Tuesday, 19 January 2016

HealthDrinks(ആരോഗ്യപാനീയങ്ങൾ)





കോളകളെ വെല്ലും നാടൻ ആരോഗ്യപാനീയങ്ങൾ

പൊതുവായ ആരോഗ്യത്തിനും രോഗശമനത്തിനും ഉത്തമമായ ധാരാളം  നാടൻ ആരോഗ്യ പാനീയങ്ങളുണ്ട്. പാരമ്പര്യമായി കേരളീയർ ഉപയോഗിച്ച് വന്നിരുന്ന അത്തരം കുറെ ഫ്രഷ് ജ്യൂസുകളും സൂപ്പുകളും   വീട്ടിൽത്തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതിനെപ്പറ്റിയാണിവിടെ വിവരിക്കുന്നത്.  വിഷമയമാണെന്നുറപ്പായിട്ടുള്ള കോളകൾക്ക് നല്ലൊരു ബദൽ തന്നെയാകും വലിയ പണച്ചിലവ് കൂടാതെ തയ്യാറാക്കാവുന്ന ഇത്തരം ആരോഗ്യ പാനീയങ്ങൾ.

പൊതിനജ്യൂസ്‌

ഒരു പിടി പൊതിനയിലയും ഒരു ചെറു നാരങ്ങയുടെ പകുതിയും മിക്സിയിലിട്ടു നന്നായി അടിച്ചെടുത്ത് ആവശ്യത്തിനു ഉപ്പോ പഞ്ചസാരയോ ചേർത്ത് ദിവസവും രണ്ടു നേരം വീതം കുടിക്കാം. പ്രമേഹം ഉള്ളവർ ഉപ്പു ഉപയോഗിച്ചാൽ മതി.
നല്ലൊരു ആരോഗ്യപാനീയമായ പൊതിന ജ്യൂസ്‌  ദഹന ശക്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ നിറം നന്നാക്കാനും  ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും,  കാൻസറിനെ  പ്രതിരോധിക്കാനും, ആമാശയത്തിന്റെയും കരളിന്റെയും പ്രവര്ത്തനം നേരയാക്കാനും സഹായിക്കും.വായിപ്പുണ്ണു, മോണവീക്കം, വായ്‌ നാറ്റം, ജലദോഷം, മൂക്കടപ്പ്, പനി, ഗ്യാസ്ട്രബിൾ എന്നിവയുടെ ശമനത്തിനും പൊതിന ജ്യൂസ്‌ നല്ലതാണ്.

പൊതിന ചായ

ചേരുവകൾ

പൊതിനയില -ഒരു പിടി
തേൻ-1 ടേബിൾ സ്പൂണ്‍
വെള്ളം-2 ഗ്ലാസ്
തയ്യാറാക്കൽ
ഒരു പാത്രത്തിൽ  ഒരു പിടി പൊതിനയിലയിട്ടു അതിൽ തിളച്ചു കൊണ്ടിരിക്കുന്ന രണ്ടു ഗ്ലാസ്‌ വെള്ളമൊഴിച്ച് 5-7 മിനിട്ട് വയ്ക്കണം. എന്നിട്ട് ഇലകൾ നീക്കിയാൽ പൊതിന ചായ റെഡി. ഇത് തനിയേയോ  തേൻ ചേർത്തോ കുടിക്കാം. പ്രമേഹമില്ലാത്തവർക്ക് 
തേനിനു പകരം പഞ്ചസാരയുമുപയൊഗിക്കാം.

മുരിങ്ങയില ജ്യൂസ്

         100ഗ്രാം   മുരിങ്ങയില കുറച്ചു വെള്ളം കൂടി ഒഴിച്ച് മിക്സിയിൽനന്നായി അടിച്ചു അരിച്ചെടുത്താൽ മുരിങ്ങയില ജ്യൂസ്‌.റെഡിയായി. ഒരു ഗ്ലാസ്സ്നിറയാൻ വേണ്ട വെള്ളം കൂടി ചേർത്താൽ കുടിക്കാൻ സൌകര്യമായിരിക്കും. ഈ ജ്യൂസ്‌ ദിവസ്സം 3 നേരം വീതം കുടിക്കാം.

