Wednesday, 4 April 2018

Sweet Taro (മധുരച്ചേമ്പ്)





“മധുരച്ചേമ്പ്;ഏതൊരാൾക്കും സ്വയം കൃഷിചെയ്തു വിളവെടുക്കാവുന്നൊരു വിഷവിമുക്ത പോക്ഷകാഹാരം.”



വാഴച്ചേമ്പ്, മലങ്കൂവ എന്നീ പേരുകളിലുമറിയപ്പെടുന്ന മധുരച്ചേമ്പിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഭക്ഷ്യാവശ്യത്തിനും അലങ്കാരത്തിനുമായി തലമുറകളായി കേരളത്തിൽ കൃഷിചെയ്തു വരുന്നൊരു വിളയാണിത്. ഇംഗ്ലീഷിൽ ഇന്ത്യൻ ഷോട്ട് എന്നറിയപ്പെടുന്ന മധുരച്ചേമ്പിന്റെ ശാസ്ത്രീയ നാമം കന്ന ഇൻഡിക്ക (Canna Indica) എന്നാണ്‌. തെക്കേ അമേരിക്കയിൽ ജന്മം കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചൊരു സസ്യമാണിത്. ഇതിന്റെ ഇലകളും പൂക്കളും കിഴങ്ങുകളും പല രാജ്യങ്ങളിലും ഔഷധാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തി വരുന്നു. മനോഹരമായ ഇലകളും കടുംചുവപ്പ് പൂക്കളുമുള്ളയീ ചെടി നമ്മുടെ പൂന്തോട്ടങ്ങളിലെ അവശ്യഘടകമായിരുന്നെങ്കിലും പുതിയയിനം ചെടികളുടെ തള്ളിക്കയറ്റത്തിൽ പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്.

                                      ധാരാളം നാരുകളടങ്ങിയ മധുരച്ചേമ്പ് മധുരമുള്ളതും രുചികരവും പോക്ഷകസമൃദ്ധവുമാണ്. പച്ചയ്ക്കും കഴിക്കാമെങ്കിലും മറ്റു കിഴങ്ങു വർഗ്ഗങ്ങളെപ്പോലെ മധുരച്ചേമ്പും സാധാരണയായി പുഴുങ്ങികഴിക്കാറാണ് പതിവ്. മധുരമുള്ളതുകൊണ്ട് പുഴുക്കിനുള്ള മുളക് ചമ്മന്തിയില്ലാതെയും കഴിക്കാം.  മധുരച്ചേമ്പിന്റെ കിഴങ്ങുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സ്റ്റാർച് ബ്രെഡ്, കേക്ക്, നൂഡിൽസ് എന്നിവയുണ്ടാക്കാനും ഉപയോഗിക്കാം.

                            പതിനൊന്ന് മാസ്സം കൊണ്ട് വിളവെടുക്കാവുന്ന മധുരച്ചേമ്പ് കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കൃഷിചെയ്യാൻ പറ്റിയതാണ്. നവംബർ-ഡിസംബർ മാസ്സങ്ങളിൽ വിളവെടുക്കുമ്പോൾത്തന്നെ പുതിയ വിത്തുകൾ നടുന്ന രീതിയാണു കണ്ടുവരുന്നത്. കിഴങ്ങുകളോ ചെടികളുടെ ചുവട്ടിൽ മുളച്ചുവരുന്ന കുഞ്ഞുതൈകളോ നടീൽ വസ്തുക്കളാക്കാം. രാസവളങ്ങളുടെയോ കീടനാശിനികളുടെയോ ആവശ്യമേയില്ലാത്തൊരു വിളയാണിതെന്ന് നിസ്സംശയം പറയാം. 

പൂത്തോട്ടത്തിനെന്നും ഹരിതാഭ നൽകുന്ന അലങ്കാരസസ്യവും ഔഷധഗുണപ്രദാനവും പോക്ഷകസമൃദ്ധവുമായ കിഴങ്ങുകൾ നൽകുന്ന ഭക്ഷ്യവിളയുമായ മധുരച്ചേമ്പിന്റെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണ്.

ചായ മൻസ, ഇലച്ചേമ്പ്, രംഭ  മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com


1 comment:

  1. ആഹാരത്തിനും ഔഷധത്തിനുമുപയോഗിക്കുന്നതിനു പുറമെ നല്ലൊരു അലങ്കാരസസ്യവുമായ മധുരച്ചേമ്പിനെ പരിചപ്പെടുത്തുകയാണ് കേരളപോണിക്സ്. വാഴച്ചേമ്പെന്നു വിളിപ്പേരുണ്ടെങ്കിലും വാഴകൾക്കിടയിലോ ചേമ്പുകൾക്കിടയിലോ സ്ഥാനമില്ലാത്തൊരു ഭക്ഷ്യവിളയാ യ മധുരച്ചേമ്പിന്റെ ഗുണങ്ങളും ഉപയോഗങ്ങളും കൃരീതികളുമിവിടെ പറഞ്ഞു വയ്ക്കുന്നു.

    ReplyDelete