"തുപ്പലംപൊട്ടി
അഥവാ വേലിപ്പടക്കം; ഔഷധഗുണ സമ്പന്നമായൊരു പോക്ഷകച്ചീര"
ലോകമെങ്ങും കാണപ്പെടുന്നൊരു ചെറു സസ്യമാണ് ചൈനീസ് വയലറ്റ് എന്നറിയപ്പെടുന്ന തുപ്പലംപൊട്ടി. ഒരു മീറ്ററോളം നീളത്തിൽ പടർന്നു വളരുന്ന തുപ്പലംപൊട്ടിയുടെ ശാസ്ത്രീയനാമം Asystasia gangetica എന്നാണ്. ഇതിന്റെ ഉണങ്ങിയ കായ്കൾ
വെള്ളം നനഞ്ഞാൽ വലിയ
ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതിനാൽ
കുട്ടികൾ വേലിപ്പടക്കമെന്ന
പേരിൽ പൊട്ടിച്ചു കളിക്കാനുപയോഗിക്കു മായിരുന്നു.
പോക്ഷക സമൃദ്ധമായ നല്ലൊരു കറിയിലയാണ് തുപ്പലംപൊട്ടി. മുകുളങ്ങളും
തളിരിലകളും നുള്ളിയെടുത്താണ് കറികൾക്ക് ഉപയോഗിക്കുന്നത്.
തുപ്പലംപൊട്ടിയിലകൾ ആസ്ത്മയ്ക്കുള്ള നല്ല മരുന്നാണ്.
മിക്കരാജ്യങ്ങളിലും സമൂലം നാട്ടുമരുന്നായി ഉപയോഗിച്ചു വരുന്ന തുപ്പലംപൊട്ടിയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻസ്,
ആൽക്കലോയിഡ്സ്, ടാനിൻസ്,
സ്റ്റീറോയിഡൽ സാപ്പോണിൻസ്, ഫ്ളേവനോയിഡ്സ് എന്നിവയ്ക്ക് പുറമെ മറ്റനേകം ഉപകാരപ്രദമായ സംയുക്തങ്ങളൂം
അടങ്ങിയിട്ടുള്ളതായി പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. ശ്വാസകോശത്തിലെയും തൊണ്ടയിലെയും അസുഖങ്ങൾ, പനിയോടനുബന്ധിച്ചുള്ള ശരീരം വേദന, വയറുവേദന,
എപ്പിലപ്സി മുതലായ രോഗങ്ങളുടെ ചികിത്സയ്ക്കും വേലിപ്പടക്കത്തിനെ ഉപയോഗ
പ്പെടുത്തുന്നുണ്ട്.
ചായ മൻസ, ചീരച്ചേമ്പ്, രംഭ എന്നിവയുടെ തൈകളും
പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;
9387735697. ഇ-മെയിൽ; keralaponics@gmail.com.
No comments:
Post a Comment