനെപ്പറ്റി വിശദീകരിക്കുകയാണ് 19/12/2017-ലെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘വെള്ളമേ വിട, വളമേ വിട, എന്നെന്നേക്കും വിട’ എന്നയീ ലേഖനം   
 

fish-farmer-award

കേരളത്തിലെ ശുദ്ധജല മത്സ്യക്കൃഷി പ്രോത്സാഹനാർത്ഥം പത്ത് മികച്ച കർഷകരെ കണ്ടെത്തി അവാർഡ് നൽകി ആദരിക്കുന്നതിന് വേണ്ടി കേരളപോണിക്സും മത്സ്യകർഷകൻ ഫേസ്ബുക്ക് ഗ്രൂപ്പും സംയുക്തമായി ഏർപ്പെടുത്തി വിജയകരമായി നടപ്പാക്കിയ കേരളപോണിക്സ്-മത്സ്യകർഷകൻ അവാർഡി-2020 -ന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള കർഷകശ്രീയിലെ അറിയിപ്പ്.


150 ലധികം ഹൈബ്രിഡ് താമരകളുടെയും 50 ലധികം ഹൈബ്രിഡ് ആമ്പലുകളുടെയും നടീൽ വസ്തുക്കൾ താമരപ്പാടത്തിൽ വിൽപ്പനക്ക് ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com