Sunday 24 January 2016

Yellow Sticky Trap (മഞ്ഞക്കെണി)




"വെള്ളീച്ച നിയന്ത്രണത്തിന് മഞ്ഞക്കെണി അഥവാ വെള്ളീച്ചക്കെണി" 



വെള്ളീച്ചയെന്ന വെളുത്ത ചെറിയ പറക്കും കീടങ്ങൾ പച്ചക്കറി കൃഷിക്കാർക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നൊരു ജീവിയാണ്. ചെടികളുടെ ഇലകൾക്കടിയിൽ കൂട്ടമായി കടന്നുകൂടി നീരൂറ്റിക്കുടിച്ച് ചെടികളെ മുച്ചൂടും നശിപ്പിക്കുന്ന ഇവറ്റകളെ നശിപ്പിക്കാൻ വളരെ പ്രയാസമാണ്. വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായൊരു മാർഗ്ഗമാണ് മഞ്ഞക്കെണിയുടെ ഉപയോഗം. അതു കൊണ്ടാണ് മഞ്ഞക്കെണി അഥവാ വെള്ളീച്ചക്കെണി ജൈവ പച്ചക്കറി കൃഷിയിടങ്ങങ്ങളിലെ അനിവാര്യ ഘടകമായി മാറിയിരിക്കു ന്നത്.
മഞ്ഞ നിറത്താൽ ആകർഷിക്കപ്പെട്ടെത്തുന്ന പ്രാണികളെ ഒട്ടിപ്പിടിപ്പിച്ചു കൊല്ലുകയാണ് മഞ്ഞക്കെണിയുടെ പണി. മഞ്ഞ നിറത്തിലുള്ള പ്രതലത്തിൽ ഗ്രീസ്, വാസ്ലിൻ എന്നിവയിലൊന്നു തേയ്ച്ചു പിടിപ്പിച്ചാലത് മഞ്ഞക്കെണിയായി. മഞ്ഞ നിറത്തിലുള്ള പേപ്പറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ, ടിന്നുകൾ തുടങ്ങിവയെല്ലാം കെണിക്കായി  ഉപയോഗിക്കാം. ഗ്രീസ് തേയ്ച്ചു ശരിയാക്കിയെടുത്ത മഞ്ഞക്കെണി ചെടികളുടെ അടുത്ത് ചെടിയുടെ പൊക്കത്തിലും കുറെ താഴെയായി സ്ഥാപിക്കണം. വെള്ളീച്ചകളുടെയും മറ്റു പലതരം കീടങ്ങളുടെയും കൂട്ട ആത്മഹത്യയായിരിക്കും അനന്തര ഫലം.
ഇപ്പോൾ പല തരത്തിലുള്ള പശ ഉപയോഗിച്ചിട്ടുള്ള മഞ്ഞക്കെണികൾ വാങ്ങുവാനും കിട്ടുന്നുണ്ട്‌.
Saplings of evergreen vegetables including chaya mansa and Cheera chempu are available with Keralaponics. Contact us on 9387735697 or keralaponics@gmail.com

1 comment:


  1. പച്ചക്കറിവിളകളെ ആക്രമിച്ചു നശിപ്പിക്കുന്ന വെള്ളീച്ചയുപ്പെടെയുള്ള പറക്കും കീടങ്ങളെ ആകർഷിച്ചു നശിപ്പിക്കുന്ന മഞ്ഞക്കെണിയുടെ നിർമ്മാണവും ഉപയോഗവും വിവരിക്കുന്നതാണീ കേരളപോണിക്സ് ബ്ലോഗ് പോസ്റ്റ്. വായിക്കാം.

    ReplyDelete