Sunday, 6 August 2017

Guppy (ഗപ്പി)







"വിലകുറഞ്ഞതും വർണ്ണ ഭംഗിയുള്ളതുമായ അലങ്കാരമത്സ്യമായും കൊതുകു നശീകരണത്തിനായും മറ്റു് മത്സ്യങ്ങൾക്ക് ജീവനുള്ള തീറ്റയായും ഉപയോഗിച്ചിരുന്ന ഗപ്പിയെന്ന ചെറുമത്സ്യമിപ്പോൾ വളരെ വിലയേറിയ ഇനങ്ങളുമായി വിപണി പിടിച്ചടക്കുകയാണ്."

ശുദ്ധജലത്തിൽ വളരുന്ന ഗപ്പി ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്തൊരു അലങ്കാരമത്സ്യമാണ്. അക്വേറിയം സൂക്ഷിപ്പുകാരുടെ ഇഷ്ടമത്സ്യമായയീ ചെറുമത്സ്യം കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാൻ ലോകമെമ്പാടും ഉപയോഗിച്ച് വരുന്ന ഒന്നാണ്. നിഷ്പ്രയാസം വളർത്താമെന്നുള്ളതും ഏറ്റവും വിലകുറഞ്ഞ ഇനങ്ങൾ ലഭ്യമാണെന്നുള്ളതും അക്വേറിയം മത്സ്യം വളർത്തലുകാരുടെ തുടക്കം സാധാരണ ഗപ്പിയിൽ നിന്നാകും. ടാങ്കുകളിൽ നിക്ഷേപിച്ചാൽ ഒന്നുരണ്ടു മാസ്സങ്ങൾക്കകം പെറ്റുപെരുകി ടാങ്ക് നിറയുന്ന ഗപ്പികൾ വളർത്തുന്നവരുടെ കീശയും നിറയ്ക്കുമെന്നുറപ്പാണ്.

നീളമേറിയ വാലിലും ചിറകുകളിലും മഴവില്ലിനെ തോൽപ്പിക്കുന്ന രീതിയിൽ വർണ്ണങ്ങൾ വാരിവിതറിയിട്ടുള്ള ഗപ്പികൾ അഴകിന്റെ കാര്യത്തിൽ മറ്റ് അലങ്കാരമത്സ്യങ്ങൾക്കെല്ലാം വെല്ലുവിളിയുയർത്താൻ പോന്നതാണ്. ആൺമത്സ്യങ്ങളെ സാരീവാലനെന്നും പെൺമത്സ്യങ്ങളെ ഗപ്പിയെന്നുമുള്ള ഓമനപ്പേരുകളിലാണ് മത്സ്യപ്രേമികൾ ഇവയെ വിളിക്കാറുള്ളത്. പൊയ്സിലിയ മത്സ്യകുടുംബത്തിലെ ഏറ്റവും ചെറിയ അംഗമായ ഗപ്പികൾ കുഞ്ഞുങ്ങളെ പ്രസവിക്കുന്നയിനം മത്സ്യമാണ്. പെൺമത്സ്യത്തിന് ഏകദേശം 4-6cm നീളവും ആൺമത്സ്യത്തിനു 2.5-3.5cm നീളവുമുണ്ടാകും.  



വിദേശങ്ങളിൽ നിന്നുമുള്ള പുതിയ അക്വേറിയം മത്സ്യയിനങ്ങളുടെ തള്ളിക്കയറ്റത്തിൽ പ്രചാരമിത്തിരി കുറഞ്ഞിരുന്ന ഗപ്പിമത്സ്യങ്ങൾ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. ഏറ്റവും വില കുറഞ്ഞ മത്സ്യമെന്ന പേരുദോഷം മാറ്റിയെടുത്ത പുതിയ ഗപ്പിയിനങ്ങൾക്ക് ജോഡിക്കു രണ്ടായിരം രൂപ വരെ വിലയുണ്ട്. വിലയെത്ര കൂടിയിട്ടും ഗപ്പികൾക്ക് വിപണിയിലെ പ്രീയം വർദ്ധിച്ചുവരുന്നതായാണ് കാണുന്നത്. ജർമ്മൻ റെഡ്, ജർമ്മൻ യെല്ലോ, മോസ്‌കോ റെഡ്, മോസ്‌കോ ബ്ലൂ, ബിഗ് ഈയർ റെഡ്, ബിഗ് ഈയർ ബ്ളാക്ക്, പർപ്പിൾ ഹാഫ് മൂൺ, ചില്ലി ഗ്രീൻ മുതലായ ഉയർന്ന മൂല്യമുള്ള ഗപ്പിയിനങ്ങൾക്കാണ് വിപണിയിൽ മുന്തിയ പരിഗണന കിട്ടുന്നത്.    

ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള, അനാബസ് എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

3 comments:

  1. very good article. oimaa.in
    gidindia.in

    ReplyDelete
  2. So with this I will sign off now for the summer and return later www.beautysk.com

    ReplyDelete
  3. good job

    by seo services by omvishnu.com

    ReplyDelete