Tuesday 20 September 2016

പേപ്പിറസ് ചെടി (Papyrus plant)





“ഉദ്യാനക്കുളങ്ങളിലെ അലങ്കാരസസ്യമായ പേപ്പിറസ് ഒന്നാംതരം ജലശുദ്ധീകരണിയും” 

പേപ്പർ ചെടിയെന്നും അറിയപ്പെടുന്ന പേപ്പിറസ് ചെടിയുടെ ശാസ്ത്രീയ നാമം Cyperus papyrus എന്നാണ്. ആദിമകാല ഈജിപ്തുകാർ എഴുതാനുപയോഗിച്ചിരുന്ന മാധ്യമമാണ് പേപ്പിറസ്. ത്വരിത വളർച്ചയുള്ള ജലസസ്യമായ പേപ്പിറസ് ചെടിയുടെ തണ്ടുകൾ ചെറിയ ചീളുകളാക്കി ഒട്ടിച്ചുചേർത്ത് പേപ്പർ പോലെ താളുകളാക്കിയാണ് എഴുതാനായി ഉപയോഗിച്ചിരുന്നത്. പേപ്പർ എന്ന പേരിന്റെ ഉത്ഭവം തന്നെ പേപ്പിറസിൽ നിന്നുമാണ്. കൂടാതെ മലിനജലം ശുദ്ധീകരിക്കാനുള്ള പേപ്പിറസ് ചെടിയുടെ കഴിവ് ലോകമെമ്പാടും പ്രയോജനപ്പെടുത്തിവരുന്നു. 


മഡഗാസ്കറിൽ ഉത്ഭവിച്ച പേപ്പിറസ് ചെടി അംബ്രല്ലാപ്ലാന്റ്, ബുൾറഷ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉദ്യാനക്കുളങ്ങളിലെ ഒന്നാംതരം അലങ്കാരസസ്യമായി ലോകമെങ്ങും കണക്കാക്കപ്പെടുന്ന പേപ്പിറസ് ചെടി നമ്മുടെ നാട്ടിലും നല്ല രീതിയിൽ വളരുന്നതാണ്. വിത്തിൽ നിന്നോ ചുവട് വിഭജിച്ചോ പുതിയ തൈകളുണ്ടാക്കാം. പ്രകൃതിസൗഹൃദ ജല ശുദ്ധീകരണത്തിന് പ്രയോജനപ്പെടുത്താവുന്ന ഏറ്റവും പ്രധാനപ്പെട്ടൊരു ജലസസ്യമാണിത്. 
 
ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. അലങ്കാരസസ്യമായി ലോകമെങ്ങും വളർത്തപ്പെടു ന്നൊരു ജലസസ്യമാണ് പേപ്പിറസ്. പുരാതന ഈജിപ്റ്റുകാർ എഴുതാൻ പേപ്പർ പോലെയുള്ള താളുകളുണ്ടാക്കാനുപയോഗിച്ചിരുന്നതാണീ ചെടി. പേപ്പിറസിൽ നിന്നുമാണ് പേപ്പർ എന്ന പേരുതന്നെയുണ്ടായായത്. നല്ലൊരു പ്രകൃതി ദത്ത മലിനജല ശുദ്ധീകരണി കൂടിയാണ് പേപ്പിറസ്. പേപ്പർ ചെടിയെന്നും അറിയപ്പെടുന്ന പേപ്പിറസിനെ പരിചയപ്പെടുത്തുകയാണിവിടെ.

    ReplyDelete