Friday, 11 August 2017

Duckweed (ഡക്ക് വീഡ്)





സാധാരണ ഡക്ക് വീഡ്  എന്നുമറിയപ്പെടുന്ന ലെംന മൈനർ എന്ന ചെറു പായൽ മത്സ്യം, കോഴി, താറാവ്, കന്നുകാലികൾ തുടങ്ങിയവയ്ക്കു തീറ്റയായും ജലശുദ്ധീകരണത്തിനും ജൈവ ഇന്ധനം, ജൈവവളം എന്നിവയുണ്ടാക്കാനും ഉപയോഗപ്പെടുത്താം.

നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്നതും വെറും പാഴ്വസ്തുവെന്നു മുദ്രകുത്തി നമ്മളവഗണിക്കുന്നതുമായൊരു പായൽ സസ്യത്തെയാണിന്നു പരിചയപ്പെടുത്തുന്നത്. അസോളയുടെ അപരനെന്ന് വി ശേഷിപ്പിക്കാവുന്ന യീ ശുദ്ധജല പായലിന ത്തിന്റെ പേര്  ലെംനാ മൈനർ  അഥവാ സാധാരണ ഡക്ക് വീഡ് എന്നാണ്. മുട്ടപ്പായൽ ഉൾപ്പെടുന്ന ഡക്ക് വീഡ് പായൽ കുടുംബത്തിലെ കുഞ്ഞൻ ഇനമാണ് വെള്ളത്തിൽ പൊങ്ങിക്കിടന്ന് വളരുന്ന ലെംന മൈനർ. ഓവൽ ആകൃതിയിലുള്ള ചെറിയ ഇലകൾക്ക് 1-8mm നീളവും 0.6-5mm വീതിയുമുണ്ടാകും. ജലത്തിനടിയിലേക്ക് തൂങ്ങിക്കിടക്കു 1-2mm വരെ നീളമുള്ള ഒറ്റ വേര് മാത്രമുള്ളയീ സസ്യം വിഭജിക്കപ്പെട്ടാണ് പ്രധാനമായും വംശവർദ്ധന നടക്കുന്നത്. നമ്മുടെ കുളങ്ങളിലും തോടുകളിലും മാത്രമല്ല ശുദ്ധജലം  കെട്ടി നിൽക്കുന്നിടത്തെല്ലാം കാണപ്പെടുന്ന സാധാരണ ഡക്ക് വീഡ് പക്ഷികളെ വാഹകരാക്കിയാണ് എല്ലായിടത്തും എത്തിപ്പെടുന്നത്. 

ഉപയോഗങ്ങൾ

കോഴികൾ, താറാവുകൾ, കന്നുകാലികൾ, മത്സ്യങ്ങൾ എന്നിവയ്ക്കുതീറ്റയായും വിഷമായിമാറുന്ന വെള്ളത്തിൽ ലയിച്ചുചേർന്ന ലോഹങ്ങൾ വലിച്ചെടുത്ത് ജലം ശുദ്ധീകരിക്കാനും ഡക്ക് വീഡ് ഉപയോപ്പെടുത്താം. വളരെ ലളിതമായ സങ്കേതങ്ങളുപയോഗിച്ചു ലെംന മൈനറിൽ നിന്നും ജൈവ ഇന്ധനം വേർതിരിച്ചെടുക്കാനും കഴിയും. മത്സ്യം വളർത്തുന്ന ടാങ്കിൽ നിയന്ത്രിത തോതിൽ ഡക്ക് വീഡ് ഇട്ടുകൊടുത്താൽ മീനിന് തീറ്റയാകുമെന്നതിനപ്പുറം ടാങ്കിലെ ഊഷ്മാവ്, ആൽഗെ വളർച്ച എന്നിവ നിയന്ത്രിക്കുന്നതിനും ഒരു പരിധിവരെ ജലം ശുദ്ധീകരിക്കുന്നതിനും സഹായിക്കും. ചെടികൾക്ക് പുതയിടുന്നതിനും ജൈവവളമായുമിതിനെ പ്രയോജനപ്പെടുത്താം.

ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള, അനാബസ് എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

No comments:

Post a Comment