“കൊക്കെഡാമ;
കേരളത്തിന് യോജിച്ചൊരു പുരാതന ജപ്പാൻ ചെടിവളർത്തൽ കല.”
ലോകമെങ്ങും നല്ല പ്രചാരവും
വലിയ സ്വീകാര്യതയുമുള്ള ഒന്നാണ്
ജപ്പാനിലെ പുരാതന ചെടിവളർത്തൽ കലയായ കൊക്കെഡാമ. കൊക്കെഡാമയെന്ന ജാപ്പനീസ് വാക്കിനർത്ഥം മോസ് ബാളെന്നാണ്. മോസ് ബാൾ ഗാർഡനെന്നും സ്ട്രിങ് ഗാർഡനെന്നും പാവങ്ങളുടെ ബൊൺസായി എന്നും കൊക്കെഡാമ അറിയപ്പെടുന്നു. കേരളത്തിലീ
കലക്കുള്ള വലിയ സാധ്യതകൾ മുന്നിൽക്കണ്ട് കൊക്കെഡാമ നിർമ്മാണവും പ്രചരണവും ഏറ്റെടുത്തിട്ടുള്ള
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരളപോണിക്സിന് വളരെ നല്ല പ്രോത്സാഹനമാണ്
എല്ലാ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിക്കുന്നത്.
കൊക്കെഡാമ
നിർമ്മാണം.
ബാൾ രൂപത്തിലാക്കിയ നടീൽ മിശ്രിതത്തിൽ ചെടികൾ നടുകയും പുല്ലോ പായലോ
ഉപയോഗിച്ച് അതിനൊരാവരണം തീർത്ത് ആകൃതി നഷ്ടപ്പെടാതെ നൂലോ, ചരടോ, നാടകളോ ഉപയോഗിച്ചു വരിഞ്ഞു മുറുക്കി
കെട്ടിത്തൂക്കിയിട്ട് വളർത്തുന്നതാണ് കൊക്കെഡാമ രീതി. കെട്ടിത്തൂക്കുന്നതിനു പകരം അനുയോജ്യമായ
പാത്രങ്ങളിൽ സ്ഥാപിച്ച കൊക്കെഡാമകൾ അകത്തളമലങ്കരിക്കാൻ ഉപയോഗിക്കാം. ഇലച്ചെടികൾ,
ഓർക്കിഡ്, ആന്തൂറിയം ഉൾപ്പെടെയുള്ള പൂച്ചെടികൾ, സക്കലന്റുകൾ, ഫലവർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങി ഒട്ടുമിക്ക സസ്യങ്ങളും കൊക്കെഡാമ രീതിയിൽ
വളർത്താവുന്നതാണ്.
കൊക്കെഡാമ
പരിചരണം.
പതിവായുള്ള നനയൊഴികെ വലിയ പരിചരണമൊന്നും കൊക്കെഡാമയ്ക്ക് ആവശ്യമില്ല.
ചെടികളുടെ ഇനമനുസരിച്ചു നനയുടെ തോതും രീതിയും വ്യത്യാസപ്പെടുത്തേണ്ടിവരും. ആഴ്ചയിലൊരിക്കൽ പാത്രത്തിലെടുത്ത വെള്ളത്തിൽ മോസ്ബോൾ മുഴുവനായി പത്തു മിനിട്ട് മുക്കിവച്ചിട്ടെടുത്താൽ നന കഴിയും.
ചെടികൾക്ക് വളർച്ച കുറവായിക്കാണുന്നെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ രണ്ടു ഗ്രാം 19 :19 :19 (NPK) മി ക്സ്ച്ചർ
ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കാം. ഭാഗികമായ പ്രകാശം കിട്ടുന്ന വീടിനകത്തും വരാന്തയിലും ജനലിനരികിലും കാർ ഷെഡ്‌ഡിലുമൊക്കെ കൊക്കെഡാമ സ്ഥാപിക്കാം. കൊക്കെഡാമകൾ
പുറത്ത് സ്ഥാപിക്കുമ്പോൾ സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത രീതിയിൽ വയ്ക്കാൻ ശ്രദ്ധിക്കണം.
നല്ല വിപണി
സാധ്യതയും
വീട്ടിനകവും പുറവും അലങ്കരിക്കാനുത്തമമാണെന്നതും വളരെക്കാലം നിലനിൽക്കുമെന്നതും
നിർമ്മാണച്ചിലവുകുറവുള്ളതുമായ കൊക്കെഡാമകൾക്ക്
കേരളത്തിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഗൃഹാലങ്കാര സാമഗ്രികളുടെ വിപണിയിൽ
നല്ലൊരു സ്ഥാനം നേടാൻ കഴിയുമെന്ന കാര്യത്തിൽ
സംശയമില്ല.
കൊക്കെഡാമ, ടെറേറിയം എന്നിവ ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്നതിന് പുറമെ ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;
9387735697 ഇ-മെയിൽ;
keralaponics@gmail.com
ലോകമെങ്ങും സ്വീകാര്യതയും പ്രചാരവുമുള്ള കൊക്കെഡാമയെന്ന ജാപ്പനീസ് ഗാർഡനിങ് രീതി എന്താണെന്നും അതിന്റെ നിർമ്മാണവും പരിചരണവും എങ്ങനെയാണെന്നും പരിശോധിക്കുകയാണിവിടെ. പാവങ്ങളുടെ ബോൺസായിയെന്നറിയപ്പെടുന്നയീ സസ്യകലക്ക് ബോൺസായിയോട് വളരെയധികം സാമ്യമുണ്ട്. കേരളത്തിന് യോജിച്ചൊരു ചെടിവളർത്തൽ രീതിയാണിത്. നമ്മുടെ ഏതാണ്ടെല്ലാ സസ്യങ്ങളും കൊക്കെഡാമ ചെയ്യാവുന്നതാണ്.
ReplyDelete