"പാക്കുവെന്ന
റെഡ്ബെല്ലി മത്സ്യകേരളത്തിനൊരു മുതൽക്കൂട്ട്"
ഇഗ്ളീഷിൽ റെഡ് പാക്കുവെന്നും മലയാളത്തിൽ നട്ടർ, റെഡ് ബെല്ലി,
ചുവന്ന
ആവോലി എന്നുമൊക്കെ അറിയപ്പെടുന്ന പാക്കു മത്സ്യത്തിന്റെ ശാസ്ത്രീയ നാമം പിയാറക്ററ്സ് ബ്രാച്ചിപ്പോമം
(Piaractus brachypomum) എന്നാണ്. ആമസോൺ നദിയിൽ കാണപ്പെടുന്ന നരഭോജി മത്സ്യമെന്നറിയപ്പെടുന്ന പിരാനയുമായി സാമ്യമുള്ളയീ സാധു മത്സ്യം ഏറെ തെറ്റിദ്ധരിക്കപ്പെട്ടൊരു മത്സ്യയിനമാണ്. പുതുതലമുറ ശുദ്ധ ജല വളർത്തുമത്സ്യയിനങ്ങളിൽ മുന്തിയ സ്ഥാനത്തുള്ള റെഡ് ബെല്ലി കേരളത്തിലെയും മത്സ്യ കർഷകരുടെ ഇഷ്ടയിനമായി മാറിക്കഴിഞ്ഞു. വളരെ ഉയർന്ന വളർച്ചാ നിരക്കും ഹൃദ്യമായ രുചിയുമാണ് മറ്റു വളർത്തു മത്സ്യങ്ങളെ പിന്തള്ളി പാക്കു മലയാളികളുടെയും ഇഷ്ട മത്സ്യമായി മാറാൻ കാരണം.
മൂന്നടി നീളത്തിൽ വരെ വളരുന്ന പാക്കുവിന് 25 കിലോഗ്രാമോളം ഭാരം ഉണ്ടാകാറുണ്ട്. പിരാനക്ക് കൂർത്ത മൂർച്ചയേറിയ പല്ലുകളുള്ളപ്പോൾ മനുഷ്യരുടേതിന് സാദൃശ്യമുള്ള പല്ലുകളാണ് നട്ടറിനുള്ളത്. ആഹാരപദാർത്ഥങ്ങൾ ചവച്ചരച്ചു തിന്നുന്നതിന് ഇത്തരം പല്ലുകൾ ഈ മത്സ്യങ്ങളെ സഹായിക്കുന്നു.
വയറിന്റെ ഭാഗം കടുത്ത ചുവപ്പും മുതുക് ചാര നിറത്തിലും മധ്യഭാഗം വെള്ളിനിറത്തോടും കൂടിയ പാക്കു ആകർഷകമായൊരു മത്സ്യമാണ്. പിരാനയെന്ന പേരിൽ നമ്മുടെ അക്വേറിയം ഷോപ്പുകളിൽ വിറ്റഴിക്കപ്പെടുന്നത് പാക്കു മത്സ്യത്തെയാണ്.
മിശ്രഭുക്കായ പാക്കു ശാന്ത സ്വാഭാവിയുമായതിനാൽ മറ്റു മത്സ്യങ്ങളോടൊപ്പം കമ്മ്യുണിറ്റി രീതിയിൽ വളർത്താനും യോജിച്ചതാണ്. എട്ട് മാസ്സം കൊണ്ട് ഒരു കിലോഗ്രാം ഭാരമുണ്ടാകും. വിപണിയിൽ പ്രീയമുള്ളതിനാൽ നട്ടറിനെ വളർത്തൽ വളരെ ആദായകരമായൊരു തൊഴിൽസംരംഭം തന്നെയാണ്.
ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക്) വിൽപ്പനയ്‌ക്ക് ലഭ്യമാണ്. ഫോൺ; 9387735697. ഇ-മെയിൽ; keralaponics@gmail.com.
അപ്പൊ ഇതു നിരോധിച്ചിട്ടില്ല. അല്ലേ
ReplyDelete