Thursday, 11 August 2016

Giant Granadilla (ആകാശ വെള്ളരി)





“ആകാശ വെള്ളരി-ജീവിത ശൈലീരോഗങ്ങൾക്കെതിരെയുള്ളൊരു വജ്രായുധം

  പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിൽപ്പെട്ടൊരു അപൂർവ വളളിവർഗ്ഗ വിളയാണ് ആകാശവെള്ളരി(Giant Granadilla).   രണ്ടു കിലോഗ്രാമോളം തൂക്കം വരുന്ന ധാരാളം കായ്കൾ പിടിക്കുന്ന ആകാശ വെള്ളരിയുടെ ആയുസ്സ് 200 വർഷം വരെ യാണ്. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കൾ പിടിക്കുമെങ്കിലും വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ കായ്കളുണ്ടാകുന്നത്. 

ഇളം പ്രായത്തിൽ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാൽ പഴമായും ഉപയോഗിക്കാവുന്ന ആകാശ വെള്ളരി ജീവിത ശൈലീരോഗങ്ങൾക്ക് കൈകണ്ട ഔഷധം കൂടിയാണ്. വെള്ളരിയെന്നാണ് പേരെങ്കിലും പാഷൻ ഫ്രൂട്ടിന്റെ രുചിയിൽ മാധുര്യമേറുന്നയീ പഴങ്ങൾ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം,ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാൽ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്‌മ, ഉദരരോഗങ്ങൾ തുടങ്ങിയ രോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്.
വിത്തുപയോഗിച്ചും തണ്ടുകൾ മുറിച്ചു നട്ടുമാണ് വംശവർദ്ധനവ് നടത്തുന്നത്. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകൾ മൂന്ന് വർഷം കൊണ്ടും തണ്ടുകൾ നട്ടുപിടിപ്പിച്ചാൽ ഒരു വർഷം കൊണ്ടും പൂവിട്ട് കായ്കൾ പിടിക്കാൻ തുടങ്ങും.

ഒരു സുസ്ഥിര പച്ചക്കറിയായും ഔഷധഗുണ സമ്പുഷ്ടമായൊരു പഴമായും പേരെടുത്തിട്ടുള്ള ആകാശ വെള്ളരി കൂടി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടായിരിക്കും.

ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com


2 comments:

  1. പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനായ ആകാശ വെള്ളരി സുസ്ഥിര പച്ചക്കക്കറിയായും ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ളൊരു മധുര ഫലമായും അറിയപ്പെടുന്ന വള്ളിവർഗ്ഗ വിളയാണ്. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം,ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാൽ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയ രോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്. 200 വർഷം വരെ ആയുസ്സുള്ളയീ അപൂർവ്വ വിള അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല മുതൽക്കൂട്ടുമായിരിക്കും. ആകാശവെള്ളരിയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന കേരളാപോണിക്സ് ബ്ലോഗ് പോസ്റ്റ് വായിക്കാം.

    ReplyDelete
  2. What should I do to get seeds of Giant Grandilla,?

    ReplyDelete