Thursday, 22 June 2017

White Turmeric (കച്ചൂരം)






“മാങ്ങായിഞ്ചിയെന്നും വെളുത്ത മഞ്ഞളെന്നും അറിയപ്പെടുന്ന കച്ചൂരം മഞ്ഞൾ വർഗ്ഗത്തിൽപ്പെടുന്ന പോക്ഷക സമൃദ്ധവും ഔഷധഗുണ സമ്പന്നവുമായ സുഗന്ധ വ്യഞ്ജന വിളയാണ്”



കച്ചൂരമെന്ന പേര് അത്ര പരിചിതമല്ലെങ്കിലും മാങ്ങായിഞ്ചിയെന്ന് കേട്ടിട്ടില്ലാത്ത മലയാളികൾ ചുരുങ്ങും. മാങ്ങായിഞ്ചി എന്നറിയപ്പെടുന്ന കച്ചൂരത്തിന്റെ ശാസ്ത്രീയനാമം കുർക്കുമാ സെഡോറിയ (Curcuma zedoaria) എന്നാണ്. ഇംഗ്ളീഷിൽ വെളുത്ത മഞ്ഞൾ (White turmeric) എന്ന് വിളിക്കപ്പെടുന്ന കച്ചൂരം ഔഷധഗുണസമ്പന്നമായൊരു സുഗന്ധ വ്യഞ്ജനമാണ്.   മാങ്ങയുമായോ ഇഞ്ചിയുമായോ ബന്ധമൊന്നുമില്ലെങ്കിലും അവയുടെ മണവും രുചിയും  മാങ്ങയിഞ്ചിയിൽ ഒത്തുചേരുന്നു.  ഇലകൾക്ക് മഞ്ഞളിനോടും കിഴങ്ങിന് ഇഞ്ചിയോടുമാണിതിന് രൂപസാദൃശ്യം. ലോകമെങ്ങും കൃഷി ചെയ്യപ്പെടുന്ന കച്ചൂരത്തിന്റെ ജന്മദേശങ്ങൾ ഇന്ത്യയും ഇന്തോനേഷ്യയുമാണെന്നു കരുതപ്പെടുന്നു.
ഉപയോഗങ്ങൾ                                                                     
ഇറച്ചിയും മീനും ഉൾപ്പെടെയുള്ള കറികൾക്ക് രുചിയ്ക്കും മണത്തിനും മാങ്ങായിഞ്ചി ചേർക്കുന്നു.  അച്ചാർ, ചട്നി, കാന്ഡി, സോസ്, സലാഡ് എന്നിവയുണ്ടാക്കാനും ഉത്തമമാണിത്. സുഗന്ധ വ്യഞ്ജനമെന്നതിനു പുറമെ നല്ലൊരൗഷധി കൂടിയായ കച്ചൂരം രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തശുദ്ധീകരണത്തിനും ഉത്തമമാണ്. വില്ലൻ ചുമ, ആസ്ത്മ, ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും മാങ്ങായിഞ്ചി ഉപയോഗപ്പെടുത്തുന്നുണ്ട്. മാങ്ങായിഞ്ചിയിൽ നിന്നും കിട്ടുന്ന എണ്ണ,  സോപ്പും  മറ്റു സൗന്ദര്യ വർദ്ധക സാധനങ്ങളിലേയും  ചേരുവകളിലൊന്നാണ്.      
കൃഷിരീതികൾ
ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന മാങ്ങായിഞ്ചി കൃഷിക്ക് നല്ലനീർവാർച്ചയുള്ള മണ്ണാണുത്തമം. ഫെബ്രുവരി-മാർച്ച മാസങ്ങളിൽ നിലമൊരുക്കി വിത്തുകൾ നടാം. ഭാഗികമായ തണലിൽപ്പോലും നല്ല വിളവ് തരുന്നൊരു വിളയാണിത്. ഫെബ്രുവരി-മാർച്ച മാസങ്ങളിൽ നിലമൊരുക്കി വിത്തുകൾ നടാം. ഭാഗികമായ തണലിൽപ്പോലും നല്ല വിളവ് തരുന്നൊരു വിളയാണിത്.  രോഗ-കീട ബാധകൾ വളരെകുറവുള്ള വിളയായതിനാൽ ജൈവ നിയന്ത്രണ രീതികൾ ഫലപ്രദമാണ്. ഗ്രോ ബാഗിലും നന്നായി വളരുന്ന മാങ്ങായിഞ്ചി നമ്മുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ട് തന്നെയാണ്.

എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും  ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

2 comments:

  1. കറികൾക്ക് രുചിയും മണവും വർദ്ധിപ്പിക്കാൻ നമ്മൾ ചേർക്കുന്ന സുഗന്ധവിളയായ മാങ്ങായിഞ്ചി ഔഷധഗുണങ്ങളാൽ സമ്പന്നമാണെന്നും സൗന്ദര്യവർദ്ധക സാധനങ്ങളിലെ ചേരുവയാണെന്നും നമ്മിൽ എത്ര പേർക്കറിയാം? കച്ചൂരമെന്നും വെളുത്തമഞ്ഞളെന്നും കൂടി അറിയപ്പെടുന്ന മാങ്ങായിഞ്ചിയുടെ ഗുണങ്ങളെയും ഉപയോഗങ്ങളെയും കൃഷിരീതികളെയും വിശദീകരിക്കുന്നതാണീ കേരളപോണിക്സ് ബ്ലോഗ് പോസ്റ്റ്.

    ReplyDelete
  2. Bile separates dietary weight inside our program, in this manner an expansion in bile creation may be helpful in bodyweight misfortune. turmeric tea recipe

    ReplyDelete