“പേരയിലച്ചായ;
ചിലവില്ലാതെ വീട്ടിൽത്തന്നെ നിർമ്മിച്ചുപയോഗിക്കാവുന്ന ഔഷധക്കലവറയായ ആരോഗ്യ പാനീയം”
Thursday, 21 June 2018
Guava leaf tea (പേരയിലച്ചായ)
Wednesday, 20 June 2018
Mayan Spinach (മായൻചീര)
"മായൻചീര
അഥവാ ചായമൻസ; ഭാവിയിലെ സൂപ്പർ ഫുഡും അതിശയകരമായ രോഗനിവാരണ ശേഷിയുള്ളൊരു ഔഷധവും"
വിദേശത്തു നിന്നുമെത്തി മലയാളിയുടെ മനം കവരുകയും വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് നമ്മുടെ അടുക്കളത്തോട്ടങ്ങളിലെല്ലാം സ്ഥാനം പിടിക്കുകയും ചെയ്ത നിത്യഹരിത കറിയിലയിനമാണ് ചായ മൻസയെന്ന മായൻ ചീര.
2014-ൽ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ആദ്യമായി ചായ മൻസയെന്ന പേര് കേരളത്തിന് പരിചയപ്പെടുത്താൻ
കഴിഞ്ഞ കേരളപോണിക്സിന് അഭിമാനിക്കാൻ വക നൽകുന്നതായി പൊടുന്നനെ ഈ ചീരയ്ക്ക് കിട്ടിയ
വിപുലമായ പ്രചാരം. കേരളപോണിക്സിന്റെ വളർച്ചയുടെ വേഗം കൂടി കൂട്ടിയ മായൻചീരയുടെ ഇപ്പോഴത്തെ
സ്വീകാര്യത നേടിയെടുക്കുന്നതിൽ ഫേസ്ബുക്ക് കാർഷിക കൂട്ടായ്മകളും പത്രമാധ്യമങ്ങളും
വഹിച്ച പങ്കും ചെറുതായിക്കാണാൻ പറ്റില്ല.
മെക്സിക്കോയിലെ മായൻ വർഗ്ഗക്കാരുടെ ക്ഷേതങ്ങളിൽ മാത്രം കാണപ്പെട്ടിരുന്നതും പ്രസ്തുത വിഭാഗക്കാരുടെ ഔഷധത്തിലെയും ആഹാരത്തിലെയും പ്രധാന ഘടകവുമായിരുന്നു മരച്ചീരയെന്നും ചായ മൻസായെന്നും കൂടി അറിയപ്പെടുന്ന മായൻ ചീര. ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും എത്തിയിട്ടുണ്ടെങ്കിലും മായന്മാരുടെയീ അത്ഭുത ചീരയെക്കുറിച്ചു കാര്യമായ അറിവുള്ളവർ മദ്ധ്യ-വടക്കേ അമേരിക്കകൾക്കു പുറത്ത് കുറവായാണ് കാണുന്നത്.
100
ഗ്രാം മായൻചീരയിലെ പോക്ഷക നില.
1. പ്രോട്ടീൻ
6.2-7 4g
2. കാത്സ്യം
200-330 mg
3. പൊട്ടാസ്യം 217.2 mg
4. ഇരുമ്പ്
9.3-11.4 mg
5. വിറ്റാമിൻ
A 1357 IU
6. വിറ്റാമിൻ
C 165-2005 IU
മായൻചീര കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ.
1. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കും.
2. ദഹനത്തെ സഹായിക്കുന്നു.
3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.
4. വെരികോസ് വെയിൻ എന്ന രോഗത്തെ തടയുന്നു.
5. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.
6. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
7. ചുമയെ തടയുന്നു.
8. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ
വളർച്ചയെ സഹായിക്കുന്നു.
9. ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ
സഹായിക്കും 10. വിളർച്ച തടയുന്നു.
11. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും
വർദ്ധിപ്പിക്കും.
12. വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു.
13. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം ഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
14. കിഡ്നി സ്റ്റോണ് ചികിത്സക്ക് ഫലപ്രദം
15. മൂലക്കുരു നിയന്ത്രിക്കുന്നു.
!6. മുഖക്കുരുക്കളെ തടയുന്നു.
നിത്യഹരിത ഇലവിളയായ മായൻചീരയ്ക്കിവിടെ
ഇത്രയും നല്ല പരിഗണന ലഭിച്ച
തിന് പ്രധാന കാരണങ്ങൾ സാധാരണ ചീരവർഗ്ഗങ്ങളുടെ മൂന്നിരട്ടിയോളം പോക്ഷക-ഔഷധ ഗുണങ്ങളുണ്ടെന്നുള്ളതും കേരളത്തിലെ കാലാവസ്ഥയിൽ വളരെ നല്ല വളർച്ച
കാണിക്കുമെന്നതും ഒരിക്കൽ നട്ടുപിടിപ്പിച്ചാൽ കാലങ്ങളോളം വിളവെടുക്കാമെന്നുള്ളതുമാണ്.
സൂപ്പർ ഫുഡെന്നതിലുപരി മുന്തിയ ഔഷധ
ഗുണങ്ങളുമുള്ള
അത്ഭുത മരച്ചീരയായ മായൻ
ചീരയെ സ്വന്തം തോട്ടത്തിലെത്തിക്കുവാനീ കുറിപ്പൊരു നിമിത്തമാകുമെന്നു പ്രതീക്ഷിക്കട്ടെ.
ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. ഫോൺ;
9387735697 ഇ-മെയിൽ;
keralaponics@gmail.com
Subscribe to:
Posts (Atom)