“അക്വാട്ടെറാപോണിക്സ്(Aqua-terraponics) രീതിയിൽ മത്സ്യകൃഷിക്കൊപ്പം താമരയും കൃഷി ചെയ്യുന്ന കേരളത്തിലെ ആദ്യ സംരംഭ മാണ് താമരപ്പാടം.”
കോവിഡ് മഹാമാരിക്കാലം കേരളത്തിലെ താമര കൃഷിയിൽ വലിയൊരു മുന്നേറ്റമുണ്ടാക്കിയ സമയം കൂടിയായിരുന്നു. സംസ്ഥാനത്തുടനീളം ധാരാളം ആൾക്കാർ താമര-ആമ്പൽ വളർത്തലിൽ താല്പര്യമെടുത്തു മുന്നിട്ടിറങ്ങിയതോടെ ഇത്തരം ജലസസ്യങ്ങളുടെ കൃഷിക്ക് ഇവിടെയും നല്ല പ്രാധാന്യം ലഭിച്ചു തുടങ്ങി. ഉപജീവനമാർഗ്ഗമായും ഹോബിയായും ഒരധികവരുമാന സ്രോതസ്സായിക്കണ്ടും വളരെയധികം പേരിപ്പോളീരംഗത്ത് പ്രവർത്തിക്കുന്നുണ്ട്.ഗൂഗിൾ പേ വഴി പണം കൈമാറാനുള്ള സൗകര്യവും ഇന്ത്യയിലെവിടേക്കും കൊറിയർ വഴി സസ്യങ്ങളയക്കാൻ കഴിയുമെന്നുള്ളതും ഇറക്കുമതി നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളും താമര-ആമ്പൽ കൃഷിയിവിടെയും പടർന്നു പന്തലിക്കാൻ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
ഹൈബ്രിഡ് താമരകളുടെയും ആമ്പലുകളുടെയും അതിവിപുലമായ ശേഖരവുമായി പ്രവർത്തിക്കുന്ന "Keralaponics lotus farm/താമരപ്പാടം" എന്ന കാർഷികസംരംഭത്തെ പരിചയപ്പെടുത്തുകയെയെന്നതാണിതു കൊണ്ടുദ്ദേശിക്കുന്നത്.തിരുവനന്തപുരം പേരൂർക്കടയിൽ പ്രവർത്തിക്കുന്ന താമരപ്പാടം 120-ലധികം താമരയിനങ്ങളും 60-ലധികം ആമ്പലിനങ്ങളുമുള്ള താമരപ്പാടം പല പ്രത്യേകതകളുമുള്ളൊരു ലോട്ടസ് ഫാമാണ്.അക്വാട്ടെറാപോണിക്സ്(Aqua-terraponics) രീതിയിൽ മത്സ്യകൃഷിക്കൊപ്പം താമരയും കൃഷി ചെയ്യുന്ന കേരളത്തിലെ ആദ്യ സംരംഭം കൂടിയാണ് താമരപ്പാടം.
സന്ദർശകർക്ക് താമര-ആമ്പൽ ഇനങ്ങളെപ്പറ്റിയും കൃഷിരീതികളെക്കുറിച്ചും വിശദമായി മനസ്സിലാക്കാനും ഏറ്റവും കുറഞ്ഞ വിലയിൽ നടീൽ വസ്തുക്കൾ സ്വന്തമാക്കാനുമുള്ള സൗകര്യവും താമരപ്പാടത്തിലുണ്ട്.
ഫോൺ - 9387735697
Please like, comment and share our fb page thamarappadam
This post aims to introduce Keralaponics lotus farm/thamarappadam in Perurkada, Thiruvananthapuram. Thamarappadam is the first Aquaterraponics farm growing lotus along with fishes. A huge collection of hybrid lotus and waterlily arethere in thamarappadam.
ReplyDelete