Saturday 24 September 2016

Pangasius(ആസാം വാള)





“ആസാം വാള - മത്സ്യക്കൃഷിയി ലെ ഭാഗ്യ നക്ഷത്രം”

കേരളത്തിലെ മത്സ്യക്കൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട പുതുതലമുറ വളർത്തുമത്സ്യങ്ങളിൽ പ്രധാനിയാണ് ആസാം വാള. മലേഷ്യൻ വാളയെന്നും അറിയപ്പെടുന്ന ആസാം വാളയുടെ ശാസ്ത്രീയ നാമം Pangasius hypophthalmus എന്നാണ്. ആഗോളതലത്തിൽ ഭഷ്യാവശ്യത്തിനായി വളർത്തപ്പെടുന്ന മത്സ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് മലേഷ്യൻ വാള തന്നെയാണ്. ചെറിയ ടാങ്കുകളിൽപ്പോലും നല്ല വളർച്ചാ നിരക്ക് കാണിക്കുന്ന ആസാം വാള രുചിയിലും കേമനാണ്.  

ആസാം വാള വ്യാപകമായി കൃഷിചെയ്യപ്പെടുന്ന രാജ്യങ്ങളാണ് തായ്ലാൻഡ്, നേപ്പാൾ പാക്കിസ്ഥാൻ,  ഇന്ത്യ, ബംഗ്ളാദേശ്, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, ഇൻഡോനേഷ്യ, കംബോഡിയ മുതലായവ. വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിലും ജനങ്ങളുടെ ഇഷ്ടമത്സ്യയിനമായിത് മാറിക്കഴിഞ്ഞു.

ആന്ധ്രായുടെയും ബംഗാളിന്റെയും ചുവടുപിടിച്ചു കേരളത്തിലെയും മത്സ്യകർഷകർ ആസാംവാള കൃഷിയിലേക്കു മാറാൻ തുടങ്ങിയിട്ടുണ്ട്. മറ്റു മത്സ്യങ്ങളോടൊപ്പവും കൂടുകളിലും വളർത്താൻ യോജിച്ച ആസാം വാളയുടെ മറ്റു സവിശേഷതകൾ അന്തരീക്ഷ വായൂ ശ്വസിക്കുന്നതിനുള്ള കഴിവ്, ജലത്തിന്റെ താപനിലയിലും ഗുണനിലവാരത്തിലുമുള്ള ചെറിയ മാറ്റങ്ങളെ അതിജീവിക്കുവാനുള്ള കഴിവ്, ഓരുവെള്ളത്തിലും വളർത്താം എന്നിവയൊക്കെയാണ്. സാധാരണ 8 മുതൽ 10 മാസം വരെയാണിവയെ വളർത്താറ്.   കാലയളവിനുള്ളിൽ 2 കിലോഗ്രാം വരെ തൂക്കം വയ്ക്കാറുണ്ട്. 
  
അടുക്കളയിലെ ഭക്ഷണാവശിഷ്ടങ്ങൾ സഹിതം എല്ലാത്തരം തീറ്റകളും തിന്നു പെട്ടെന്ന് വളരുന്ന ആസാം വാള വളരെ ആദായകരമായി കൃഷി ചെയ്യാവുന്നൊരു മത്സ്യയിനമാണെന്ന കാര്യത്തിൽ സംശയമില്ല.

ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക് )വിൽപ്പനയ്‌ക്ക്‌ ലഭ്യമാണ്. ഫോൺ;  9387735697. ഇ-മെയിൽ; keralaponics@gmail.com.


11 comments:

  1. കേരളത്തിലും വളരെ ആദായകരമായി കൃഷിചെയ്തുവരുന്നൊരു വിദേശയിനം വളർത്തുമത്സ്യമാണ് നമ്മുടെ ആറ്റുവാളയോട് വളരെ സാമ്യമുള്ള മലേഷ്യൻ വാളയെന്നും വിളിക്കുന്ന ആസാം വാള. ആഗോളതലത്തിൽ ഭക്ഷ്യാവശ്യത്തിനായി ഏറ്റവും കൂടുതൽ വളർത്തപ്പെടുന്ന മലേഷ്യൻ വാള കേരളീയരുടെയും ഇഷ്ടമത്സ്യയിനമായി മാറിക്കഴിഞ്ഞു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഈ മീൻ തന്നെയാണോ നമ്മൾ അക്വാറിയത്തിൽ വളർത്തുന്ന ഷാർക്‌

    ReplyDelete
    Replies
    1. ഈ മീൻ തന്നെയാണോ നമ്മൾ അക്വാറിയത്തിൽ വളർത്തുന്ന ഷാർക്‌ ? ??

      Delete
    2. njanum valarthunnu 250 gm aayi shark enna njan vilikkunne ithu puthiya arivanu

      Delete
  4. രണ്ടും ഒരേ മീൻ തന്നെയാണ്.

    ReplyDelete
  5. വാളയുടെ ബ്രീടിംഗ് എങ്ങനെയാണ്

    ReplyDelete
  6. ഇതിനു പാക്കറ്റ് ഫുഡ് നല്ലതാണോ???

    ReplyDelete
  7. Biofloc രീതിയില്‍ ഇതിനെ വളര്‍ത്താന്‍ പറ്റുമോ?

    ReplyDelete
  8. പടുതാ കുളത്തിൽ വളർത്തുന്ന ആസാം വാളയുടെ കുഞ്ഞുങ്ങൾ ചാകുന്നു ഇതിന് എന്ത് ചെയ്യണം

    ReplyDelete