Thursday, 20 April 2017

Terrarium India (ടെറേറിയം ഇന്ത്യ)





" കേരളത്തിൽ ടെറേറിയം പ്രചരിപ്പിക്കുന്നതിൽ കാര്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന  ആദ്യകാല ടെറേറിയം സംരംഭകരാണ് ടെറേറിയം ഇന്ത്യ"

ടെറേറിയത്തിനെപ്പറ്റി കേട്ടിട്ടില്ലാത്തവരു ണ്ടാകുമെന്ന് തോന്നുന്നില്ല. വീട്ടിനുള്ളിലെവിടെയും സ്ഥാപിക്കാവുന്ന ചില്ലുകൂട്ടിലൊരുക്കിയിട്ടുള്ള മനോഹരമായ പൂന്തോട്ടമാണ് ടെറേറിയമെന്ന് പറയാം. അഴകാർന്ന ആരാമ മായ ടെറേറിയം അതിലുപയോഗിക്കുന്ന അകത്തളസസ്യങ്ങളുടെ  പ്രവർത്തന ഫലമായി വീട്ടിനുള്ളിലുണ്ടാകാവുന്ന വിഷവാതകങ്ങളുടെയും ചൂടിന്റെയും തോത് കുറയ്ക്കുവാനും അന്തരീക്ഷത്തിലെ ആർദ്രത വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.  വളരെ പരിമിതമായ തോതിലുള്ള ജല ഉപയോഗവും നാമമാത്രമായ പരിചരണവും മതിയാകുമെന്നുള്ള ടെറേറിയത്തിന്റെ മാത്രം പ്രത്യേകതയാണിത്  സ്വന്തമാക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.


മത്സ്യം വളർത്താൻ അക്വേറിയം ഉപയോഗിക്കുന്നത് പോലെ ചെടികൾക്ക്വളരാൻ അനുകൂലമായ സാഹചര്യം ടെറേറിയത്തിൽ ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. സൂക്ഷ്മം, ചെറുത്, വലുത് എന്നീ ഇനങ്ങളിലും മുഴുവനും അടഞ്ഞത്, മുഴുവനും അടയാത്തത്, തുറന്നത് എന്നീ തരങ്ങളിലുമായി ഏത് ആകൃതിയിലും വലിപ്പത്തിലുമുള്ള പാത്രങ്ങളിൽ ടെറേറിയം തയ്യാറാക്കാം. പാത്രത്തിനു യോജിച്ച ചെടികൾ തിരഞ്ഞെടുക്കുലാണ് ടെറേറിയത്തിന്റെ വിജയത്തിനാധാരം.  


ടെറേറിയം നിർമ്മാണത്തിനും വിതരണത്തിനുമായി 2010-മുതൽ തിരുവനന്തപുരത്തെ പേരൂർക്കടയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ 'ടെറേറിയം ഇന്ത്യ' വർഷാരംഭത്തിൽ അവതരിപ്പിച്ച സുഗന്ധ ടെറേറിയം(Scented terrarium) ഒരു വൻവിജയമായിരിക്കുകയാണ്. ടെറേറിയത്തിൽ പ്രത്യേകതരം ചെടികളുപയോഗിച്ചു വീട്ടിനുള്ളിൽ പ്രകൃതിദത്ത സുഗന്ധം തങ്ങി നിൽക്കുവാനും കൊതുകുകളെ അകറ്റി നിർത്തുവാനും സഹായിക്കുന്നതാണ് സുഗന്ധ ടെറേറിയം. എല്ലാത്തരത്തിലുമുള്ള വിവേറിയം, പാലുഡേറിയം, ടെറേറിയം എന്നിവ ആവശ്യാനുസരണം സെറ്റു ചെയ്തു കൊടുക്കുന്നത് ടെറേറിയം ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്.
(Terrarium India, phone; 9387735697)


എല്ലാത്തരം ടെറേറിയങ്ങളും  ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സി ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.


1 comment:

  1. ചില്ലുകൂട്ടിലെ പൂന്തോട്ടമായ ടെറേറിയത്തെയും കേരളത്തിലതിന്റെ നിർമ്മാണം, വിതരണം, പ്രചരണം എന്നിവയിലേർപ്പെട്ടിരിക്കുന്ന പ്രധാന സ്ഥാപനമായ ടെറേറിയം ഇന്ത്യയെയും പരിചയപ്പെടുത്തുകയാണ് കേരളപോണിക്സ്. വൈവിധ്യവും ആരെയും ആകർഷിക്കുന്ന ഭംഗിക്കും പുറമേ ഏറ്റവും കുറഞ്ഞ ജലസേചനവും നാമമാത്രമായ പരിചരണവും മാത്രം മതിയാകുമെന്നുള്ള പ്രത്യേകതയുമാണ് വീട്ടിനുള്ളിലെ അലങ്കാരത്തിന് ടെറേറിയം ഒരവശ്യയിനമായി മാറാൻ കാരണം. ഈ വർഷം ടെറേറിയം ഇന്ത്യ അവതരിപ്പിച്ച സുഗന്ധ ടെറേറിയം(Scented terrarium) വലിയ പ്രതീക്ഷകൾ നൽകുന്നൊരിനമാണ്.

    ReplyDelete