ജാപ്പനീസ് ഉദ്യാനകലയായ കൊക്കെഡാമയ്ക്ക് കേരളത്തിലും പ്രചാരം വർദ്ധിച്ചു കൊണ്ടിരിക്കുകയാണല്ലോ. മാജിക് ബാളെന്നും ചെറിയൊരു പച്ചത്തുരുത്തെന്നുമൊക്കെ
വിശേഷിപ്പിക്കാവുന്ന കൊക്കെഡാമ
ഒന്നിലധികം തൂക്കിയിട്ടാലതിനെയാണ് സ്ട്രിംഗ് ഗാർഡനെന്നു വിളിക്കുന്നത്. കുറെ കൊക്കെഡാമകൾ
സ്വന്തമാക്കിയതു കൊണ്ട് മാത്രം കാര്യമില്ല, നമ്മളുദ്ദേശിക്കുന്ന തരത്തിലത് നിലനിൽക്കണമെങ്കിൽ
നിർമ്മാണത്തിലും പരിപാലനത്തിലും നമ്മുടെ പ്രത്യേക
ശ്രദ്ധയാവശ്യമാണ്. നിങ്ങളുടെ കൊക്കെഡാമക്ക് ആരോഗ്യവും ദീർഘായുസ്സും ലഭിക്കാൻ ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങളാണിവിടെ
ചർച്ചചെയ്യപ്പെടുന്നത്.
കൊക്കെഡാമ
പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട 5 പ്രധാന
കാര്യങ്ങൾ
1 . ശരിയായ
ചെടിയും യോജിച്ച മിശ്രിതവും തിരഞ്ഞെടുക്കുക.
ചെടികൾ തിരഞ്ഞെക്കുന്നത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണെങ്കിലും തുടക്കത്തിൽ ഭാഗികമായ തണലിൽ നല്ല വളർച്ച കാണിക്കുന്നതും ആരോഗ്യമുള്ളതും ചെറുതുമായ ചെടികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നടുന്ന ചെടിയുടെ ജലാവശ്യം പരിഗണിച്ചു വേണം നടീൽ മിശ്രിതം തയ്യാറാക്കുന്നത്.
2
. നന്നായി നനച്ച ശേഷം മാത്രം മോസ് ഉപയോഗിക്കുക.
പൊതിയുന്നതിന് മുമ്പ് ഉണങ്ങിയ മോസാണെങ്കിൽ വെള്ളത്തിൽ നല്ലതുപോലെ കുതിർത്തും പച്ചപുല്ലാണെങ്കിൽ വെള്ളം നനച്ചും ഉപയോഗിക്കണം.
3 . നല്ല
രീതിയിൽ ചുറ്റി വരിയുക.
ചെടി നട്ട മിശ്രിത ബാളിൽ മോസ് ശരിക്കും പറ്റിപ്പിടിക്കത്തക്ക രീതിയിൽ ചരട് മുറുക്കി വരിയണം. തൂക്കിയിടാനാണെങ്കിൽ അതിനുവേണ്ടി മൂന്നോ അതിലധികമോ ചരടുകൂടി ബന്ധിപ്പിക്കണം.
4 . നിർമ്മാണം
പൂർത്തിയായ കൊക്കെഡാമ വെള്ളത്തിൽ
മുക്കുക
നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ കൊക്കെഡാമ വായു കുമിളകൾ മുഴുവനും പോയിക്കഴിയുന്നതുവരെ വെള്ളത്തിൽ മുക്കി വയ്ക്കണം. എന്നിട്ടെടുത്തു വേണ്ട സ്ഥലത്തു സ്ഥാപിക്കാം
.
5 . കൃത്യമായ
ഇടവേളകളിൽ ജലസേചനം ഉറപ്പാക്കുക.
ചെടികളുടെ ജലാവശ്യം പരിഗണിച്ചാണ് കൊക്കെഡാമvയുടെ നനകൾ തമ്മിലുള്ള ഇടവേള തീരുമാനിക്കുന്നത്. ബക്കറ്റിലെടുത്ത വെള്ളത്തിൽ ചെടി മുകളിലായി വരത്തക്കവിധം പിടിച്ചു മോസ്ബാൾ മുഴുവനായി 15 മിനിട്ട് വരെ സമയം മുക്കി വയ്ക്കണം. എന്നിട്ടെടുത്ത് വെള്ളം തോരുന്നത് വരെ പുറത്ത് വച്ചിട്ട് യഥാസ്ഥാനത്തേക്ക് മാറ്റാം.
ഇതിനു പുറമെ കൂടുതൽ വെള്ളം ആവശ്യമുള്ള ചില ചെടികൾക്ക് ദിവസവും കുറേശ്ശെ വെള്ളം തളിച്ചു കൊടുക്കേണ്ടിയും വരും.
ഇവിടെ പരാമർശിച്ചിട്ടുള്ള ടിപ്സ് മുഖവിലക്കെടുത്ത് പ്രവർത്തിക്കുന്നവർക്ക് കൊക്കെഡാമ സംരക്ഷിക്കുന്നതിൽ പശ്ചാത്തപിക്കേണ്ടി വരില്ലെന്നുറപ്പാണ്.
കൊക്കെഡാമ, ടെറേറിയം എന്നിവ ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്നതിന് പുറമെ ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;
9387735697 ഇ-മെയിൽ;
keralaponics@gmail.com
ജാപ്പനീസ് ഉദ്യാനകലയായ കൊക്കെഡാമക്ക് കേരളത്തിലും നല്ല പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊക്കെഡാമ നിർമ്മാണത്തിലും പരിപാലനത്തിലും പ്രയോജനപ്പെടുന്നയീ ടിപ്സിന് പ്രസക്തിയേറെയാണ്. ചെറിയൊരു പച്ചത്തുരുത്തായ കൊക്കെഡാമയെന്ന മാജിക് ബാളിന്റെ സംരക്ഷണം സുഗമമാക്കാനീ ടിപ്സ് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ReplyDeleteസര്‍, മായന്‍ ചീരയുടെ വിത്ത് കിട്ടാന്‍ സാധിക്കുമോ ? കിട്ടിയാല്‍ വലിയ ഉപകാരം ആയിരിക്കും. വിലയും കൂടി സൂചിപ്പിക്കുക
Deleteഷിബക്ക് തോമസ് ഡാനീയല്‍ 9387077722