        ഓരോ ടീ സ്പൂണ്‍ മുരിങ്ങയില നീരും കാരറ്റ് നീരും വീതം കൂട്ടി ചേർത്ത് ദിവസ്സം 3 നേരം കുടിക്കാം.

മുരിങ്ങയില സൂപ്പ്

     100g വീതം മുരിങ്ങയില സൂപ്പുണ്ടാക്കി ദിവസ്സം 3 നേരം വീതം കുടിക്കാം.

മുരിങ്ങയില സൂപ്പുണ്ടാക്കുന്ന വിധം.

ഒരു ലിറ്റർ വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് 100g മുരിങ്ങയിലയിട്ടു പാത്രമടച്ച് 5 മിനിട്ട് കൂടി വേവിക്കുക. തണുക്കുമ്പോൾ മുരിങ്ങയില നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത ചാറിൽ ഒരു സ്പൂണ്‍ നാരങ്ങാ നീരും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്ത്താൽ മുരിങ്ങയില സൂപ്പ് റെഡി.
കാൻസർ സാധ്യത ഒഴിവാക്കാനും, റേഡിയേഷൻ കൊണ്ട് കോശങ്ങൾക്കുണ്ടാകുന്ന നാശത്തിനെ തടയുവാനും,  രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാനും, ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും ഹൃദയാരോഗ്യത്തിനും, ദഹന പ്രക്രിയ ഉത്തേജിപ്പിക്കുന്നതിനും, ചർമ്മ സംരക്ഷണത്തിനും ദന്താരോഗ്യത്തിനും നല്ലതാണ് മുരിങ്ങയില ജ്യൂസ്‌. 
തലവേദന, സന്ധീവേദന, പനി, ജലദോഷം, അതിസാരം, നാഡീരോഗങ്ങൾ എന്നിവയുടെ ശമനത്തിനും  മുരിങ്ങയില ജ്യൂസ്‌ സഹായിക്കുന്നു.

വെള്ളരിങ്ങ  ജ്യൂസ്

ഒരു വെള്ളരിങ്ങയും ഒരു ഇടത്തരം കക്ഷണം ഇഞ്ചിയും തൊലി കളഞ്ഞ് ചെറുതായിട്ടരിഞ്ഞ് മിക്സിയിൽ നന്നായിട്ടടിച്ചെടുത്തതിൽ അര ടീസ്പൂൺ വീതം ജീരകപ്പൊടിയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പി ച്ചിട്ട് അരിച്ചെടുത്താൽ  വെള്ളരിങ്ങ ജ്യൂസ് റെഡി. മധുരം ആവശ്യമുള്ളവർക്ക് 3 ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കാം.

നെല്ലിക്ക-ഇഞ്ചി ജ്യൂസ് 

ആവശ്യമുള്ള സാധനങ്ങൾ
കുരു കളഞ്ഞ നെല്ലിക്ക- 10 ഗ്രാം
ഇഞ്ചി - 20 ഗ്രാം
ഉപ്പ്‌ - അര ടീസ്പൂൺ
വെള്ളം -1 ഗ്ലാസ്.
ഇഞ്ചിയും നെല്ലിക്കയും മിക്സിയിൽ നന്നായി അടിചെടുത്തതിൽ ഉപ്പും വെള്ളവും ചേർത്തിളക്കി അരിച്ചെടുത്ത്‌ കുടിക്കാം.
പരീക്ഷിച്ചു നോക്കുക, അനുഭവം പങ്ക് വയ്ക്കുക.

Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

1 comment:

  1. പൊതിന ജ്യൂസ്‌, മുരിങ്ങയില ജ്യൂസ്, വെള്ളരിങ്ങ ജ്യൂസ്, നെല്ലിക്ക-ഇഞ്ചി ജ്യൂസ്, പൊതിന ചായ, മുരിങ്ങയില സൂപ്പ് എന്നീ ആരോഗ്യ പാനീയങ്ങൾ തയ്യാറാക്കുന്നതിനെയും ഉപയോഗിക്കുന്നതിനെയും അതു കൊണ്ടുള്ള പ്രയോജനങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റ്.

    ReplyDelete