Wednesday, 23 December 2015

Lettuce tree(സൌഹൃദച്ചീര)





“രുചികരമായ കറിയിലയായ സൌഹൃദച്ചീര നല്ലൊരു വാതരോഗ സംഹാരി

ചീരകളിലെ ഭീമനെന്നു വിശേഷിപ്പിക്കാവുന്നൊരു നിത്യഹരിത മരച്ചീരയാണ് സൌഹൃദച്ചീര. ഇംഗ്ലീഷിൽ ലറ്റ്യൂസ് ട്രീ എന്നറിയപ്പെടുന്ന ഈ ഇലക്കറിയുടെ ഉത്ഭവം ആന്തമാൻ ദ്വീപുകളിലാണ്.  പിസ്സോണിയ ആൽബ എ ന്നാണ് സൌഹൃദച്ചീര യുടെ ശാസ്ത്രീയ നാ മം. സൌഹൃദച്ചീര തമിഴിൽ 'ലച്ചായിക്കൊട്ടെയ്' എന്നും കന്നടയിൽ 'സുലെ സാപ്പു' എന്നുമാണ് അറിയപ്പെടുന്നത്. വളരെ രുചികരമായൊരു ഇലക്കറിയും നല്ലൊരു ഔഷധസസ്യവും കൂടിയാ ണിത്. വാതസംബന്ധമായ രോഗങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണീ ചീര. 7 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണെങ്കിലും ഗ്രോബാഗിൽപ്പോലും വളർത്താൻ യോജിച്ചതാണ് സൌഹൃദച്ചീര.  ലറ്റ്യൂസ് ട്രീ  ലോകമെമ്പാടും കൃഷി ചെയ്തു വരുന്നു.

സൌഹൃദച്ചീരയുടെ ഉപയോഗങ്ങൾ

·         രുചികരമായ ഇലക്കറി സാധാരണ ചീര പോലെ തോരനും മറ്റ് കറികൾക്കും ഉപയോഗിക്കാം.
·         പരമ്പരാഗത ചികിത്സയിൽ പ്രമേഹം നിയന്ത്രിക്കാനും, വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കാനും, പാമ്പു കടി, അൾസർ, വയറിളക്കം, അൽജെസിയ എന്നിവയുടെ ചികിത്സക്കും ഉപയോഗിച്ച് വരുന്നു.
·         ചില രാജ്യങ്ങളിൽ കാലിത്തീറ്റയായും സൌഹൃദച്ചീര ഉപയോഗിക്കുന്നുണ്ട്.

കൃഷി രീതി

ഇളം തണ്ടുകൾ മണലിൽ നട്ടു വേര് പിടിപ്പിച്ചാണ് പുതിയ തൈകളുണ്ടാക്കുന്നത്. മണൽ കൂടുതലുള്ള മണ്ണിൽ തഴച്ചു വളരുന്നയീ  ചീരയുടെ ഇലകൾ നേരിട്ട് സൂര്യ പ്രകാശം കിട്ടുന്നയിടങ്ങളിൽ ഇളം മഞ്ഞ നിറത്തിൽ കാണപ്പെടും.

നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ നിർബന്ധമായും  സൌഹൃദച്ചീര ഉൾപ്പെടുത്തുക. നിത്യവും ധാരാളം കറിയിലകൾ നൽകുന്നതിന് പുറമെ വീട്ടിനൊരലങ്കാരവുമാകും.

ചായ മൻസ, ചീരച്ചേമ്പ് എന്നിവ  ഉൾപ്പെടെയുള്ള നിത്യഹരിത ഇലക്കറിയിനങ്ങളുടെ  തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. 09387735697എന്ന നമ്പരിലോ Keralaponics ലോ ബന്ധപ്പെടുക.

No comments:

Post a Comment