"അകത്തള അലങ്കാര സംവിധാനങ്ങളിൽ പ്രധാനപ്പെട്ടൊരു ജൈവ ഇനമായ ടെറേറിയത്തിന് തിരുവനന്തപുരത്തും ആവശ്യക്കാരേറുന്നു."
ജീവസ്സുറ്റ ഗൃഹാലങ്കാര സംവിധാനമായ ടെറേറിയമെന്ന ചില്ലുകൂട്ടിനുള്ളിലെ കുഞ്ഞൻ ഉദ്യാനത്തെ പരിചയപ്പെടാം. പ്രകൃതി സൗഹൃദമായ ടെറേറിയം വീട്ടിനകം അക്ഷരാർത്ഥത്തിൽ പച്ചപുതപ്പിക്കുന്നു. ചെറുതെങ്കിലും മനോഹരമായൊരു ഉദ്യാനം സ്ഥാപിച്ചു പരിപാലിക്കുന്നതിന് സ്ഥലപരിമിതിയും ചിലവും വലിയ പ്രശ്നമല്ലാത്തതിനാലാണ്
കുടിൽ മുതൽ കൊട്ടാരം വരെ ടെറേറിയത്തിന് സ്വീകാര്യതയേറിക്കൊണ്ടിരിക്കുന്നത്.
ഫേൺസ്(പന്നൽച്ചെടികൾ)ഉപയോഗിച്ച് നിർമ്മിക്കുന്നതും ഇടതൂർന്നു വളരുന്ന മഴക്കാടുകളെ അനുസ്മരിപ്പിക്കുന്നതുമാണ് ഫേൺസ് ടെറേറിയം. വ്യക്തിഗതമായ ഇഷ്ടാനിഷ്ടങ്ങൾക്കും ഭാവനയ്ക്കുമനുസരിച്ചു ഏതുതരത്തിലുള്ള ചില്ലുപാത്രങ്ങളും ചെടികളും തിരഞ്ഞെടുക്കാവുന്നത് കൊണ്ട് ഓരോ ടെറേറിയവും വ്യത്യസ്തത നിലനിർത്തുന്നു. ഒരിക്കൽ സ്ഥാപിച്ചു കഴിഞ്ഞാൽ വലിയ പരിചരണങ്ങളൊന്നും വേണ്ടാത്ത ചില്ലുകൂട്ടിലെ ഉദ്യാനങ്ങൾ വീട്ടിന് അലങ്കാരം മാത്രമല്ല മറിച്ചു ആരോഗ്യകരമായൊരന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ ചെറുതല്ലാത്തൊരു പങ്കു വഹിക്കുകയും ചെയ്യും.
മെട്രോ നഗരങ്ങളിൽ മാത്രം നല്ല പ്രചാരമുണ്ടായിരുന്ന ടെറേറിയത്തിന് തിരുവനന്തപുരത്തും ആവശ്യക്കാരേറി വരുന്നതായി ടെറേറിയം നിർമ്മാതാക്കളായ 'ടെറേറിയം ഇന്ത്യ' വ്യക്തമാക്കുന്നു. (ടെറേറിയത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്;
Terrarium India - 9387735697.)
എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും ചായ മൻസ, ചീരച്ചേമ്പ്, രംഭ എന്നിവയുടെ തൈകളും
പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;
9387735697. ഇ-മെയിൽ; keralaponics@gmail.com.
വീടിനകം ഹരിതാഭമാക്കുന്നതും ഫേൺസ് (പന്നൽ ച്ചെടികൾ) ഉപയോഗിച്ച് കണ്ണാടിപ്പാത്രങ്ങളിൽ നിർമ്മിക്കുന്നതുമായ കുഞ്ഞൻ ഉദ്യാനമായ ഫേൺസ് ടെറേറിയത്തെ പരിചയപ്പെടുത്തുന്ന കേരളപോണിക്സ് പോസ്റ്റ് പുതിയൊരനുഭവമായിരിക്കും.
ReplyDelete